“എന്ന വിട്ടോടാ ..എനിക്ക് അടുക്കളേൽ കൊറച്ചു പണിയുണ്ട് ..”
എന്റെ തോളിൽ പയ്യെ തട്ടികൊണ്ട് ബീനേച്ചി പറഞ്ഞു .
“ഹ്മ്മ്…പോവാ ..എനിക്കും പോയിട്ട് കൊറച്ചു പണി ഉണ്ട് ..”
ഞാൻ അർഥം വെച്ച് പറഞ്ഞതാണേലും ബീനേച്ചിക് മനസിലായോ എന്തോ. അവരെന്നെ സംശയത്തോടെ ഒന്ന് നോക്കി . പിന്നെ ചിരിച്ചുകൊണ്ട് ഉമ്മറം വരെ എന്റെ കൂടെ വന്നു . അവരോടു ഒരിക്കൽ കൂടി യാത്ര പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും മൂളിപ്പാട്ട് പാടിക്കൊണ്ട് തിരികെ ഇറങ്ങി.
പണ്ടത്തെ കാമുകിയോട് ഒന്ന് സൊള്ളിയപ്പോ എന്തൊരു മനസുഖം ! ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുണ്ട് റോസ് മോളെ നോക്കി . ചോക്ലേറ്റ് കിട്ടിയതിൽ പിന്നെ പെണ്ണിന് എന്നെ നോട്ടം ഇല്ല. അതു നക്കിയും ചപ്പിയും ചുണ്ടത്തും കവിളിലുമൊക്കെ തേച്ചു വെച്ചിട്ടുണ്ട് .
“അയ്യേ ..മുഖത്തൊക്കെ ആക്കി …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി. പക്ഷെ അതൊന്നും മനസിലാവാത്ത പോലെ അവളെന്റെ നേരെ മുട്ടായി നീട്ടി .
“ചാ ചാ ..”
അവളെന്റെ വായോടു ചേർത്തുപിടിച്ചതും ഞാനതിലൊരു കഷ്ണം കടിച്ചെടുത്തു .പിന്നെ അവളെ നോക്കി ചിരിച്ചുകൊണ്ട് അത് നാവിൽ അലിയിച്ചു . അത് അത്ര ഇഷ്ടപെടാത്ത പോലെ അവളെന്നെ പുരികം ചുളിച്ചൊന്നു നോക്കി .
“എന്താടി …നോക്കണേ …നീ ബാക്കിയുള്ളത് തിന്നാൽ മതി …”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ മുത്തി . പിന്നെ അവളെയും എടുത്തുകൊണ്ട് വീട്ടിലേക്കു കയറി ചെന്നു.
ആ സമയത്തു അച്ഛൻ എങ്ങോട്ടോ പോകാൻ നിക്കുവാണ്. മഞ്ജുസിന്റെ ആക്ടിവ സ്‌കൂട്ടർ ഇപ്പോൾ അച്ഛൻ ആണ് ഉപയോഗിക്കുന്നത് . അതിൽ കയറി ഇരുന്നു സ്റ്റാർട്ട് ചെയ്യാൻ നേരത്താണ് എന്റെ കയറിച്ചെല്ലൽ.
“അച്ഛൻ ഇതെങ്ങോട്ടാ ?”
ഞാൻ പുള്ളിയെ നോക്കി സംശയത്തോടെ ചോദിച്ചു .
“എങ്ങോട്ടേലും പോയി നോക്കട്ടെ ..”
എന്നെയൊന്നു ആക്കിയ പോലെ ഒരു മറുപടിയും നൽകി പുള്ളി ചിരിച്ചു . പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു ഒന്ന് റൈസ് ആക്കി .
“ബെഷ്ട് തന്ത …”
ഞാൻ പുള്ളി കേൾക്കാത്ത രീതിയിൽ പിറുപിറുത്തു .
“എന്തോന്നാടാ ?”
അത് ശ്രദ്ധിച്ചുകൊണ്ട് പുള്ളി എന്നെ നോക്കി .
“ഏയ് ഒന്നും ഇല്ല..നല്ല ചൂട് എന്ന് പറയുവാരുന്നു ”
ഞാൻ പയ്യെ തട്ടിവിട്ടുകൊണ്ട് ഉമ്മറത്തേക്ക് കയറി .
“ഹ്മ്മ്…കൂടുതൽ ചൂടാക്കാതെ ഇന്ന് തന്നെ പോവാൻ നോക്ക് ..”
എന്റെ നീക്കം ശ്രദ്ധിച്ചുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു . അതില് എന്തേലും ദ്വയാർത്ഥം ഉണ്ടായിരുന്നോ എന്നെനിക് സംശയം ഇല്ലാതില്ല .
ഞാൻ ഒന്ന് പുള്ളിയെ തിരിഞ്ഞു നോക്കിയെങ്കിലും അപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയിരുന്നു .