കുറെ പരിഭവങ്ങൾ. രാവിലെ തൊട്ട് വിലിച്ചൊണ്ടിരിക്കുവായിരുന്നു എന്നും പറഞ്ഞു കുറെ നേരം പരിഭവം മാത്രം. പരിഭവം എല്ലാം കഴിഞ്ഞപ്പോൾ ഒരുമ്മയും കൊടുത്തു നല്ല ക്ഷീണം എന്ന് പറഞ്ഞു ഗുഡ് നൈററ് പറഞ്ഞു കിടന്നു.ഫോൺ കട്ട് ചെയ്യേണ്ട താമസം അന്നത്തെ ക്ഷീണം എല്ലാം കൊണ്ട് ഉറങ്ങിപ്പോയി.
രാവിലെ ഫോൺ ബെല്ലടി കേട്ടാണ് എണീറ്റത്. മീനു ആയിരുന്നു. ഇതിനുറക്കം ഒന്നുമിലെ എന്ന് കരുതി ഞാൻ ഫോൺ എടുത്തു.
“ഗുഡ് മോണിഗ് ഇച്ചായാ”.
ഞാൻ ആ വിളി കേട്ട് അൽഭുതപ്പെട്ടു. ഞാൻ ഒത്തിരി പറഞ്ഞിട്ടുണ്ടെങ്കിലും അവള് ഇതുവരെ വിളിക്കാതെ ഇരിക്കുന്ന ഒരാഗ്രഹം ആയിരുന്നു അത്.
ഞാൻ: ഇന്നെന്ത മോളെ പതിവില്ലാത്ത ഒരു തരം വിളി.
മീനു: അത് പിന്നെ ചേട്ടാ, എനിക്ക് ചേട്ടനെ കാണണം. ഒത്തിരി മിസ്സ് ചെയ്യുന്നു. കാണാതിരിക്കാൻ പറ്റുന്നില്ല.
ഞാൻ : ഇനിയും മൂന്ന് ദിവസം കൂടെ ഉണ്ട് മോളെ ടൂർ അതുകഴിഞ്ഞ് ഞാൻ നിന്നെ കാണാൻ വരം.
മൂന്ന് ദിവസം അവള് എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു. ടൂർ കഴിയുന്ന ദിവസം രാവിലെ 4.30yk തന്നെ തിരിച്ചെത്തി. അന്ന് ആരും ക്ലാസിൽ പോകാത്തത് കൊണ്ട് തന്നെ ഞാനും പോയില്ലയിരുന്നു.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ സമയത്ത് ഞാൻ കോളജിൽ പോയി അവളെ കണ്ടൂ. ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ചേട്ടാ, എത്ര മിസ്സ് ചെയ്തു എന്നറിയാമോ. എന്ന് പറഞ്ഞു എന്റെ കവിളിൽ എത്തി വലിഞ്ഞു ഉമ്മ തന്നു.
ഇങ്ങനെയാണെങ്കിൽ പെണ്ണ് അവധിയ്ക്ക് പോലും വീട്ടിൽ പോകില്ലല്ലോ എന്ന് ചിന്തിച്ചു.
കോളജിൽ രണ്ട് ദിവസത്തെ ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. അവളുടെ നിർബന്ധപ്രകാരം ഞാനും പോയി.
അവിടെ ചുമ്മാ പോസ്റ്റ് ആയി ഇരിക്കണം എന്ന് കരുതിയ എനിക് തെറ്റി. അവൾക്ക് രണ്ട് ദിവസം ഫുള്ള്‍ എന്റെ കൂടെ ചിലവഴിക്കാൻ ആയിരുന്നു അങ്ങനൊരു പരിപാടിയിലേക്ക് എന്നെ വിളിച്ചോണ്ട് പോയത്. രണ്ടാം ദിവസം രാവിലെ എല്ലാവരും എത്തുന്നതിനു മുന്നേ തന്നെ ഞങൾ എത്തി. അവള് എന്റെ നെറ്റിയിൽ ചന്ദനം തൊട്ട് തന്നു.
രാവിലെ തന്നെ അമ്പലത്തിലും പോയോ എന്ന് ഞാൻ ചോദിച്ചു.
മീനു: aei ഇല്ല. ഇത് എന്റെ കയ്യിലിരുന്നതാ.
അവള് ചന്ദനം തൊട്ട് തന്നപ്പോൾ നല്ല സുഖം തോന്നി. ഞാൻ അവളെ ചേർത്ത് പിടിച്ചു അവളുടെ അധരങ്ങളിൽ ഒരു ചുംബനം നൽകി. ആദ്യ ചുംബനം. അവള് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവളും എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അപ്പോഴും ഞങൾ സ്വയം നിയന്ത്രിച്ചു ചുംബനത്തിൽ മാത്രം നിർത്തി.
ആ രണ്ട് ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത പ്രണയത്തിന്റെ ദിവസങ്ങളായിരുന്നു.
പക്ഷേ ഇൗ നേരവും കടന്നു പോകും എന്ന് പറയുന്നത് പോലെ വണ്ടിയും വിളിച്ചു അടുത്ത പണി വന്നിരുന്നു.