പുട്ടും കടലയും കഴിച്ച് വരുൻ വീട്ടിൽ ചെന്ന് കോളേജിൽ പോകാനുള്ള ഒരുക്കത്തിൽ ആയി.
അപ്പോഴേക്കും നിഷ കുളി കഴിഞ്ഞ് തോർത്ത് മുടിയിൽ കെട്ടി വെച്ച് നീല ബ്ലൗസും നീല അടിപാവാടയും ഇട്ട് റൂമിൽ ചെന്ന് സാരി മാറാൻ തുടങ്ങി.
വരുൻ അപ്പോഴും കുളി കഴിഞ്ഞ് ലൈറ്റ് ഗ്രീൻ ചെക്ക് ഷർട്ടും ബ്ലൂ ജീൻസും മുടി കൈ കൊണ്ട് പിന്നിലേക്ക് ഇട്ട് ഒരു ബ്ലൂ ക്യാപ് തലയിൽ വെച്ച് ഉമ്മറത്ത് വന്നിരുന്ന് ഷൂ ഇടുവാൻ തുടങ്ങി.
നൈറ്റി മടക്കി കുത്തി ഹെൽമറ്റ് കൈ പിടിച്ച് ഗൗരി അമ്മ വരുണിന്റെ ഷോൾഡറിൽ തോണ്ടി.
“മുഖം നോക്കുന്ന പോലെ നോക്കാൻ അല്ലാലോ നീ ഇത് വാങ്ങിച്ചു വെച്ചേക്കുന്നേ.ഇത് തലയിൽ വെക്കേടാ ചെക്കാ…”
ഗൗരി അമ്മ ഹെൽമറ്റ് വരുണിന് കൊടുത്തു.
“ഓഹ് ഈ തള്ളേന്നെ ഞാൻ……”
“എന്താടാ….. ”
“ഒന്നൂല്ല അമ്മേ ഞാൻ പോവാന്ന് പറഞ്ഞതാ.”
ഹെൽമറ്റ് കൈതണ്ടയിൽ ഇട്ട് വരുൻ എഴുന്നേറ്റ് ക്ലാസ്സിക്ക് ബ്ലാക്ക് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് ഇറക്കി നിഷടീച്ചറുടെ വീടിന് മുന്നിൽ നിർത്തി ഹോൺ അടിച്ചു.
“ദേ വരുന്നു വരുൻ ഒരൊറ്റ മിനിറ്റ്.”
“ആ പതിയെ മതി ടീച്ചറെ.”
വരുൻ മിററിലെ പൊടി തുടച് കൊണ്ട് പറഞ്ഞു.
വീട്ടിൽ നിന്ന് ഡോർ ക്ലോസ് ചെയ്ത് പുറത്തേക്ക് ഇറങ്ങി നടന്നു വന്ന ടീച്ചറെ കണ്ടതും വരുന്റെ മനസ് വണ്ടിയിൽ നിന്ന് ഇറങ്ങി ടീച്ചറെ കെട്ടിപിടിച്ചു.
“പോകാം..”
നിഷയുടെ സ്വരം കേട്ടതും നോർമൽ ആയി വരുൻ.
“അഹ്. കയറിക്കോ ടീച്ചറെ.”
വെളുത്ത ശരീരത്തിൽ നീല ബ്ലൗസും നൈസ് മെറ്റിരിയലിൽ കുഴഞ്ഞു കിടക്കുന്ന പ്ലെയിൻ നീല സാരിയും ഉടുത്ത് ഷോൾഡറിൽ സ്വർണത്തിന്റെ നിറമുള്ള ഒരു ഹാൻഡ്ബാഗും ഇട്ട് നിഷ ബുള്ളറ്റിൽ കയറി.
“ഞാൻ കയറി ട്ടോ…”
നിഷയിൽ നിന്ന് അത് കേട്ടതും വരുൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
വണ്ടി എടുത്തപ്പോൾ തന്നെ നിഷയുടെ കൈ വരുന്റെ വയറിൽ ചുറ്റി പിടിച്ചിരിക്കുവായിരുന്നു.
മുന്നിലേക്ക് നോക്കി ഇരിക്കുന്ന നിഷയുടെ മുഖം വരുണിന് മിററിലൂടെ കാണാമായിരുന്നു.
നീല നിറത്തിൽ ഉള്ള ചെറിയൊരു പൊട്ടും അതിനു താഴെ ചെറിയൊരു ചന്ദന കുറിയും അധികം ഓവർ ആകാതെ എന്നാൽ ആരും നോക്കി പോകുന്ന തരത്തിൽ ഉള്ള കണ്ണ് എഴുതലും.