സമയം അധികം ഇല്ലാത്തതിനാൽ വിവേക് അവളുടെ ഇടത് കൈയിൽ പിടിച്ച് കല്ലിൽ തട്ടി മറിഞ്ഞ് വീഴാതെ സാവധാനം നടന്നു. അന്ന് പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചവും ഉണ്ടായിരുന്നു.
ദിവ്യ ഫോൺ കട്ട് ചെയ്യുന്ന സമയത്താണ് വിവേകിന്റെ കണ്ണിൽ ആ കാഴ്ച പെട്ടത്.
മൂന്നു നാൾ ചേർന്ന് ഒരു പെണ്ണിന്റെ ശരീരം റെയിൽവേ സ്ട്രാക്കിലേക്ക് കിടത്തുന്നു. അപ്പോഴേക്കും ദിവ്യയും ആ കാഴ്ച കണ്ട് കഴിഞ്ഞിരുന്നു.
അവൾക്ക് എന്തെങ്കിലും ശബ്‌ദിക്കാൻ കഴിയുന്നതിനു മുൻപ് വിവേക് അവളുടെ വാ പൊത്തി പിടിച്ച് സ്ട്രാക്കിനടുത്തുണ്ടായിരുന്ന കുറ്റിക്കാട്ടിലേക്ക് മറന്നിരുന്നു.
പക്ഷെ അപ്പോഴേക്കും അവരിലൊരാൾ കുറ്റിക്കാട്ടിലേക്ക് ആരോ മറയുന്നത് കണ്ടിരുന്നു.
“ജെറി, അവിടെ ആരോ ഉണ്ട്. ഞാൻ ഇപ്പോൾ കണ്ടതാ.”
ജെറി പറയുന്നത് വിവേകും ദിവ്യയും വ്യക്തമായി കേട്ടു.
“പോയി പിടിച്ചു കൊണ്ട് വാടാ. ഒരു തെളിവും ബാക്കി ഉണ്ടാകാൻ പാടില്ലെന്നാണ് പപ്പാ പറഞ്ഞിരിക്കുന്നത്.”
അടക്കി പിടിച്ച ശബ്ദത്തിൽ വിവേക് ദിവ്യയോട് പറഞ്ഞു.
“എന്തുണ്ടായാലും നീ ഇവിടെ നിന്നും ഇപ്പോൾ അനങ്ങരുത്.. അവരോടു പിടിച്ച് നിൽക്കാനാകില്ല. ഞാൻ ഇവിടെ നിന്നും ഓടും. അവർ ഇവിടെ നിന്നും മാറി കഴിഞ്ഞ ശേഷമേ നീ ഇവിടെ നിന്നും എഴുന്നേൽക്കാവുന്നു.”
അപ്പോഴത്തെ സാഹചര്യത്തിൽ വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ അവൾ അത് തലയാട്ടി സമ്മതിച്ചു.
അവിടേക്ക് വന്നു കൊണ്ടിരുന്നവൻ മാറിൽ നിന്നും അവളിലേക്കുള്ള ശ്രദ്ധ മാറ്റാനായി വിവേക് ട്രാക്കിൽ ഇറങ്ങി വന്ന വഴി തിരിച്ചോടി.
ഈ സമയം തന്നെ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ദിവ്യ മൊബൈലിലെ ക്യാമറ ഓണാക്കി ഇത് വീഡിയോ പിടിച്ച് തുടങ്ങി.
ജെറിയുടെ ശബ്‌ദം മുഴങ്ങി കേട്ടു.
“അവനെ വിടരുത്.”
വിവേകിന് അധിക ദൂരം ഓടാൻ കഴിഞ്ഞില്ല. എന്തിലോ കാലു തട്ടി അവൻ തെറിച്ചു വീണു. വീഴ്ചയിൽ അവന്റെ തല ശക്തിയായി റെയിൽവേ പാളത്തിൽ ഇടിച്ചിരുന്നു.
അബോധാവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിവേകിനെ അവർ വലിച്ചിഴച്ച് ജെറിയുടെ അടുത്തേക്ക് കൊണ്ട് പോകുന്നത് കൈയിൽ ഇരുന്നു വിറയ്ക്കുന്ന ഫോണോടു കൂടി കണ്ട് കൊണ്ടിരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.
അകലെ നിന്നും ട്രെയിനിന്റെ ശൂളം വിളി കേട്ടതും ജെറി പറഞ്ഞു.
“അവനെയും ഇവളുടെ അടുത്തേക്ക് ഇട്ടേക്ക്. എന്തായാലും പോസ്റ്മോട്ടം ചെയ്യുന്ന ഡോക്ടർ പപ്പയുടെ ആള് തന്നെയാണ്.”