രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

“ഹ്മ്മ്…പിന്നെ കണ്ണാ..കിഷോർ വിളിച്ചിരുന്നു..അവനു അവിടത്തെ ജോലി ഒകെ കളഞ്ഞിട്ടു ഇങ്ങോട്ടു വരുവാണെന്ന പറയുന്നേ ..നീ എന്തോ അവനു നല്ലൊരു ജോലി ശരിയാക്കിട്ടുണ്ട് എന്നൊക്കെ പറഞ്ഞു..എന്താ സംഭവം ? ”
ബീനേച്ചി എന്നെ സംശയത്തോടെ നോക്കി .

“ഓഹ്‌..അതാണോ കാര്യം…”
ഞാൻ അത് കേട്ട് ഒരാശ്വാസത്തോടെ ദീർഘ ശ്വാസം വിട്ടു.

“പിന്നെ നീയെന്തു വിചാരിച്ചൂ ..?”
ബീനേച്ചി ഒരു കള്ളചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു . എന്നെ തൊട്ടുരുമ്മിക്കൊണ്ട് അവര് വന്നിരുന്നതും ഞാൻ ഒന്ന് സംശയിച്ചു .

“ഏയ് ഒന്നും ഇല്ല …”
ഞാൻ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് ചിരിച്ചു .

“പഴയ സ്വഭാവം ഒകെ ഇപ്പോഴും ഉണ്ടോ ?”
എന്റെ പരുങ്ങല് കണ്ടു ബീനേച്ചി ചിരിച്ചു .

“ഒന്ന് ചുമ്മാ ഇരി ബീനേച്ചി…”
റോസ് മോളെ നോക്കി കണ്ണിറുക്കി കാണിച്ചു ഞാൻ പയ്യെ പറഞ്ഞു .

“ആഹ്..ശരി ശരി …നീ കാര്യം പറ…”
ബീനേച്ചിയും ചിരിച്ചുകൊണ്ട് വിഷയത്തിലേക്ക് വന്നു .

“അതോ…അത് ശരിയാ ..അവനോടു ഇങ്ങു വരാൻ പറ . അവിടെ കിട്ടുന്ന പൈസ ഒകെ ഞാൻ ഒപ്പിച്ചു തരാം . ചുമ്മാ എന്തിനാ അവിടെ കിടന്നു കഷ്ടപ്പെടുന്നത് ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“ഹ്മ്മ്…പക്ഷെ …”
ബീനേച്ചി ഒന്ന് ശങ്കിച്ചു .

“എന്റെ ബീനേച്ചി അവിടെ ഞാനും ശ്യാമും ഒകെ ഇല്ലേ …എന്താ ഇത്ര പേടിക്കാൻ ? ഞാൻ ചുമ്മാ പറഞ്ഞതൊന്നും അല്ല..വേണെങ്കിൽ മിസ്സിന്റെ അച്ഛനെ കൊണ്ട് പറയിപ്പിക്കാം”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു.

“ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ലെടാ …നീ പറഞ്ഞ ബീനേച്ചിക് വിശ്വസാ…”
പുള്ളിക്കാരി പഴയ കുസൃതിയോടെ തന്നെ ഒരു കള്ളച്ചിരി സമ്മാനിച്ചുകൊണ്ട് ചിരിച്ചു .

“അഹ് ..പിന്നെ ബാലേട്ടനോട് നിങ്ങള് തന്നെ പറഞ്ഞാൽ മതി . ഞാൻ പറഞ്ഞാൽ അങ്ങേരു ചുമ്മാ കണകുണാ വർത്താനം പറയും…”
ബാലേട്ടന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു .

“ഹ്മ്മ്…അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം ”
ബീനേച്ചി പുഞ്ചിരിയോടെ തന്നെ പറഞ്ഞു . പിന്നെ റോസിമോളെ അവർക്കു നേരെ പിടിച്ചു പെണ്ണിന്റെ കവിളിൽ പയ്യെ ഒരുമ്മ കൊടുത്തു .

“മിട്ടായി വേണോടീ നിനക്ക് ?”
ബീനേച്ചി പെണ്ണിനെ നോക്കി ചിണുങ്ങി .

“ഇത് ഇങ്ങോട്ടൊക്കെ വരാറുണ്ട് അല്ലെ ?”
റോസ് മോളുടെ ചിരി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

“പിന്നെ ഇല്ലാതെ ..നിന്റമ്മ ഒഴിവു കിട്ടുമ്പോഴൊക്കെ പിള്ളേരേം എടുത്തു ഇവിടെ വരാറുണ്ട് ..അല്ലെടീ പെണ്ണെ ”
റോസ് മോളുടെ നെറ്റിയിൽ സ്വന്തം നെറ്റി പയ്യെ മുട്ടിച്ചുകൊണ്ട് ബീനേച്ചി ചിരിച്ചു . അതിഷ്ടപ്പെട്ടെന്ന പോലെ റോസ് മോളും കൈകൊട്ടി ചിരിച്ചു .

“നീ ഇരിക്ക് ..ഞാൻ മിട്ടായി എടുത്തിട്ട് വരാം ..”

Leave a Reply

Your email address will not be published. Required fields are marked *