ഞാൻ ,,,,, സോറി ഉമ്മി.ഉമ്മി,,,,, ഇനി മൂഡൗട് ആയി ഇരുന്നമാതിയല്ലോ. കണ്ട ഇടിയപ്പം വെച്ച പാത്രം നിലത്തേക്ക് വീണു.അവന്റെ ഒരു സോറി പോയെ ഒന്നു .
മനുഷ്യൻ ഇനി പാടുപെടണോലാ റബ്ബേ ഇനി ഇതു വേറെ പത്രത്തിലേക്കാക്കാൻ.
എനിക്ക് ആകെ വിഷമമായി. ആരു എന്തു പറഞ്ഞാലും എനിക്ക് കൊഴുപ്പുല്ലാ . പക്ഷെ ഉമ്മി എന്നെ പിണങ്ങിയാൽ എനിക്ക് സഹിക്കില്ല.
ഞാൻ പയ്യെ അവിടുന്ന് എണീറ്റ് സോഫയിൽ പോയി കിടന്നു.കുഞ്ഞക്ക് എന്റെ മുഖം കണ്ടപ്പോ തന്നെ കാര്യം മനസ്സിലായി.കുഞ്ഞായും റമിയും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.
റമി “”” അച്ചേ മൂത്തു റ്റല്ലി ഇച്ചാനെ അങ്ങനെ വേണം.
ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു.എന്റെ കണ്ണിൽ നിന്നു വെള്ളം ഇറ്റി വീണു.ഞാൻ അങ്ങെനെ തന്നെ കിടന്നു അവിടെ
ഉമ്മി എല്ലാര്ക്കും കഴിക്കാനുള്ള ഫുഡായി ഹാളിലേക്ക് വന്നു.ഉമ്മിക്കും കുഞ്ഞാകും വിളമ്പി.
എന്നെ വന്നു വിളിച്ചു.
ഉമ്മി””” നിച്ചു മയങ്ങാണ്ട് എണീച്ചു വന്നു ഫുഡ് കൈചേ.
എന്നെ തട്ടി വിളിക്കാൻ തുടങ്ങി.
ഞാൻ “””” എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ നിങ്ങക്ക് വേണെങ്കി കയ്ചൊ.
ഉമ്മി “” എന്നാ നി തിന്നണ്ട.
വാ ഐഷ നമുക്ക് കഴിക്കാ വേണ്ടാത്തവർക് വേണ്ട.
ഞാൻ നേരെ എണീറ്റു റൂമിൽ പോയി വാതിലടച്ചു കിടന്നു.
താഴെ
ഐഷ”””” എന്തിനാ ഇത്ത വെറുതെ അവനെ വെറുപ്പിക്കാണെ. പോയി വിളിച്ചേ അവനെ.
ഷാഹിന “”” പിന്നെ പിള്ളേർക്ക് ഇത്രേം വാശി പാടില്ലാ.വേണെങ്കി വന്നു തിന്നോളും.നീ കഴിക്കാൻ നോക്കു.
ഞാൻ മുകളിൽ കമഴ്ന്നും ചെരിഞ്ഞും കിടന്നട്ടും ഉറക്കം വന്നില്ല .എങ്ങെനെ വരും ചായ പോലും കുടിച്ചട്ടില്ലല്ലോ.എന്നാലും ഉമ്മിക്കിതെന്തു പറ്റി. എപ്പോഴോ ഞാൻ കിടന്നുറങ്ങി പോയി .പെട്ടന്ന് എന്റെ മുഖത്തു എന്തോ വീഴുന്ന പോലെ എനിക്ക് തോന്നി.ഞാൻ പുറത്താണോ കിടന്നേ എന്റെ മുഖത്തു വെള്ളം വീഴുന്നുണ്ടല്ലോ.
ഞാൻ കണ്ണു തുറന്ന ഞാൻ ഞെട്ടിപ്പോയി.
എന്താണുമ്മി എന്തിനാ കരയുന്നെ.
ഉമ്മി””” എംഎം ഒന്നുല്ല . ഉമ്മിടെ നിച്ചൂടിക്ക് സങ്കടായോ.പോട്ടെട്ടാ. ഉമ്മി അകെ ടെൻഷൻആയി പോയി മോന് സോറി.
ഞാൻ”” സോറിയാ എന്തിനാണുമ്മി എന്നോട് സോറിപറയുന്നെ എനിക്ക് കൊഴുപ്പല്ല.ഞാൻ പറഞ്ഞട്ടില്ലേ ഈ കണ്ണു നാറയരുതെന്നു.
ഞാൻ നേരെ കട്ടിലിലേക്ക് നിവർന്നിരുന്നു.
ഉമ്മി പൊട്ടി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
എനിക്ക് മനസ്സിലായി.എന്തോ ഗൗരവപരമായ കാര്യമുണ്ടെന്നു.ഞാൻ ഉമ്മിയുടെ മുടി തലോടി കൊണ്ട് ചോദിച്ചു.