ഉച്ചയ്ക്ക് ഊണിന്റെ സമയമായപ്പോഴേ മോനുട്ടൻ എത്തി…
അനിത ടീച്ചർ : ശ്ശോ…എന്ത് നാറ്റമാടാ… പ്പോയി കുളിക്ക്….
വിയർത്ത് കുളിച്ച് വന്ന മോനുട്ടനോടായി ടീച്ചർ പറഞ്ഞു…
കുളിയും കഴിഞ്ഞ് ഊണ് കഴിക്കുമ്പോഴാണ് അമ്മയുടെ പ്രശംസ….
അമ്മ : കണ്ടോ …. അനിതെ… നീയ്യല്ലെ പറഞ്ഞേ… എന്റെ കുട്ടിക്ക് ഒന്നും.. പറ്റില്യാല്ലോ.. അവൻ നല്ല കുട്ടിയായി ഇപ്പം… അല്ലേടാ ….
മോനുട്ടൻ ഗമയോടെ അനിത ടീച്ചറെ ഒന്ന് നോക്കി…
അനിത ടീച്ചർ ഒരു ചെറുചിരി അവന് സമ്മാനിച്ചു….
” ടീച്ചറേ…. അനിത ടീച്ചറേ… ” പുറത്തുന്നുള്ള ആരുടെയോ വിളികേട്ടാണ് ടീച്ചർ ഉമ്മറെ ത്തെത്തിയത്…
അനിത ടീച്ചർ: യ്യോ… ആരിത് വേണു മാഷോ… കേറി ഇരിക്ക് മാഷെ… ഊണ് കഴിച്ചായിരുന്നോ…
വേണു മാഷ്: ഹാ… കഴിച്ചു… ടീച്ചറെ …. ഞാനൊരു അർജെൻഡ് കാര്യം പറയാനാണ് വന്നത്…
മാഷ് അൽപ്പം ധ്യതിയോടെയാണ് അത് പറഞ്ഞത്…
അനിത ടീച്ചർ : ഒരു മിനുറ്റ് …. ഞാനീ കൈയ്യൊന്ന് കഴുകീട്ട് വരാം….
വേണു മാഷ് : ഓ… ആയിക്കോട്ടോ….
അപ്പോഴേക്കും മോനുട്ടൻ അങ്ങോട്ടെത്തി….
വേണു മാഷ് : ഹല്ല …. ആരീത് …. നീയിപ്പം ഇവിടുത്തുകാരനായി അല്ലേ ….
അമ്മ: ഹ …. ഹ…. അവനിപ്പം ഞങ്ങൾടെയാ….
വേണു മാഷ്: അല്ലേലും… അത് നന്നായി… ഇപ്പം കൊറച്ച് മെനയൊക്കെയുണ്ട് കാണാൻ…
അനിത ടീച്ചർ : എന്താ … മാഷേ പറയാനുണ്ടെന്ന് പറഞ്ഞത്…
വേണു മാഷ്: അത് പിന്നെ… നമ്മക്ക് പുതിയ കെട്ടിടം അനുവദിച്ചു തരാൻ വേണ്ടി നമ്മൾ ഒരു നിവേദനം കൊടുത്തിരുന്നല്ലോ മന്ത്രിക്ക് … അതില് മന്ത്രി നമ്മളെ വിളിപ്പിച്ചിട്ടുണ്ട്… അപ്പോ ടീച്ചറെന്ന് പ്പോയി അത് അറ്റൻഡ് ചെയ്യണം ….
അനിത ടീച്ചർ : അയ്യോ… ഞാനോ…
വേണു മാഷ്: അതെ… നമ്മടെ സ്കൂളിൽ കാര്യങ്ങൾ വിശ്വസിപ്പിച്ച് ഏൽപ്പിക്കാൻ പറ്റിയത് ടീച്ചർ മാത്ര… ഉള്ളു… മാത്രല്ല …. ഇച്ചിരി ചുറുചുറുക് ഉള്ളതും ടീച്ചർക്ക് ആണ് … അതോണ്ട് ടീച്ചർ ഇപ്പം തന്നെ പുറപ്പെടണം… സെക്രട്ടറിയേറ്റിൽ ചെന്നാ മതി… അവിടെ നമ്മടെ ആള് ണ്ട് …..ഞാൻ വരണം എന്ന് കരുതിയതാ… പക്ഷേ അറ്റാക്ക് ഇത് രണ്ടാമത്തേതാ… വല്യ യാത്രകൾ പാടില്ലാന്നാ ഡോക്ടർ പറഞ്ഞേ… അല്ലെങ്കിൽ ….
മാഷ് ചെറിയ വിഷമത്തോടെ പറഞ്ഞു നിർത്തി….
അനിത ടീച്ചർ : യ്യോ… മാഷ് ഇങ്ങനെ …. ഇത്ര പെട്ടെന്ന് പറഞ്ഞാ…
വേണുമാഷ്: എന്താ… ഇത്ര ഒരുങ്ങാൻ… കുറച്ച് ഡ്രസ്സ് എടുത്ത് ബാഗിൽ വെക്കണം എന്നല്ലേ ഉള്ളു…പിന്നെ ചിലവിന്റെ കാര്യം ഓർത്ത് ടീച്ചർ വിഷമിക്കണ്ട …. എല്ലാം സ്കൂൾ വക ….
അനിത ടീച്ചർ: ഞാൻ എങ്ങനാ മാഷേ ഇത്രം ദൂരം… ഒറ്റയ്ക്ക്….