ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവൾ വീണ്ടും തുടർന്നു.
” എനിക്ക് ഈ ലോകത്ത് ഏറ്റവും സുരക്ഷിതം എന്ന് തോന്നുന്നത് ഇപ്പോൾ നിന്റെ കൂടെ ഇരിക്കുമ്പോഴാണ്.. നിനക്കറിയോ രവി എന്നെ വിവാഹം കഴിച്ചത് എന്തിനാണ് എന്ന്. അന്ന് നീയും അവനും വീട്ടിൽ വന്നപ്പോൾ ഞാൻ അറിയാതെ അവനെ കളിയാക്കിയില്ലേ.. അത് മനസ്സിൽ വെച്ച് കൊണ്ട് എന്നോട്
പകപോക്കനായിരുന്നു.
ഏതൊരു പെണ്ണും സ്വപ്നം കാണുന്ന ആദ്യ രാത്രി എന്റെ ജീവിതത്തിലെ തന്നെ നശിച്ച രാത്രി ആയിരുന്നു. അന്ന് അവൻ മൃഗത്തെ പോലെയാണ് എന്നെ ഭോഗിച്ചത്. ഞാൻ അന്നും ചിന്തിച്ചത് നീയെന്നെ ചതിച്ചിടത്തോളം വേദനയൊന്നും എനിക്ക് അതിൽ തോന്നിയില്ല. പിന്നെ എന്റെ ശരീരത്തിൽ അവൻ തൊട്ടില്ല. പക്ഷെ അന്ന് ചെയ്തത് എന്റെ വയറ്റിൽ ഒരു കുഞ്ഞ് ജീവന്റെ തുടിപ്പിന് കാരണമായിരുന്നു. പിന്നെ ഇന്ന് വരെ എന്റെ കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്. അവന്റെ കള്ള് കൂടിയല്ലാതെ അവന്റെ വഴിവിട്ട ജീവിത രീതിയൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അച്ഛനും അമ്മയും മരണപെട്ടപ്പോൾ കുഞ്ഞിനോട് കുറച്ച് സ്നേ ഹം കാണിക്കുന്നത് കണ്ടപ്പോൾ അവൻ മാറി തുടങ്ങിയെന്നാണ് കരുതിയത്. പക്ഷെ പൊതുവാൾ സാർ ഇന്ന് പറഞ്ഞതൊക്കെ ആലോചിക്കുമ്പോൾ എനിക്കും കുഞ്ഞിനും എന്തെങ്കിലും പറ്റുമോ എന്നൊരു പേടി തോന്നുവാ…”
ഞാൻ വണ്ടി സഡൻ ബ്രെക്കിട്ട് നിർത്തി . അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
” നീ പേടിക്കണ്ട.. നിനക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ല. ഞാൻ ഉണ്ടാകും നിന്റെ കൂടെ ”
അവൾ എന്റെ കൈ പിടിച്ച് അതിൽ തല വെച്ച് തേങ്ങി. ഞാൻ അവളുടെ നെറുകയിൽ തലോടി . എന്നിട്ട് വണ്ടിയെടുത്തു. പിന്നെ അവൾ തന്നെ കാറിൽ പാട്ട് വെച്ചു. കുറെ ദൂരം കാർ നിർത്താതെ ഓടിക്കൊണ്ടിരുന്നു. അനു കാറിനുള്ളിൽ വെച്ച ഓരോ പാട്ടുകളും ആസ്വദിച്ച് കേൾക്കുകയാണ്.
കുറച്ച് ദൂരം പോയപ്പോൾ ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ ഒരു ചെറിയ ചായക്കട കണ്ടു. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. ഞാൻ കാർ അവിടെ നിർത്തി. അവളും ഞാനും ഓരോ ചായ കുടിച്ചു അവിടന്ന്.
” നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല , പക്ഷെ ഇനിയും ഒരു പാട് ദൂരമുണ്ടോ അജി..”
അവളെന്നോട് ചോദിച്ചു.
” ഇല്ലെടി ഇനി ഒരു അഞ്ചു കിലോമീറ്റർ കൂടെ..”
ഞാനും അവളും ചായ കുടിച്ച് ഞാൻ കടക്കാരന് പൈസ കൊടുത്തു. എന്നിട്ട് വണ്ടിയിൽ കയറി. കുറച്ച് ദൂരം കൂടി ചെന്നപ്പോൾ ഒരു ചെറിയ കവല കണ്ടു. അവിടെയുള്ള ഒരു ചെറിയ ടീസ്റ്റൽ ആന്റ് ബേക്കറിയുടെ മുൻപിൽ ഞാൻ വണ്ടി നിർത്തി. അവളോടും ഇറങ്ങാൻ പറഞ്ഞു.