അച്ഛനെ കണ്ടപ്പോൾ വീട്ടിൽ ഒരാൺ തുണയായല്ലോ എന്ന ഒരു സന്തോഷമാണ് എനിക്ക് പെട്ടെന്ന് മനസ്സിൽ തോന്നി യത് ……… ഇല്ല മോളെ അജയൻ ഇനി എണീറ്റ് നടക്കുന്നവരെ ഞാനിവിടെ നിന്ന് എങ്ങോട്ടും പോകുന്നില്ല പോരെ ! …….. പോര ! ….. അച്ഛൻ ഇനി ഇവിടെ തന്നെ നിന്ന മതി അവിടെ പോയാലും കൂടെ ആരും ഇല്ലാതെ അച്ഛൻ തനിചെല്ലെ ഉണ്ടാകൂ ……. ങാ ! …… ഞാനൊന്ന് ആലോചിക്കട്ടെ !
ചുറ്റും നോക്കിയ കുട്ടൻ പിള്ള പറഞ്ഞു മണ്ണ് ഇങ്ങനെ വെറുതെ കിടക്കുന്ന കാണുമ്പോ ഒരു കർഷകനായ എനിക്ക് സഹിക്കില്ല മോളെ , പുതുമഴയിൽ നന്നായ് നനഞ്ഞ മണ്ണ് ആയത് കൊണ്ട് കൈകോട്ട് മതി കൊത്തി ഇളക്കാൻ വേഗം ഇളകി കിട്ടും …… ആട്ടെ ! ……… ഇവിടെ നടാൻ എന്തങ്കിലും വിത്തോ തൈകളോ ഉണ്ടോ മോളെ ………. അജയെട്ടൻ മുമ്പ് വാങ്ങി യതിൽ കുറച്ച് ഇരിപ്പുണ്ട് അച്ഛാ …….. ങാ , …. ഇപ്പൊ അത് മതി മോളെ ! പിന്നെ വേണ്ടത് ഞാൻ വീട്ടിൽ നിന്ന് കൊണ്ടു വരാം ……..
അടുത്ത ദിവസം രാവിലെ കുട്ടൻ പിള്ളയും ശ്രുതിയും ചേർന്ന് അജയന്റെ പ്രഭാത കർമ്മങ്ങൾ നിർവഹിച്ച് ഭക്ഷണവും മരുന്നും കൊടുത്ത ശേഷം കുട്ടൻ പിള്ള തന്റെ അങ്ങിങ്ങു നരച്ച രോമം നിറഞ്ഞ തടിച്ച ശരീര ത്തിലെ കുടവയറിന് താഴെ യായി ഒരൊറ്റ മുണ്ടെടുത്ത് അരയിൽ മുറുക്കി ……..
മുകൾ ഭാഗം നന്നേ കഷണ്ടിയും ചുറ്റു മുള്ള പകുതിയോളം നര കയറിയതുമയ കഷണ്ടി തലയിൽ തോർത്ത് കൊണ്ട് ഒരു വട്ടകെട്ടും കെട്ടി ……… വിത്തും വളവും നിറച്ച ചാക്ക് കെട്ടും കൈകോട്ടുമായി അയാൾ വീടിന് പുറകിലെ നട വഴിയിലൂടെ വലിയ മരങ്ങൾ നിൽക്കു ന്നതിന് അപ്പുറത്തുള്ള നിരന്ന സ്ഥലത്തേക്ക് പോയി ചാക്ക് കെട്ട് താഴെ വച്ച് കുട്ടൻ പിള്ള തന്റെ പണി തുടങ്ങി ………
കുഞ്ഞിനെ മുലയൂട്ടി തൊട്ടിലിൽ കിട ത്തി ഉറക്കുന്നതിനിടയിലാണ് അടുത്ത വീട്ടിലെ വാസന്തി അടുക്കള വാതിലിലൂടെ ശ്രുതിയുടെ അടുത്തേക്ക് വന്നത് തലേന്ന് പറഞ്ഞിരുന്നത് പോലെ വാസന്തി ശ്രുതിയെ സഹായിക്കാനാണ് രാവിലെ എത്തിയത് ……… ങാ വാസന്തി ചെച്ചി എത്തിയോ ? …….. ഇന്നലെ ചേച്ചി ഇവിടുന്ന് പോയ ശേഷം അജയെട്ടൻറെ അച്ഛൻ വന്നിരുന്നു അച്ഛനും കൂടി ഉണ്ടായിരുന്നത് കൊണ്ട് കര്യങ്ങൾ എല്ലാം എളുപ്പമായി ……..
അത് എന്തായാലും നന്നായി മോളെ എന്നിട്ട് അച്ഛൻ എവിടെ ? ……. പറമ്പില് കിളക്കുന്നുണ്ട് പിന്നെ അച്ഛൻ നല്ല ഒരു കർഷകൻ കൂടിയാ ചേച്ചി ക്ക് കൃഷിയെ പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അച്ഛനോട് ചൊതിച്ചോ ……… ങാ …… ഉണ്ട് ചൊതിക്കാം , പിന്നെ എനിക്ക് പറമ്പിൽ നടാനായി കുറച്ചു നല്ല കപ്പ കമ്പിന്റെ കഷ്ണങ്ങളും വേണ മായിരുന്നു മോളെ ……. ഇവിടെ പറമ്പിൽ ധാരാളം ഉണ്ട് ചേച്ചി അച്ഛനോട് ചൊതിച്ചാ മതി …….. ശെരി എന്നാ ഞാൻ അങ്ങോട്ട് ചെല്ല ട്ടെ എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ വാസന്തി നേരെ പറമ്പിലേക്ക് പോയി ……..
പത്തുമണിയോടെ വീട്ടിലെ ജോലി ഒക്കെ തീർത്ത് കുഞ്ഞിന് മുലയൂട്ടി ഉറക്കി അജയനു വേണ്ട ആവശ്യ ങ്ങൾ ചെയ്തു തീർത്ത ശ്രുതി കുട്ടൻ പിളളക്ക് കുടിക്കാൻ ഉള്ള വെള്ളവും കാപ്പിയുമായി അവൾ പറമ്പിലേക്ക് പോകുമ്പോൾ അവൾ ഓർത്തു സൗദാമിനി ചേച്ചി കപ്പ കമ്പിൻെറ കഷ്ണ ങ്ങളുമായി ഇപ്പൊ പോയിട്ടുണ്ടാകും ………
വഴിയരികിൽ നിര നിരയായി നിന്നിരുന്ന വലിയ മരങ്ങൾ കഴിഞ്ഞ് നിരന്ന സ്ഥലത്ത് എത്തിയപ്പോൾ ആണ് നട വഴിയുടെ തൊട്ട് മുന്നിൽ വലതു ഭാഗത്ത് ഉള്ള വാഴ കൂട്ടത്തി നിടക്ക് ഒരനക്കം അവളുടെ ശ്രദ്ധിയില് പെട്ടത് ……… ഇനി നായയോ പന്നിയോ മറ്റോ വിള നശിപ്പിക്കാൻ വന്നതാകുമോ (മുമ്പൊക്കെ ഇടക്ക് അജയെട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട്) ……… എന്ന് കരുതി ശ്രുതി തന്റെ ഇടതു വശത്തുള്ള വലിയ മഹാഗണി മരത്തിനു പിന്നിലായി പതുങ്ങി നിന്നു കൊണ്ട് ചുറ്റും നോക്കി ……..