രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

“നിന്റെ അപ്പൂപ്പൻ എന്താടി ഇങ്ങനെ ഒക്കെ പറയണേ ?”
അച്ഛൻ പോകുന്നത് ശ്രദ്ധിച്ചുകൊണ്ട് ഞാൻ റോസ് മോളോടായി തിരക്കി . പക്ഷെ പെണ്ണ് ചോക്ലേറ്റ് ചപ്പുന്ന തിരക്കിലായിരുന്നു .

അപ്പോഴേക്കും ശബ്ദം ഒകെ കേട്ട് മഞ്ജു ഉമ്മറത്തേക്കെത്തി .

“ചെറുക്കൻ എവിടെ ?”
ഞാൻ അവളെ കണ്ടതും പുരികങ്ങൾ ഇളക്കി .

“കളിക്ക്യാ …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ്…നീ ഫ്രീ ആണോ ?”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“അല്ലല്ല…എനിക്ക് പണി ഉണ്ട്…പിന്നെ ആൻസർ ഷീറ്റ് ഒകെ കൊണ്ടുവെച്ചിട്ട് ദിവസങ്ങളായി ..ഇതുവരെ നോക്കിയിട്ടില്ല ”
മഞ്ജുസ് എന്തോ മലമറിക്കുന്ന പണിയുണ്ടെന്ന ലാഘവത്തിൽ തട്ടിവിട്ടു .

“അത് സാരല്യ…രാത്രിയും നോക്കാലോ ..”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .

“ഇതെവിടുന്ന ചോക്ലേറ്റ് ഒകെ ?”
റോസ് മോള് മിട്ടായി കഴിക്കുന്നത് നോക്കി മഞ്ജുസ് സംശയം പ്രകടിപ്പിച്ചു .

“ബീനേച്ചി കൊടുത്തതാ…ചെക്കനും ഒരെണ്ണം തന്നു വിട്ടിട്ടുണ്ട് ”
പോക്കെറ്റിൽ നിന്ന് മിട്ടായി എടുത്തുകൊണ്ട് ഞാൻ അവളെ കാണിച്ചു .

“ഹ്മ്മ്…ഇതിനിടക്ക് നീ അവിടെയും പോയോ ?”
മഞ്ജുസ് എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു .

“ദേ കൂടുതൽ ഇളക്കല്ലേ ..”
അവളുടെ ഭാവ കണ്ടു ഞാൻ ദേഷ്യപ്പെട്ടു .

“ഓഹ്…ഞാൻ ഒന്നും പറഞ്ഞില്ലേ…വാടി മോളെ ”
എന്നെ നോക്കി ഒന്നാക്കി ചിരിച്ചിട്ട് മഞ്ജുസ് പെണ്ണിനെ എടുത്തു . പിന്നെ ആദിക്കുള്ള മിട്ടായിയും എന്റെ കയ്യിന്നു തട്ടിയെടുത്തു .

“ഞാൻ കൊടുത്തോളം ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് ആദിയുടെ അടുത്തേക്ക് നീങ്ങി . സോഫയുടെ ചുവട്ടിൽ ഇരുന്നു കളിക്കുന്ന ആദി മഞ്ജുസിനെ കണ്ടതും മുട്ടിലിഴഞ്ഞു . പക്ഷെ റോസിമോളെ സോഫയിലേക്കിരുത്തികൊണ്ട് മഞ്ജു അവനെ കോരിയെടുത്തു , പിന്നെ തിരികെ സോഫയിലേക്ക് തന്നെ ഇരുന്നു .

റോസിമോളെ അടുത്തിരുത്തികൊണ്ട് ചോക്ലേറ്റിന്റെ കവർ കളഞ്ഞു മഞ്ജു അത് അവനു നൽകി . ആദ്യമൊക്കെ പിള്ളേര് കിട്ടുന്നത് ഒന്നാകെ വായിലിടുന്നതായിരുന്നു പതിവ് . പിന്നെ പിന്നെ അതൊക്കെ മാറിയതോടെ മിട്ടായി കൊടുക്കാൻ മഞ്ജുസിനു ധൈര്യം ആയി .

“എടി….അമ്മ എന്ത്യേ?”
ഞാൻ അതെല്ലാം നോക്കിനിന്ന ശേഷം മഞ്ജുവിനോടായി ചോദിച്ചു .

“കിച്ചൻ …”
അതിനു ഒറ്റവാക്കിൽ മഞ്ജുസ് മറുപടി നൽകി .

Leave a Reply

Your email address will not be published. Required fields are marked *