രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

“നേരത്തെ എഴുന്നേൽക്കണമെങ്കിൽ അലാറം വെച്ചു കിടന്നോ ”
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജു എന്നോടായി പറഞ്ഞു മൊബൈലിൽ തോണ്ടി ഇരുന്നു . സാധാരണ അവളാണ് എന്നെ വിളിച്ചുണർത്താറുള്ളത് . അത് പറ്റില്ലെന്ന് സാരം .

“ഓ..ആയിക്കോട്ടെ …”
ഞാൻ അതിനു എതിരൊന്നും പറയാതെ ഒരു മങ്ങിയ ചിരി പാസാക്കി . പിന്നെ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി .പിന്നെ ഡൈനിങ് ടേബിളിൽ ചെന്നിരുന്നു ഫുഡ് ഒകെ കഴിച്ചു സ്വൽപ്പനേരം ഉമ്മറത്ത് ചെന്നിരുന്നു .

എനിക്കും മഞ്ജുവിനും ഇടയിൽ എന്തോ സൗന്ദര്യ പിണക്കം ഉണ്ടെന്നു അച്ഛനും അമ്മക്കുമൊക്കെ സംശയം ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ അവര് എന്റെ അടുത്ത് വന്നു ഒന്നും കുത്തികുത്തി ചോദിക്കാൻ നിന്നില്ല . വിദൂരതയിലേക്ക് കണ്ണും നട്ടു ഉമ്മറത്തെ കസേരയിലിരുന്ന എന്നെയൊന്നു തറപ്പിച്ചു നോക്കികൊണ്ട് അച്ഛൻ മുറ്റത്തേക്ക് മൂത്രമൊഴിക്കാനായി ഇറങ്ങി പോകുന്നത് ഞാൻ കണ്ടു .

ഒരു സിഗരറ്റ് കത്തി തീരും വരെ അച്ഛൻ മുറ്റത്തൊക്കെ നെഞ്ചും ഉഴിഞ്ഞുകൊണ്ട് നടക്കുന്നത് ഞാൻ ഇടം കണ്ണിട്ടു നോക്കി . ഒരു ലുങ്കി മാത്രമാണ് പുള്ളിയുടെ വേഷം . അത് മടക്കി കുത്തിയിട്ടും ഉണ്ട് .

“എന്താടാ കിടക്കാൻ നേരം ആയില്ലേ ?”
എന്റെ ഇരുപ്പ് നോക്കി പുള്ളി ഗൗരവത്തിൽ തിരക്കി .

“ഇല്ലച്ഛാ..ഉറക്കം വരണില്ല”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“ഹ്മ്മ്…എന്തേലും പ്രെശ്നം ഉണ്ടോടാ ?”
അച്ഛൻ എന്നെ നോക്കി ചോദിച്ചുകൊണ്ട് തിരികെ ഉമ്മറത്തേക്ക് തന്നെ കയറി . പിന്നെ കത്തി തീരാറായ സിഗരറ്റ് മുറ്റത്തേക്കെറിഞ്ഞു .

“ഏയ്…ഇല്ല …അച്ഛൻ പോയി കിടന്നോ..”
ഞാൻ പുള്ളിയെ നോക്കി പയ്യെ പറഞ്ഞു .

“എന്തേലും ഉണ്ടെങ്കിൽ സംസാരിച്ചു തീർക്കെടാ…ഇവിടെ വന്നിരുന്നിട്ട് എന്താ കാര്യം ”
പോകാൻ നേരം എന്തോ അർഥം വെച്ചെന്ന പോലെ പറഞ്ഞു പുള്ളി അകത്തേക്ക് കയറി . അതോടെ എന്റെയും മഞ്ജുവിന്റെയും പെരുമാറ്റത്തിൽ നിന്നു എന്തൊക്കെയോ അച്ഛനും അമ്മയും ഊഹിച്ചിട്ടുണ്ടെന്നു എനിക്കും വ്യക്തമായി . അഞ്ജു മാത്രം അത് മനഃപൂർവം പറയാത്തതാണ് .

ഞാൻ അച്ഛൻ പോകുന്നത് ചെറിയ നാണക്കേടോടെ നോക്കി ഇരുന്നു . പിന്നെ പയ്യെ എഴുനേറ്റു അകത്തേക്ക് കയറി ഉമ്മറത്തെ വാതിൽ ലോക് ചെയ്തു എന്റെ റൂമിലേക്കായി നടന്നു . ഞാൻ റൂമിൽ ചെല്ലുമ്പോഴും മഞ്ജു ഉറങ്ങിയിട്ടൊന്നും ഇല്ല . മൊബൈൽ നോക്കി തന്നെ കിടപ്പാണ് . എന്നെ കണ്ടതും പെട്ടെന്ന് മൊബൈൽ ഒകെ ഓഫ് ചെയ്തു മേശപ്പുറത്തേക്ക് വെച്ചു അവള് ഗൗരവം നടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *