രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

ഞാൻ അവളുടെ മറുപടി കേട്ട് പയ്യെ മൂളി .”എന്താ ഒരു വശപ്പിശക് ?”
എന്റെ പരുങ്ങല് കണ്ടു അഞ്ജു ചിരിച്ചു .

“ഏയ്..ഒന്നും ഇല്ല…അവള് എന്തേലും പറഞ്ഞോ ?”
ഞാൻ സംശയത്തോടെ അഞ്ജുവിനെ നോക്കി .

“ഇല്ല…എന്തെ ? മൗന വ്രതം ആണെന്ന് തോന്നുന്നു . എന്തേലും ചോദിച്ചാൽ നോക്കി പേടിപ്പിക്കും ”
അഞ്ജു ചിരിയോടെ പറഞ്ഞു മൊബൈലിൽ താനെ കണ്ണ് നട്ടു.

“ആഹ്…പോയൊക്കട്ടെ ”
ഞാൻ അവളോട് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .അച്ഛൻ ഹാളിൽ ഇരുന്നു ന്യൂസ് ചാനെൽ കാണുന്നുണ്ട്. അച്ഛനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ സ്റ്റെയർകേസ് കയറി മുകളിലേക്ക് നീങ്ങി .

റൂമിലേക്ക് ഞാൻ ചെല്ലുന്ന സമയത്തു മഞ്ജുസ് കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങുകയാണ് . തലയിലൊരു ടവ്വലും കെട്ടിവെച്ചു ഒരു ഇളംനീല നൈറ്റ് ഡ്രെസ്സും അണിഞ്ഞിരുന്ന മഞ്ജുസ് എന്നെ ശ്രദ്ധിക്കാതെ തലയിലെ ടവൽ അഴിച്ചു കുടഞ്ഞു .

പിള്ളേര് രണ്ടും തൊട്ടിലിൽ സുഖമായി കിടന്നുറങ്ങുന്നുണ്ട് . ഞാനവരെ നോക്കികൊണ്ട് എന്റെ തോർത്തുമുണ്ട് ഷെൽഫിൽ നിന്നെടുത്തു . മഞ്ജു അതൊന്നും നോക്കാതെ മൂളിപ്പാട്ടും പാടി ടവ്വലുകൊണ്ട് മുടിയൊക്കെ തുവർത്തി . പിന്നെയത് റൂമിൽ കിടന്ന കസേരയുടെ പുറത്തേക്കിട്ടു കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടിവെച്ചു .

“ഫുഡ് ഒകെ ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്..സമയം ആകുമ്പോ എടുത്തു കഴിച്ചേക്ക് ”
തോർത്തുമുണ്ട് എടുത്തു തോളിലിട്ട് ബാത്റൂമിലേക്ക് കയറാൻ ഒരുങ്ങിയ എന്നോടായി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്…”
ഞാനതിനു പയ്യെ മൂളി . പിന്നെ അവളുടെ മുഖത്ത് നോക്കാതെ തന്നെ ബാത്റൂമില് അകത്തേക്ക് കയറി . ഷവറിന്റെ ചുവട്ടിൽ നിന്നു നനയുന്ന നേരത്തും എനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി . ഇതിലും വലിയതൊക്കെ അവള് ചെയ്തു വെച്ചിട്ട് ഞാൻ ക്ഷമിച്ചിട്ടേ ഉള്ളു . എന്നിട്ട് ദേഷ്യപ്പെട്ടു ഒന്ന് തല്ലിയതിന്റെ പേരില് അവള് കാണിക്കുന്ന ജാഡ കാണുമ്പോൾ എനിക്ക് ചൊറിഞ്ഞു കേറാൻ തുടങ്ങി .

ഒരു വിധം കുളിയൊക്കെ തീർത്തു ഞാൻ പുറത്തിറങ്ങി . ആ സമയത്തു അവള് ബെഡിൽ കമിഴ്ന്നു കിടന്നു വാട്സാപ്പിൽ മെസ്സേജുകൾക്ക് റിപ്ലൈ അയക്കുന്നുണ്ട് .അത് ശ്രദ്ധിച്ചുകൊണ്ട് ഞാൻ ഷെൽഫിൽ നിന്നു എന്റെ മാറിയിടാനുള്ള മുണ്ടും ടി.ഷർട്ടും എടുത്തു .

“ഞാൻ നാളെ തന്നെ പോകും…”
ടവ്വലിന് മീതേകൂടി മുണ്ട് ചുറ്റികൊണ്ട് ഞാൻ അവളോടായി പറഞ്ഞു .

“ഹ്മ്മ്..”
അത് കേട്ടപോലെ ഭാവിച്ചു മഞ്ജു പയ്യെ മൂളി . ആ മൂളൽ അത്ര തൃപ്തികരം അല്ലാത്തതുകൊണ്ട് ഞാൻ ഒന്ന് പല്ലു കടിച്ചു . പിന്നെ ടവൽ ഊരിയിട്ട് മുണ്ട് നേരെ ഉടുത്തു .പിന്നാലെ ടി-ഷർട്ടും എടുത്തിട്ടു.

Leave a Reply

Your email address will not be published. Required fields are marked *