സമയത്തും ആയി. അങ്ങനെ അത് തുടർന്നു. കുറെ ദിവസം അങ്ങനെ പോയി. ഞാൻ ഒരു ദിവസം അവളോട് അവളുടെ വാട്ട്സ്ആപ് നമ്പർ ചോദിച്ചു. ഇപ്പൊൾ വേണോ. സമയമാകുമ്പോൾ തരാം എന്നായിരുന്നു അവളുടെ മറുപടി. കുറച്ചു ദിവസങ്ങൾ അങ്ങനെ പിന്നെയും പോയി.
ഒരു ദിവസം കോളജിൽ നിന്ന് വന്നപ്പോൾ അറിയാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ്. ഹൈ ചേട്ടാ..
ഞാൻ ഡിപി നോക്കിയപ്പോൾ ഒരു കുഞ്ഞു വാവയുടെ ഫോട്ടോ. ആരാണെന്ന് ഞാൻ ചോദിച്ചു.
തിരിച്ചു ഉത്തരം ഉടനെ വന്നു. “പ്രേതം”.
അപ്പോഴാണ് ഡിപി യുടെ താഴെ പേരുണ്ടോൺ ഞാൻ നോക്കിയത്. നോക്കിയപ്പോൾ മീനാക്ഷി ആണ്. ഞാൻ പ്രേതം എന്ന് നമ്പർ save ചെയ്ത് സ്ക്രീൻഷോട് അയച്ചു. അവള് പറഞ്ഞു: എടാ ദുഷ്ടച്ചേട്ടാ ഞാൻ മീനാക്ഷി ആണ്.
ഞാൻ: നിന്റെ പേര് ഡിപിയ്‌ക് താഴെ ഉണ്ടെന്ന് നീ ഓർത്തില്ലേ. എനിക് മനസ്സിലായിരുന്നു. ഇനി നിന്റെ പേര് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ പേര് മാറ്റാതെ കുറെ ദിവസം കൊണ്ട് നടന്നു. പിന്നെ ഒരു ദിവസം രാത്രി ചറ് ചെയ്തു കൊണ്ടിരുന്നപ്പോൾ എന്നോട് കെഞ്ചി പേര് മീനു എന്നാക്കിച്ച്. അവളെ എല്ലാവരും മീനു എന്നാണ് വിളിക്കുന്നത്.
പിന്നെയും ദിവസങ്ങൾ കടന്നു പോയി. ഞങ്ങൾ ചാറ്റ് ചെയ്തു മിക്കപ്പോഴും പതി രാത്രി ആയി കിടക്കുന്ന പോലെ ആയിരുന്നു. ഞങ്ങൾ പരിചയപ്പെട്ടിട്ട് 1 മാസം ആയ ദിവസം രാത്രി ചാറ്റ് ചെയ്തൊണ്ടിരിക്കുമ്പോൾ അവള് എന്നോട് പറഞ്ഞു: എനിക് ഏട്ടനെ ഇഷ്ടമാണ്.