എന്തോ പ്രോജക്ടിന്റെ ഭാഗമായി വന്നതാണെന്നും, കുറച്ചു ദിവസം അവരുടെ കൂടെ ഇവിടെ ഉണ്ടാകും എന്ന് മേരി ചേച്ചി പറഞ്ഞത് അഞ്ജിത ഓർത്തു..അവൾക്കു ആ നിമിഷം എന്ത് ചെയ്യണം എന്ന് ഒരു തിട്ടവും ഇല്ലായിരുന്നു… ഒന്നാമത് ‘അമ്മ കൂടി വീട്ടിൽ ഇല്ല.. താൻ അവനെ കണ്ടെന്നു മനസ്സിലായാൽ, അവൻ തന്നോട് എന്തേലും അതിക്രമം കാണിക്കുമോ എന്നുള്ള ഭയം കൊണ്ട് …. . അഞ്ജിത ശബ്ദം ഉണ്ടാകാതെ മെല്ലെ സ്റ്റെപ്പുകൾ ഇറങ്ങി വീടിനുള്ളിൽ കയറിരുന്നു ഇതിനോടകം… എന്ത് ചെയ്യണം എന്ന് ഒരു തിട്ടവും അവൾക്കു അന്നേരം ഇല്ലായിരുന്നു… ടെറസ്സിൽ അവൾ കണ്ട കാഴ്ച്ചയുടെ ഷോക്ക് അവളെ വിട്ടു മാറിയിരുന്നില്ല……. രണ്ടു ദിവസം മുന്നേ രാത്രി അടുക്കളയിൽ ചപ്പാത്തി ചുട്ട് കൊണ്ട് നിൽകുമ്പോൾ, മേരി ചേച്ചിയുടെ ടെറസ്സിൽ ഒരു നിഴൽ നീങ്ങി മാറിയത് കണ്ടത് അവൾ ഓർത്തു… അന്ന് പക്ഷെ അത് അവൾ കാര്യമായി എടുത്തിരുന്നില്ല…
——————————————————————————————
കെവിൻ…. അഞ്ജിതയുടെ വീടിനു തൊട്ടു ചേർന്നിരിക്കുന്ന വീട്ടിൽ ഉള്ള മേരി ചേച്ചിയുടെ സുവിശേഷ പ്രസംഗകനായ ഭർത്താവ് ഡാനിയലിന്റെ സഹോദരിയുടെ മകൻ….. ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിക്കാൻ കൊണ്ടാക്കിയ അവൻ….. അവിടെ ക്ലാസ്സിലൊന്നും കയറാതെ..കൂട്ടുകാരുമൊത്തു കള്ളും കഞ്ചാവും ഒക്കെ അടിച്ചു കറങ്ങി നടന്നു, കൈ നിറയെ സപ്പ്ളികളും വാങ്ങി കൂടി നാട്ടിൽ തിരിച്ചു എത്തിയ അവന്…. നാട്ടിൽ വന്നിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല……നാട്ടിൽ എന്തോ കുരുത്തക്കേട് ഒക്കെ ഒപ്പിച്ച മകനെ ഉപദേശിച്ചു നന്നാക്കാൻ ആയിട്ട്, സുവിശേഷ പ്രസംഗി കൂടിയായ ഡാനിയലിന്റെ അടുത്ത് വിട്ടതായിരുന്നു അവന്റെ വീട്ടുകാർ……. എന്നാൽ അപമാനം ഭയന്ന് മേരി അഞ്ജിതക്ക് അവനെ പരിചയപ്പെടുത്തുമ്പോൾ പറഞ്ഞത്, ഇവിടെ അവന്റെ പ്രോജക്ടിന്റെ ആവശ്യം ആയിട്ടു വന്നതെന്നാണ്… ഡാനിയലിന്റെ മക്കൾ രണ്ടുപേരും വിദേശത്താണ് ഉള്ളത്…. എന്നാൽ ഇവിടെ വന്ന കെവിന്, കുറച്ചു കൂട്ടുകെട്ടുകൾ ഒഴിവായി എന്നതൊഴിച്ചാൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല… രാവിലെ ആകുമ്പോൾ പള്ളിയും പ്രാർത്ഥനയും എന്നും പറഞ്ഞു ഇറങ്ങുന്ന ഡാനിയലും മേരിയും പോയി കഴിഞ്ഞാൽ.. അവൻ ആ വീട്ടിൽ ഒറ്റക്കായിരുന്നു…അവർ അവനെയും പള്ളിയിൽ പോകാൻ നിർബന്ധിക്കാറുണ്ടായിരുന്നു എങ്കിലും അവൻ അതിൽ തീരെ താല്പര്യം കാണിച്ചില്ല…. പതുകെ സമയം എടുത്തു അവന്റെ മനസ്സ് മാറ്റി എടുക്കാം എന്ന വിശ്വാസത്തിൽ ആയിരുന്നു ഡാനിയലും മേരിയും…. ഡാനിയലും മേരിയും പോയിക്കഴിഞ്ഞാൽ ടെറസ്സിൽ പോയിരുന്നു കഞ്ചാവ് ചുരുട്ടി വലി ആണ് കെവിന്റെ പ്രധാന പണി…. എന്നാൽ പാവം മേരിയും ഡാനിയലും ഇതൊന്നും അറിഞ്ഞിരുന്നില്ല… അങ്ങനെ ഒരു ദിവസം ടെറസ്സിന്റെ ഒരു മൂലയിൽ പാത്തിരുന്നു കഞ്ചാവ് അടിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു ആദ്യമായി അവൻ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന അഞ്ജിതയെ കാണുന്നത്…അവരുടെ ടെറസ്സിൽ നിന്നും നോക്കിയാൽ, അഞ്ജിത കിച്ചണിൽ നിന്ന് പണി എടുക്കുന്നത് നല്ല വ്യക്തമായി കാണാമായിരുന്നു…. അതിൽ പിന്നെ അവന്റെ പ്രധാന ഹോബി എന്തെന്നാൽ,