രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

വീട്ടിലെത്തിയതോടെ ഞാനും മഞ്ജുവും കാറിൽ നിന്നു പുറത്തേക്കിറങ്ങി . ക്‌ളാസ് ഉള്ളതുകൊണ്ട് അഞ്ജു ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല , അച്ഛനും പുറത്തെങ്ങോ പോയിരിക്കുവായിരുന്നു . അത് ഒരു കണക്കിന് നന്നായെന്ന് എനിക്ക് തോന്നി . ഞങ്ങളുടെ പെരുമാറ്റം കണ്ടാൽ അവൾക്കു വേഗം ഡൗട്ട് അടിക്കും . കാറിൽ നിന്നിറങ്ങി വല്യ ഗൗരവത്തിൽ തന്നെ ആദിയെ എടുത്തു മഞ്ജു വീട്ടിനകത്തേക്ക് കയറി .

കാറിന്റെ ശബ്ദവും ഹോണടിയുമൊക്കെ കേട്ട് അമ്മയും അങ്ങോട്ടേക്കെത്തി .

“ആഹാ ..ഇത്ര വേഗം ഇങ്ങു പോന്നോ?”
മുൻപേ കയറി ചെന്ന മഞ്ജുസിനെ നോക്കി അമ്മച്ചി ചിരിയോടെ തിരക്കി .പിന്നെ അവളുടെ കയ്യിൽ നിന്നും ആദിയെ എടുത്തു .

“അച്ചമ്മേടെ അപ്പൂസ് എവിടെ…”
അമ്മ അവനെ എടുത്തു കൊഞ്ചിച്ചുകൊണ്ട് കവിളിൽ മുത്തി . പിന്നെ മഞ്ജുസിന്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചു നോക്കി . അവളുടെ നിൽപ്പുംഭാവവും ഒകെ കണ്ടു അമ്മക്ക് എന്തോ സംശയമുള്ള പോലെ !

ഞാനതെല്ലാം നോക്കികൊണ്ട് റോസിമോളെയും എടുത്തു ഉമ്മറത്തേക്ക് കയറി .

“ഇതെന്താടാ രണ്ടാൾക്കും ഇത്ര ഗൗരവം ?”
എന്നെ നോക്കി അമ്മച്ചി സംശയത്തോടെ നോക്കി .

“ഏയ് ഒന്നും ഇല്ല….അവൾക്കു ചെറിയ തലവേദന ഉണ്ട്..അല്ലെ മഞ്ജുസേ..”
ഞാൻ അവളെ നോക്കി ചളമാക്കരുത് എന്ന ഭാവത്തിൽ ഗോഷ്ടി കാണിച്ചു .

“ആണോ ?”
അമ്മ അവളെ സംശയത്തോടെ നോക്കി .

“ആഹ്..അതെ അമ്മെ…ഒരു സുഖം ഇല്ല ..ഒന്ന് കിടക്കണം എന്നുണ്ട് ”
മഞ്ജു പയ്യെ പറഞ്ഞു .

“ആഹ്..എന്ന അകത്തേക്ക് കേറൂ..വല്ലോം കഴിച്ചിട്ട് കുറച്ചു നേരം കിടന്നോ. ഉറങ്ങി എണീറ്റാൽ ശരി ആയിക്കോളും ”
അമ്മച്ചി ചെറിയ സംശയത്തോടെ ഞങ്ങളെ നോക്കികൊണ്ട് പറഞ്ഞു . അതോടെ ഞങ്ങൾ അകത്തേക്ക് കയറി . പോകുന്നതിനിടെ ഞാൻ അവളുടെ തോളിൽ ഒന്ന് കയ്യിടാൻ ശ്രമിച്ചെങ്കിലും മഞ്ജുസ് അത് അറിയാത്ത മട്ടിൽ തട്ടി കളഞ്ഞു .

“മോളെ ഇങ്ങു താ …”
എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു . ചെറിയ ദേഷ്യം വന്നെങ്കിൽ കൂടി
അമ്മ അടുത്തുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ കുട്ടിയെ അവൾക്കു നൽകി .

റോസ് മോള് കാറിൽ ഇരുന്നു പാലൊന്നും കുടിച്ചിട്ടില്ല..അതുകൊണ്ട് വിശന്ന പോലെ അവള് വേഗം മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞു . പിന്നെ അവളുടെ തോളിലേക്ക് കിടന്നുകൊണ്ട് മഞ്ജുസിന്റെ കഴുത്തിൽ ചുംബിച്ചു .

“മ മ്മ …”
അവള് പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ തോളിൽ ചപ്പി .

“ഡാ…ചോറ് എടുക്കട്ടേ …”

Leave a Reply

Your email address will not be published. Required fields are marked *