ഞാൻ പയ്യെ പറഞ്ഞ വാഷ്‌ബേസിനു അടുത്തേക്ക് നീങ്ങി . മോനെ ഒക്കത്തു വെച്ചുകൊണ്ട് തന്നെ അമ്മച്ചി എനിക്ക് ചോറും കറിയുമൊക്കെ വിളമ്പി . ഞാൻ അത് വളരെ പെട്ടെന്ന് കഴിച്ചു തീർത്തു മുകളിലെ എന്റെ റൂമിലേക്ക് പോയി .
“കൂത്തിച്ചി…”
ഞാൻ റൂമിലെത്തി മഞ്ജുസിനോടുള്ള ദേഷ്യം വാതിലിൽ തീർത്തു .
പല്ലിറുമ്മി വാതിൽ കൊട്ടിയടച്ചുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ബെഡിലേക്ക് ചെന്ന് മലർന്നു കിടന്നു . മഞ്ജു താഴെ അമ്മയോടൊപ്പം ഇരുന്ന് ഫുഡ് ഒകെ കഴിച്ചു അവിടെ തന്നെ ഇരുന്നു . പിന്നെ മുകളിലേക്ക് വരാതെ താഴെയുള്ള അഞ്ജുവിന്റെ റൂമിൽ പിള്ളേരെ ഉറക്കി കിടത്തിഒപ്പം അവളും അവിടെ തന്നെ കിടന്നു മയങ്ങി .
വൈകുന്നേരം ഞാൻ പാടത്തേക്കു കളിയ്ക്കാൻ പോയതുകൊണ്ട് മഞ്ജുവിനെ ദർശിക്കേണ്ടി വന്നില്ല. പിന്നെയെല്ലാം കഴിഞ്ഞു തിരിച്ചു വന്ന ശേഷമാണ് മുഖാമുഖം കാണുന്നത് . വീട്ടിൽ പോയാലും അവളുടെ ചൊരുക്ക് കാണണം എന്നുള്ളതുകൊണ്ട് മനഃപൂർവം വൈകിയാണ് കയറി ചെന്നത് .
ഞാൻ ചെല്ലുമ്പോൾ അഞ്ജു ഉമ്മറത്തുണ്ട്. വീട്ടിലെ സൈലെൻസ് കണ്ടപ്പോൾ ആദിയും റോസ് മോളും ഒക്കെ ഉറങ്ങിയെന്നു ഞാൻ ഊഹിച്ചു .
“ഇതെവിടെ ആയിരുന്നു ..മോനെ ?”
ഞാൻ കയറി വരുന്നത് കണ്ടു അഞ്ജു ചിരിയോടെ തിരക്കി .
“ഇവിടൊക്കെ ഉണ്ടാരുന്നു…”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി .
“ഹ്മ്മ്…എന്താ മോനെ നിന്റെ ടീച്ചർക്ക് ഒരു ഉഷാർ ഇല്ലാലോ ? നിങ്ങള് രണ്ടും തമ്മിൽ ഉടക്കാണോ?”
ഞങ്ങളുടെ സ്വഭാവം ഒകെ അറിയാവുന്ന അഞ്ജു പുരികങ്ങൾ ഇളക്കി .
“ആഹ്…ചെറുതായിട്ട് …അതെവിടെ ?”
ഞാൻ മഞ്ജുസിനെ ഓർത്തു സംശയത്തോടെ ചോദിച്ചു .
“ആഹ്..എനിക്കറിഞ്ഞൂടാ …അവിടെ എവിടേലും കാണും ”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു മൊബൈലിൽ തോണ്ടി .
“അതെന്താടി അങ്ങനെ ഒരു പറച്ചില് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി തിണ്ണയിലേക്കിരുന്നു .
“റൂമിൽ കാണുമെടോ പോയി നോക്ക്…എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല. ഞാൻ അപ്പൊ തിരിച്ചും ഒന്നും മിണ്ടാൻ പോയില്ല..ആരാണെന്ന വിചാരം ”
മഞ്ജുസിന്റെ പോസ് ഓർത്തു അഞ്ജു പുച്ഛമിട്ടു .
“ഹ്മ്മ്…”