സമയം ആറുമണി ആയപ്പോൾ ഞങ്ങൾ അവരോട് യാത്ര പറഞ്ഞ് ഇറങ്ങി.
പോകുന്ന വഴിക്ക് ഒരു വലിയ ഹോട്ടൽ ആന്റ് റെസ്റ്റോറെന്റിന്റെ മുൻപിൽ വണ്ടി നിർത്തി. ഞാൻ അവളോട് പറഞ്ഞു.
” അനു ഇനിയും ഒരുപാട് ദൂരം ഉണ്ട് വീട്ടിലേക്ക്.. നമുക്ക് എന്തെങ്കിലും കഴിച്ച് യാത്ര തുടരാം. ”
അവൾ ഓക്കേ പറഞ്ഞു. ഹൈ വെയിൽ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം കഴിക്കാനും താമസിക്കാനും പറ്റിയ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ആയിരുന്നു അത്. ഞങ്ങൾ ഉള്ളിൽ കയറി , ഓരോ പ്ലേറ്റ് ചപ്പാത്തിയും ചിക്കൻ കറിയും ഓർഡർ ചെയ്തു.
എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അനുവിനും അത് പോലെ തന്നെ. ഉച്ചയ്ക്ക് പൊതുവാൾ സാറിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ജോജോയുടെ വീട്ടിൽ നിന്ന് ചായ മാത്രേ കുടിച്ചിരുന്നുള്ളു.
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് അനു ഛർദിക്കാൻ തുടങ്ങി. അവിടെ ഉണ്ടായിരുന്ന സ്റ്റാഫും മറ്റും ഓടി വന്നു. ഞാൻ അവളെ താങ്കി പിടിച്ച് വാഷ്‌റൂമിലേക്ക് കൊണ്ട് പോയി. പിന്നാലെ വന്ന സ്റ്റാഫും മറ്റുള്ളവരും എന്ത് പറ്റി എന്ന് ചോദിച്ചു. അവൾ മുഖം. കഴുകി അവരോട് പറഞ്ഞു.
” ഹേയ്.. കുഴപ്പമൊന്നുമില്ല. കുറെ യാത്ര ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു. ഭക്ഷണം കഴിച്ചപ്പോൾ ചർദ്ധിച്ചത്. എനിക്കൊന്ന് കിടക്കണമായിരുന്നു അജിത്…”
” അതിനെന്താ മാഡം.. മുകളിൽ റൂം ഉണ്ട്. യാത്ര ചെയ്ത് വരുന്ന പല ആളുകൾക്കും ഇങ്ങനെ വരാറുണ്ട്. ഫുഡ് ഞങ്ങൾ അങ്ങോട്ട് എടുക്കാം. ഇനി ഏതായാലും ഇന്ന് യാത്ര ചെയ്യാതിരിക്കുകയായിരിക്കും നല്ലത് ”
അവിടെയുള്ള മാനേജർ അത് പറഞ്ഞ ശേഷം ആ ഹോട്ടലിലെ രണ്ടാം നിലയിലുള്ള ഒരു എ. സി മുറിയിലേക്ക് ഞങ്ങളെ കൊണ്ട് പോയി. എന്നിട്ട് റിസപ്‌ഷനിൽ നിന്ന് രെജിസ്റ്റർ എടുത്ത് കൊണ്ട് വന്നു. ഞാൻ അത് പൂരിപ്പിച്ച് കൊടുത്തു. അവരോട് ഭാര്യയും ഭർത്താവും ആണെന്ന് കള്ളം പറഞ്ഞു.
കുറച്ച് കഴിഞ് റൂം ബോയ് ഫുഡ് റൂമിൽ കൊണ്ട് വച്ച് തന്ന് പോയി. അനു അപ്പോൾ ആ ബെഡിൽ കിടക്കുകയായിരുന്നു. ഞാൻ അവളെ കുലുക്കി വിളിച്ചു.
” അനു..
ആർ യു ഓക്കേ.. ഇപ്പൊ ക്ഷീണം തോന്നുന്നുണ്ടോ..? ”
അനു കണ്ണ് തുറന്ന് എന്നെ നോക്കി പെട്ടെന്ന് അവൾ എന്നെ വലിച്ച് അവളുടെ ദേഹത്തേക്ക് ഇട്ട് കെട്ടിപ്പിടിച്ച് എന്റെ മുഖത്താകെ ഉമ്മ വെയ്ക്കാൻ തുടങ്ങി. അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ഞാൻ ആകെ അന്ധാളിച്ചിരുന്നു. യാഥാർഥ്യത്തിലേക്ക് വന്ന ഞാൻ അവളുടെ കൈ വിടുവിച്ച് ബെഡിൽ നിന്ന് എഴുന്നേറ്റു.
” എന്താ അനു ഇത്.. ഛേ.. മോശമല്ലേ ഇതൊക്കെ..”