തീരുമാനിച്ചു. പക്ഷേ അവള് എന്റെ ഫ്രണ്ട്ഷി്പ് വിട്ടില്ല. എപ്പോഴും എന്നോട് മിണ്ടുകയും ഇടക്ക് വിളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഞാൻ പതിയെ അതെല്ലാം കുറച്ചു പിന്നേം ഫ്രീ ആയി നടക്കാൻ തുടങ്ങി. അവളുമായി സൗഹൃതം ഉണ്ടെങ്കിലും പഴയ പ്രണയം ഒക്കെ ഇല്ലതായിരുന്നു. കാരണം അവള് എന്നിൽ നിന്നും ഫ്രണ്ട്ഷിപ്പ് ഇപ്പോഴും ആഗ്രഹിച്ചിരുന്നു.
ആദ്യ വർഷം കഴിഞ്ഞ്. ഞങ്ങൾക്ക് ജൂനിയർ വന്നു. വളരെ സന്തോഷകരമായ കലാലയ ജീവിതം. Njangal കൂട്ടുകാർ അടിച്ചു പൊളിച്ചു നടന്നു. ക്ലാസ്സ് കട്ട് ചെയ്ത് ക്യാന്റീനിൽ പോകുകയും ഒക്കെ സ്ഥിരം ആയി. പഠിത്തം വലിയ ശ്രേധയില്ലതെ രണ്ടാം വർഷം ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേക്കും 9 സുപ്ലികൾ പലപ്പോഴായി വീണു. പിന്നെ പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി. കോളജിൽ അറിയപ്പെടുന്ന ഒരു വിദ്യാർത്ഥി ആയി മാറി. രണ്ടാം വർഷ അവസാന സെമസ്റ്റർ പരീക്ഷകൾക്കൊപ്പം സപ്ലികളും എഴുതി. നല്ല രീതിയിൽ തന്നെയായിരുന്നു എഴുതിയത്. കോളജിലെ എല്ലാ പരിപാടികൾക്കും ഞങ്ങളുടെ വക അലമ്പും ഉണ്ടായിരുന്നു. അങ്ങനെ മൂന്നാം വർഷത്തിലെ ആദ്യത്തെ ആർട്സ്. അന്ന് എല്ലാ പരിപാടികൾക്കും നല്ല രീതിയിൽ അലമ്പ് കാണിച്ചു ഒക്കെ പുതിയ പിള്ളേരെ റാഗ് ചെയ്തു അ ദിവസം കഴിഞ്ഞു. ആർട്സ് കഴിഞ്ഞാൽ രണ്ട് ദിവസം വീട്ടിൽ പോയി നിൽകണ പതിവുണ്ട്.
അങ്ങനെ വീട്ടിൽ ഇരിക്കുമ്പോഴാണ് ഒരു ഫേസ്ബുക്ക് നോട്ടിഫികേഷൻ വന്നത്. ഒരു ഫ്രണ്ട് റിക്വസ്റ്റ്. പേര് നോക്കിയപ്പോൾ മീനാക്ഷി. ഡിപി എടുത്തു നോക്കിയപ്പോൾ നല്ല പരിചയം ഉള്ള മുഖം. അപ്പോഴാണ് കഴിഞ്ഞ ദിവസം റാഗ് ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു അവള് എന്നെനിക്ക് ഓർമ വന്നത്. റിക്വസ്റ്റ് അലോ ചെയ്തിട്ട് ഞാൻ ഒരു ഹൈ മെസ്സേജ് കൂടെ അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു ഒരു മെസ്സേജ്. ഹലോ ചേട്ടാ എന്നെ ഓർമയുണ്ടോ?.
ഞാൻ ചോദിച്ചു: ഫസ്റ്റ് ഇയർ ഇലെ കുട്ടിയല്ലേ?
മീനാക്ഷി: അതെ ചേട്ടാ.. അപ്പൊൾ മനസ്സിലായില്ലേ…
ഞാൻ: പിന്നെയ് ഞാൻ റാഗ് ചെയ്ത ആളെ മറക്കുമോ?
മീനാക്ഷി: ഈ artsinokke കേറി അലമ്പ് കാണിച്ചാൽ മിസ്സുമ്മാർ ഒന്നും പറയത്തില്ലെ.
ഞാൻ: aei എന്നെ ഒന്നും പറയത്തില്ല. ഞാൻ അവരുടെ ഒക്കെ കണ്ണിലുണ്ണി അല്ലേ.
മീനാക്ഷി: ഞാൻ ശ്രദ്ധിച്ചു. എന്താ ഒന്നും പറയത്തത്തെന്ന്.
കുറച്ചു സംസാരിച്ചു ഞാൻ ചാറ്റ് നിർത്തി. പിറ്റേന്ന് രാവിലെ തന്നെ മോണിംഗ് മെസ്സേജ് വന്നിട്ടുണ്ട്. ഞാനും മോണിംഗ് അയച്ചു. പിന്നെ പള്ളിലോക്കെ പോയി അവിടെ കൂട്ടുകാരും ഒക്കെ ആയി കളിച്ചു ചിരിച്ചും വീട്ടിൽ എത്തിയപ്പോൾ ഒത്തിരി താമസിച്ചു. പിന്നെ ഹോസ്റ്റലിൽ പിറ്റേന്ന് തിങ്കളാഴ്ച രാവിലെ തിരിച്ചു പോയി. പിന്നെയും കോളജിൽ പതിവുപോലെ ക്ലാസിൽ കേരിയും കേരാതെയും നടന്നു. ക്ലാസ്സ് കഴിഞ്ഞു ഹോസ്റ്റലിൽ എത്തി ഫോൺ നോക്കിയപ്പോൾ കുറച്ചു മെസ്സേജ്.
മീനാക്ഷിയുടെ ആയിരുന്നു. “എന്താ ചേട്ടാ ഇത്ര ജാഡ ആണോ സംസാരിക്കാന്. ഇന്നലെ രാവിലെ കണ്ടതിൽ പിന്നെ കണ്ടെ ഇല്ലല്ലോ. എന്നൊക്കെ പറഞ്ഞു കുറെ മെസ്സേജ്.” ഞാൻ ഫോൺ നോക്കിയില്ല എന്നൊക്കെ പറഞ്ഞു. കോളജിൽ വച്ച് ചിരിച്ചു കാണിച്ചിട്ടും മൈൻഡ് ചെയ്തില്ല. അവള് പറഞ്ഞു. ഞാൻ ശെരിക്കും അവളെ കണ്ടേ ഇല്ലായിരുന്നു. അത് അവളോട് പറഞ്ഞു. പിന്നെ ഒരു ദിവസം എന്റെ അസൈൻമെന്റ് എഴുതാൻ അവൾക്ക് കൊടുത്തു. അപ്പൊൾ അവള് അത് എഴുതിതന്നു. അപ്പൊൾ അ പേപ്പറിൽ നോക്കിയപ്പോഴാണ് അവളെ പോലെ അതി സുന്ദരിയായ കയ്യക്ഷരം. പിന്നെ അവളും ആയി ചാറ്റിംഗ്, ഫ്രീ ആയിട്ടുള്ള എല്ലാ