സംസാര [NJG]

Posted by

വിശ്വയും അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങളും നന്നായി പ്രശസ്‌തി നേടിയിരുന്നു , അദ്ദേഹം പ്രകീർത്തിപ്പെട്ട ഒരു പുരാവസ്തു ഗവേഷകനായിരുന്നു. എണ്ണമറ്റ അവാർഡുകൾ നേടിയിട്ടുണ്ട്. ഈ പര്യവേഷണം അദ്ദേഹത്തിന്റെ പ്രതീക്ഷകളിൽ താൻ നടത്തിയത്ത്തിൽ ഏറ്റവും മികച്ചതായിരിക്കണം എന്നായിരുന്നു .
അവർ ഇന്നത്തെ പരുപാടിയവസാനിപ്പിച്ചിരുന്നു . എന്നാലും അയാളുടെ ശാഠ്യമുള്ള സ്വഭാവമനുസരിച് , ഇതുവരേം നോക്കിയതിൽ അവർക്ക് എന്തെങ്കിലും നഷ്ടമായോ എന്നറിയാൻആയിട്ട് എല്ലാറ്റിനും അവസാനമായി ഒരു വട്ടം കൂടി അയാൾ ഉള്ളിൽ പരതികൊണ്ടിരുന്നു .’” ആ സ്റ്റീവ്. വരുന്നു … ”

ഗുഹയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അദ്ദേഹം സങ്കടത്തോടെ പറഞ്ഞു.

‘”ഈ പ്രാവശ്യം നമുക്ക് വെറുതെ മടങ്ങേണ്ടിവരുമെന്ന് തോന്നുന്നു .”‘                          അദ്ദേഹം തന്റെ മൂന്നു സബോർഡിനേറ്ററിനോടുമായിട്ട് പറഞ്ഞു

അവർ ഹോട്ടലിൽ തിരിച്ചെത്തി.

“‘ഹലോ സർ’”

മാനേജർ അവനെ അഭിവാദ്യം ചെയ്തു. വേദ് അവനെ നോക്കി നിരാശനായി നെടുവീർപ്പിട്ടുകൊണ്ട് തിരിച്ചു വിഷ് ചയ്തു .വിശ്വ ലീഡ് ആയതിനാൽ അയാളുമായി നിരന്തരം കോർഡിനേറ്റ ച്യ്തുപോന്നിരുന്നു . ഇപ്പോൾഏകദേശം ഒരു മാസത്തോളം അവിടെ താമസിച്ച ശേഷം, അവർ പരസ്പരം കാഷ്വൽ ആയി.

അവർ അതത് മുറികളിലേക്ക് മടങ്ങി.
അവൻ ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് ഹീറ്റർ ഇടാൻ സ്റ്റീവിനോട് സൂചിപ്പിച്ചു.
അവൻ വളരെ അസ്വസ്ഥനായി കാണപ്പെട്ടു .

‘”സ്റ്റീവ് എനിക്ക് തോന്നുന്നു ന്അവസാനമായി ഒരുവട്ടം കൂടി ശ്രമിക്കാം .’ തന്റെ റൂംമേറ്റിനോട് പറഞ്ഞു.

‘”ശിവ ? ഇറ്സ് ഓക്കെ . നമ്മൾ രണ്ട് ദിവസമായി ഈ അവസാന ശ്രമം നടത്തുന്നു. വളരെ വൈകിയിരിക്കുന്നു നീ നിന്ടെ ഫുൾ എഫൊർട് എടുത്തു ,കുഴപ്പമില്ല . “‘ അവന്റെ ശബ്ദം വാഷ്‌റൂമിലൂടെ കേട്ടു.

ഒരു നീണ്ട മൗനത്തിനു ശേഷം ,അവനെ കൺവിൻസ്ചയ്യനെന്നോണം പറഞ്ഞു.

“‘ കൂടാതെ, രാത്രിയിൽ മുറികളിൽ നിന്ന് പുറത്തുപോകരുതെന്ന് നമുക്ക്ർദ്ദേശം കിട്ടിയിട്ടുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ഏത് നിമിഷവും മഞ്ഞുവീഴ്ച ആരംഭിക്കാം. ‘” ബാത്ത്റൂമിൽ നിന്ന് സ്റ്റീവ് മറുപടി നൽകി.

ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം. അവൻ തുടർന്ന് . ‘”കൂടാതെതന്നെ നമുക്ക് എത്രയും വേഗം റെഡി ആകണം . നിനക്ക് ഓർമകാണുമോ? നാളെ രാവിലെയാണ് തിരിച്ചുള്ള ഫ്ലൈറ്റ് . ””

അവൻ പറഞ്ഞതത്രെയും ശെരിയാണ് ,ശിവ അവനെ നിർബന്ധിക്കാൻ ആഗ്രഹിച്ചില്ല.
എന്നാൽ യാത്രയുടെ മുഴുവൻ ഉത്തരവാദിത്തം വഹിച്ചത് അവനാണ്, അതിനാൽ അതിന്ടെ വ്യഗ്രത. ….

Leave a Reply

Your email address will not be published. Required fields are marked *