ഇതെല്ലം എന്റെ ഓഫിസിലുണ്ടായിരുന്ന അവന്റെ ഒരു ശിങ്കിടി മൂലം അവൻ അറിഞ്ഞു. ഈ കാര്യങ്ങളെല്ലാം മോളോട് പറയാൻ സാറും ഭാര്യയും മോളും കുഞ്ഞും അന്ന് മോളുടെ വീട്ടിലേക്ക് പോയ അന്ന് നിങ്ങളെ കാണാൻ വരുന്ന സമയത്തതാണ് അവൻ ഒരു ആക്‌സിഡന്റിലൂടെ അവരെ കൊന്ന് തള്ളിയത്.
പിന്നെ അവന്റെ ലക്‌ഷ്യം ഞാനായിരുന്നു. അവനും അവന്റെ ആളുകളും എന്നെ വീട്ടിൽ വന്ന് എന്നെ ആക്രമിച്ച് എന്റെ മോളെ അവര്..”
അതും പറഞ്ഞ് സാർ കരയാൻ തുടങ്ങി. ഇതെല്ലം കേട്ട് നടുങ്ങി തരിച്ച് ഇരിക്കുകയായിരുന്നു അനു.
സാർ കണ്ണുനീർ തുടച്ച് വീണ്ടും തുടർന്നു.
” എന്റെ മോളിപ്പോൾ ഒരു മനസികാശുപത്രിലാണ്
എല്ലാം നഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് അജിത്ത് എന്നെ കാണാൻ വരുന്നത്. അവനും എനിക്കും ശത്രു ഒരാളായിരുന്നു. ഇതെല്ലം മോളെ അറിയിക്കാനും അവന്റെ തനി സ്വരൂപം മോളെ കാണിക്കാൻ വേണ്ടിയുമാണ് ഞങ്ങൾ കാത്തിരുന്നത്. ഇനിയെല്ലാം മോളുടെ കയ്യിലാണ്. ”
അവൾ സാർ പറയുന്നത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ അവളുടെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു. അത് വരെ എന്റെ ചുമലിൽ ചാരി ഇരുന്ന
അവൾ എന്റെ ചുമലിൽ നിന്ന് മാറി കണ്ണ് തുടച്ച് കൊണ്ട് സാറിനോട് ചോദിച്ചു.
” ഞാൻ എന്താണ് ചെയ്യേണ്ടത് ”
” നീയും അവനും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തണം. അങ്ങനെയാവുമ്പോൾ ആ സ്വത്ത് മുഴുവൻ നടത്തിപ്പവകാശം നിന്റെ മോൻ വലുതാവുന്നത് വരെ നിനക്കായിരിക്കും.. പക്ഷെ ഇതറിഞ്ഞാൽ അവൻ വെറുതെ ഇരിക്കുമെന്ന് വിചാരിക്കരുത്. എന്തിനും മടിയില്ലാത്തവൻ ആണ് അവൻ… മോളുടെ ഡിവോഴ്‌സ് കിട്ടാൻ വലിയ റിസ്‌ക്കൊന്നും ഇല്ല. അവനും അജിത്തിന്റെ ഭാര്യയുമായി നടന്ന കാര്യങ്ങൾ കോടതിയിൽ സബ്മിറ്റ് ചെയ്യാം.
പിന്നെ കുറച്ചുകൂടി കോടതിയെ വിശ്വസിപ്പിക്കാൻ നിങ്ങൾ ഇന്ന് കാണാൻ പോകുന്ന സാക്ഷികൾ മതിയാകും ”
” അതാരാണ് സാർ ആ രണ്ട് പേർ..? ”
” അതെല്ലാം അജിത്ത് പറയും..”
സാറെന്നെ നോക്കി അവളോട് പറഞ്ഞു. ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു അവളോട്. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. പൊതുവാൾ സാർ അവളുടെ ഡിവോഴ്സ് ഫയൽ ചെയ്യാൻ ആവശ്യമായ പേപ്പറുകൾ അനുവിനെ കൊണ്ട് ഒപ്പിടീച്ച് മേടിടിച്ചു. ഞങ്ങൾ പോവാൻ വേണ്ടി നിന്നപ്പോൾ ഒരുപാട് ദൂരം പോവാനുള്ളതല്ലേ.. ഊണ് കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു സാർ.
അങ്ങനെ ഞങ്ങൾ ഭക്ഷണം അവിടന്ന് കഴിച്ചു സാറിനോട് പറഞ്ഞ് യാത്ര തിരിച്ചു. ഞാൻ ഒരു പാട്ട് വണ്ടിയിൽ വെച്ചു. പക്ഷെ അനു അത് ഓഫ് ചെയ്തു. ഞാൻ പിന്നെ വെക്കാൻ നിന്നില്ല. അവളെന്തൊക്കെയോ ആലോചിക്കുകയായിരുന്നു അപ്പോൾ.
അവൾ ചെറുതായി കരയുന്നുണ്ടെന്ന് തോന്നുന്നു. ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി ചോദിച്ചു.
” അജി.. നിനക്കെന്നെ വിവാഹം ചെയ്തൂടെ.. ”