ഷാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ പുറത്തു തഴുകി കൊണ്ട് സമാധാന പെടുത്തുവാൻ ശ്രമിച്ചു കൊണ്ടിരുന്നു… ശബാനയും അത് ആഗ്രഹിച്ചിരുന്നത് പോലെ അവന്റെ ദേഹത്തോട് പറ്റി ചേർന്ന് ഇരുന്നു….
കുറച്ചു നേരം അവൻ രണ്ടുപേരും ഒന്നും മിണ്ടിയിരുന്നില്ല… അപ്പോൾ ആയിരുന്നു ശബാനയുടെ ഫോൺ റിങ് ചെയ്തത്…. അത് അഹമ്മദ് ഹാജി ആയിരുന്നു…. പെട്ടന്ന് ശബാന അടുത്ത നിന്നും അടർന്നു മാറി ഫോൺ അറ്റൻഡ് ചെയ്തു അല്പം മാറി നിന്ന് സംസാരിച്ചു…
“എമിഗ്രേഷൻ ഒക്കെ കഴിഞ്ഞു ഫ്ലൈറ്റിൽ കയറി. ഉടനെ എടുക്കും എന്ന് പറയാൻ വിളിച്ചതാ…ഷാനെ ചോദിച്ചു…” ഫോൺ കട്ട് ആയ ശേഷം ശബാന ഷാന്റെ അടുത്ത ചെന്നിട്ട് പറഞ്ഞു…
“ഇയാൾ എന്ത് പറഞ്ഞു അപ്പൊ…??” അവൾ എന്താണ് പറഞ്ഞതെന്ന് അറിയുവാനുള്ള ജിജ്ഞാസ കൊണ്ട് ഷാൻ ചോദിച്ചു…
“ഞാൻ എന്ത് പറയാൻ… എന്റെ കൂടെ ഉണ്ട് … പഴയ കഥകൾ ഒക്കെ പറഞ്ഞു ഞങ്ങൾ ബീച്ചിൽ ഇരിക്കുവാ എന്ന് പറഞ്ഞു….”
“സീരിയസ്‌ലി???” ഒരു ഞെട്ടലോടെ ആണ് ഷാൻ അത് ചോദിച്ചത്…
“ചുമ്മാതാടോ… താൻ ബേജാറാവണ്ട… ഞാൻ വെർദെ പറഞ്ഞതാ…..” ‘ഞാൻ പറഞ്ഞു.. ഷാൻ എന്നെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തിട്ട് എപ്പോഴേ പോയി എന്ന്…” കുട്ടികൾ കുസൃതി കാണിച്ചിട്ട് കള്ളം പറയുന്നത് പോലുള്ള ലാളിത്യത്തോടെ ആണ് ശബാന അത് പറഞ്ഞത് എന്ന് ഷാന് തോന്നി….
“അപ്പോൾ.. എന്താ മാഡത്തിന്റെ അടുത്ത പ്ലാൻ… ലേറ്റ് ആകുന്നു….”
“ഒരു പ്ലാനും ഇല്ല….. സത്യം പറഞ്ഞാൽ… പുള്ളി പോയി കഴിഞ്ഞു ഫ്ലാറ്റിൽ പോയി പെട്ടിയും കിടക്കയും ഒക്കെ എടുത്ത് ഷഹാനയുടെ വീട്ടിൽ പോകാനാ പുള്ളി എന്നോട് പറഞ്ഞിരുന്നത്..”
‘ഷഹാന…” സംശയത്തോടെ ഷാൻ അവളുടെ മുഖത്തു നോക്കി…
“Yeah..One of my sisters….ഒന്നു അവൾ ഇവിടെ ചെന്നൈയിൽ തന്നെ ഉണ്ട്…. ഏറ്റവും ഇളയവൾ സജ്‌നാ… അവൾ ഫാമിലി ആയി ദുബായിൽ ആണ്… “എനിക്ക് അവളുടെ അടുത്തെങ്ങും പോയി അവളെ ബുദ്ധിമുട്ടിക്കണ്ടടൊ…”
സ്വന്തം പെങ്ങൾ അല്ലെ…. അതെങ്ങനെ അവർക്കു ബുദ്ധിമുട്ട് ആകും….”
“അഹ്.. എല്ലാവർക്കും നമ്മുടെ പണം മതിയെടോ….. ഉമ്മ മരിക്കുന്നത് വരെ പിന്നെയും കോൺടാക്ട് ഒക്കെ ഉണ്ടായിരുന്നു