ചന്തുവിനോട് ചോദിച്ചപ്പോൾ അവന് പൊറോട്ടയും ചില്ലി ചിക്കെനും വേണമെന്ന് പറഞ്ഞു… അങ്ങനെ അവൾ ഫോൺ എടുത്തു യൂബർ ഈറ്റസ് വഴി പൊറോട്ടയും ചില്ലി ചിക്കെനും ഓർഡർ ചെയ്തു…. വന്ന ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു സമയം നോക്കിയപ്പോൾ 8:30 ആകുന്നു.. ഷാനേട്ടൻ ഇതുവരെയും വിളിച്ചില്ലല്ലോ എന്ന് അവൾ ഓർത്തു… അതിനിടക്ക് തള്ള വിളിച്ചിരുന്നു… അവിടെ എത്തി എന്ന് അറിയിക്കാൻ ആയിട്ട്…. എത്തിയിട്ട് മണിക്കൂറുകൾ ആയിരുന്നു… മകളെയും ചെറുകുട്ടികളേയും കണ്ടു മതി മറന്ന തള്ളയ്ക്ക് ഇപ്പോൾ ആയിരിക്കും വിളിച്ചു അറിയിക്കാൻ തോന്നിയത്…. അവൾ മനസ്സിൽ പിറുപിറുത്തു… ഷാനേട്ടൻ നാളെ എത്തില്ല എന്നുള്ള കാര്യം അഞ്ജിത അവരോടു പറഞ്ഞില്ല… അങ്ങനെ ഇപ്പൊ തള്ള അതറിഞ്ഞു സന്തോഷിക്കണ്ട എന്ന് അവൾ കരുതി….. ടെറസ്സിൽ പോയി തുണികൾ എടുക്കണം എന്നുണ്ടായിരുന്നു അവൾക്കു… പക്ഷെ ഇരുട്ടിയത് കൊണ്ടും പിന്നെ കെവിനെ നേരത്തെ അവിടെ കണ്ടത് കൊണ്ടും അവൾ മടിച്ചു….. അവൾ കിച്ചനൊക്കെ ഒതുക്കി, ഒന്ന് മേല് കഴുകി റൂമിൽ എത്തിയപ്പോഴേക്കും സമയം ഒൻപതരയായിരുന്നു … ഷാനിന്റെ വിളിയൊന്നും ഇതുവരെ കാണാത്തത് കൊണ്ട്, അവൾ അവനെ അങ്ങോട്ട് വിളിക്കുവാൻ തീരുമാനിച്ചു…. പക്ഷെ ഷാൻ കാൾ അറ്റൻഡ് ചെയ്തിരുന്നില്ല….. ദേഷ്യം തോന്നിയ അഞ്ജിത “മീറ്റിങ്… ഇതുവരെ കഴിഞ്ഞില്ലേ..??? .” എന്നൊരു വാട്സാപ്പ് മെസ്സേജ് വിട്ടു…. മെസ്സേജ് ഡെലിവർ ആയിരുന്നു എങ്കിലും, അതിനും റിപ്ലൈ ഒന്നും വന്നില്ല… പിന്നെ അവൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ നോക്കി ചുമ്മാ കിടന്നു…..
—————————————————————————————————————-
എന്നാൽ ഇതേ സമയത്തു ഷാൻ നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്നത് പോലെ അഹമ്മദ് ഹാജിയെയും എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് ശബാനയുമായി കാറിൽ തിരിച്ചു വരുവായിരുന്നു….. എയർപോർട്ടിൽ പോകാൻ ക്യാബ് ബുക്ക് ചെയ്യാം എന്ന് പറഞ്ഞിരുന്ന അഹമ്മദ് ഹാജിയോട്, അതിന്റെ ആവശ്യം ഒന്നുമില്ല… താൻ തന്നെ അയാളെ ഡ്രോപ്പ് ചെയ്യാം എന്ന് ഷാൻ പറയുകയായിരുന്നു…
“അതെന്നാ ശബാന പുള്ളിയുടെ കൂടെ പോകണ്ടിരുന്നത്? ” ഡ്രൈവ് ചെയ്യവേ ഓരോ കുശലാന്വേഷണം ചോദിക്കുന്നതിന്റെ ഇടയിൽ ഷാൻ തിരക്കി….
“അത്.. എന്റെ ഒരു ഫ്രണ്ടിന്റെ മോൾടെ കല്യാണം ഉണ്ട് ഈ സൺഡേ…. പുള്ളിയും ആദ്യം കൂടാം എന്ന് പറഞ്ഞിരുന്നതാണ്.. പിന്നെ അവിടെ എന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് നേരത്തേ പോകണം എന്ന് പറഞ്ഞു….. എനിക്ക് അത് എന്തായാലും അറ്റൻഡ് ചെയ്തേ പറ്റു.. So i have stayed back…. ”
ഒന്ന് നിർത്തിയ ശേഷം ശബാന വീണ്ടും തുടർന്നു….”സംഭവം അതൊന്നുമല്ല ഷാൻ…. പുള്ളിക്ക് എന്റെ കൂടെ ഇങ്ങനെ പുറത്തുള്ള ഫങ്ഷൻസിനൊക്കെ വരാൻ ഒരു മടി ആണ്…..”
“അതെന്താ അങ്ങനെ…..?” അത് എന്താന്ന് അറിയുവാനുള്ള ജിജ്ഞാസ കൊണ്ട് ഷാൻ തിരക്കി…
“ഓ അതോ… വേറെ ഒന്നും അല്ലാ… ചെറിയ ഒരു കോംപ്ലക്സ് …..” ശബാന ചിരിച്ചു കൊണ്ട് പറഞ്ഞു….
“എന്തിന്…???”
“അതല്ല…. പുള്ളിക്ക് പ്രായം കൂടുതൽ ആണെന്നും, വണ്ണമുണ്ടെന്നും, ഞാൻ ഇപ്പോഴും ചെറുപ്പം ആണെന്നും ഉള്ള ഒക്കെ ഒരു തോന്നൽ…… എന്നുവെച്ചു ഞങ്ങടെ ഫാമിലി ഫങ്ഷൻസിനോ, കമ്പനി പാർട്ടിക്കോ ഒക്കെ പോകുമ്പോൾ പുള്ളിക്ക് അങ്ങനെത്തെ പ്രശ്നങ്ങൾ ഒന്നും ഇല്ല കേട്ടോ…. ആൾ ഒക്കെ ആണ്… കുടുംബത്തിൽ ഉള്ളവർക്കൊക്കെ ഞങ്ങളെ വർഷങ്ങൾ കൊണ്ട് അറിയാവുന്നത് അല്ലെ….അതായിരിക്കും…”