‘ഇതൊരു തമാശയാണെന്നു കരുതി സ്റ്റീവ് പറഞ്ഞു ‘”നോ വെയ് മാന്..ഞാനില്ല , ഇല്ല .. നീ ഇഷ്ടംപോലെ ചയ്തതോ’
”’ശരി. ഞാൻ പോകുന്നു.” അതും പറഞ്ഞവൻ തിരിഞ്ഞു നോക്കാതെ വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങി.
സ്റ്റീവ് അപ്പോഴും അകത്തുണ്ടായിരുന്നു ”’നീ തമാശിക്കയാണ് , അല്ലേ? നമുക്ക് റെഡി ആയി ഡിന്നറിനു പോകാം. ഹുസൈനും പീറ്ററും കാത്തിരിക്കുകയായിരിക്കും . ”
‘ബാങ്’ വാതിൽ അടഞ്ഞു ..
വിശ്വ തന്റെ മുറി വിട്ടു. താമസിയാതെ അദ്ദേഹം നഗരത്തിലെ വിളക്കുകളെയും വിട്ടു ഇരുണ്ട , നിശബ്ദ കൊടുമുടിയിൽ പ്രവേശിച്ചു . അവന്ടെ വാച്ച് രാത്രി 10 മണി കാണിച്ചു. ആദ്യ ദിവസം അവർ ആരംഭിച്ച സ്ഥലത്തേക്കുള്ള വഴി നോക്കുവാനായി അവൻ ഒരു കോമ്പസ് കൈയ്യിൽ എടുത്തു. ഇരുണ്ട രാത്രിയിൽ, തന്റെ കമ്പനിക്കായി അവനു ആകെ ഉണ്ടായിരുന്നത് അവന്റെ ബാക്ക്പാക്ക്, ക്യാമറ, പിന്നെ ഒരു ടോർച്ച് മാത്രം
അവർ ഗവേഷണം ആരംഭിച്ച സ്ഥലത്ത് അവൻ എത്തി . അവൻ എല്ലായിടത്തും അവനാൽ കഴിയുന്നതെല്ലാം തിരഞ്ഞു. തണുത്ത കാറ്റ് വീശിയടിച്ച കൊണ്ടിരുന്നു . , അവൻ തന്റെ സ്വെറ്റർ താഴേക്ക് വലിച്ചു
കുറെ നേരം ഒരേ സ്ഥലത്തു തന്നെ തിരഞ്ഞ ശേഷം അവൻ ചിന്തിച്ചു
‘ഞാൻ അതേ തെറ്റായ ഡിറക്ഷനിൽ തന്നെയാണ് ചിന്തിക്കുന്നതെങ്കിൽ പിന്നെങ്ങനെ , എനിക്ക് ഒരു വ്യത്യസ്തമായ റിസൾട്ട് ലഭിക്കും?’
കാട്ടിലേക്ക് ഇറങ്ങി നടക്കാമെന്ന തീരുമാനത്തിലവൻ എത്തിച്ചേർന്നു, ബന്ധപ്പെട്ട traces (അടയാളങ്ങൾ) കണ്ടെത്താൻ . ഒരു സഞ്ചാരിയും സാഹസികനുമായ അവൻ താൻ ഫേസ് ചയ്യാൻ പോകുന്ന അപകടങ്ങളെക്കുറിച്ച് ബോധവാനായിരുന്നുവെങ്കിലും, മനസ്സാക്ഷി അവനോടു ഇങ്ങനെ ചയ്യയാണ് പറഞ്ഞുകൊണ്ടിരുന്നു .
അയാൾ കാട്ടിലേക്ക് നടക്കാൻ തുടങ്ങി.
ഇരുണ്ട വനത്തിലേക്ക് അവൻ പ്രവേശിക്കുന്നു, ഇടതൂർന്ന വനം അവന്ടെ കൂടെയും .. 3 മണിക്കൂർഓളം അവൻ സാധ്യതയുള്ള പുരാവസ്തു തെളിവുകൾ അന്വേഷിച്ച് നടന്നു…
നടന്നു ഒടുവിൽ പിന്നെയും നെഗറ്റീവ് ഔട്ട്പുട്ട്തുടർന്ന് ,അവൻ ഒടുവിൽ ശ്രമം ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു….
അവൻ തിരികെ നടക്കാനായിട്ട് കാൽതിരിച്ചതും ഒരു കിലുകിലാ ശബ്ദം കേട്ടു .
അത് ദൂരെ എവിടെന്നോ നിന്നോ വന്നു.അവൻ ആ ശബ്ദത്തെ പിന്തുടർന്നു.
ഒരു കറുത്ത നിഴൽരൂപം അവൻ കണ്ടു…. തീർച്ചയായും അതൊരു മനുഷ്യരൂപം ഇരുട്ടിൽ നടക്കുന്നതാണെന്നു അവൻ മനസ്സിലാക്കി . ഈ അസമയത് ഇത് വിചിത്രമായി തോന്നിയ അവൻ ആ നിഴലിനെ പിന്തുടരാൻ തീരുമാനിച്ചു.
‘ഈ രാത്രിയിൽ അയാൾ എന്തുചയ്യുകയായിരിക്കും ?’ വിശ്വ സ്വയം ചോദിച്ചു.