ജെറി എന്തെങ്കിലും പ്രതികരിക്കും മുൻപ് തന്നെ കാവ്യയും ആകാശും അവനെ അവിടെ നിന്നും പിടിച്ച് വലിച്ച് കൊണ്ട് പോയി.
അവരെ കുടഞ്ഞ് മാറ്റിയ നവീൻ തന്റെ കാറിലേക്ക് കേറി വേഗതയിൽ തന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു. അവനെ അപകടത്തിലേക്ക് തള്ളിയിട്ടല്ലോ എന്ന വേദനയിൽ മീരയും അവനോടൊപ്പം ഉണ്ടായിരുന്നു. ആകാശ് തന്റെ കാറിൽ കാവ്യയോടൊപ്പം അവനെ പിന്തുടർന്നു.
ഈ സമയം ജെറി കൂട്ടുകാരോട് ആക്രോശിക്കുകയായിരുന്നു.
“അവൻ എങ്ങനെ ആണ് ഇതെല്ലാം അറിഞ്ഞത്.. പപ്പാ വല്ലോം ഇതറിഞ്ഞാൽ തീരും എല്ലാം, എലെക്ഷൻ അടുത്ത് നിൽക്കെയാണ്.”
കൂട്ടത്തിലൊരുത്തൻ ചോദിച്ചു.
“ഇനി ആ പെണ്ണ് വല്ലോം കോമയിൽ നിന്നും ഉണർന്ന് കാണുമോ?”
“ഏയ്, ഇല്ല .. അവളുടെ കാര്യം ഞാൻ തിരക്കുന്നുണ്ട്. അന്ന് ഹോസ്പിറ്റലിൽ വച്ച് അവളെ കൊല്ലാൻ നോക്കി പണി പാളി അത് സ്റ്റേഷനിൽ പരാതി എത്തിയതിനാലാണ് പപ്പ തൽക്കാലത്തേക്ക് അവളുടെ കാര്യം എലെക്ഷൻ കഴിയുന്നവരെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞത്.”
“എങ്കിൽ പിന്നെ ഇവൻ ഇതെങ്ങനെ അറിഞ്ഞു.”
കാറിലേക്ക് തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.
“എന്തോ തെളിവ് ബാക്കി ഉണ്ടെന്നല്ലേ അവൻ പറഞ്ഞത്. നമ്മുടെ ആൾക്കാരുടെ കണ്ണ് അവന്റെ നേരെ ഇപ്പോഴും വേണമെന്ന് പറഞ്ഞേക്ക്.”
. . . .
നവീന്റെ പിന്നാലെ കാവ്യയും ആകാശും അവന്റെ റൂമിലേക്ക് ചെന്ന് കയറി.
കാവ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
“നീ എന്താ ഇപ്പോൾ കാണിച്ചത്. ഇപ്പോൾ നമ്മൾ എല്ലാരും അപകടത്തിൽ ആയില്ലേ?”
ആകാശും പറഞ്ഞു.
“നീ ഇപ്പോൾ കാണിച്ചത് മണ്ടത്തരമാണ്. നമ്മൾ എല്ലാം അറിഞ്ഞെന്ന് മനസിലാക്കിയ സ്ഥിതിക്ക് അവൻ ഇനി ചുമ്മാതിരിക്കുമോ?”
റൂമിലുള്ള ഓരോരുത്തരുടെയും മുഖത്തെ ഭയം കണ്ട മീര പറഞ്ഞു.
“അവർ പറയുന്നത് ശരിയായാണ്. നീ ഇപ്പോൾ കാണിച്ചത് തെറ്റായിപ്പോയി.”
പതറിയ സ്വരത്തിൽ നവീൻ ചോദിച്ചു.
“നീയും എന്നെ കുറ്റപ്പെടുത്തുകയാണോ?.. നിന്നെ കൊല്ലാൻ നോക്കിയ അവർ എന്നെ മുന്നിൽ ചിരിച്ച് കളിച്ച് നിൽക്കുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു.”
ഇത് കേട്ട കാവ്യ പറഞ്ഞു.