“ഇവിടൊക്കെ ഉണ്ട് ബീനേച്ചി …പിന്നെ കിഷോർ വിളിക്കാറില്ലേ?”
ഞാൻ റോസ് മോളെ അവർക്കു കൊടുത്തുകൊണ്ട് ചിരിച്ചു .
“ഹ്മ്മ് ..വിളിക്കാരൊക്കെ ഉണ്ട്…അവന്റെ കാര്യം പറയാൻ തന്നെയാ ഞാൻ നിന്നോട് വരാൻ പറഞ്ഞത് ”
റോസ് മോളെ വാങ്ങി ഒക്കത്തു വെച്ച് ബീനേച്ചി ഗൗരവത്തിൽ പറഞ്ഞു . റോസ് മോള് എന്നെ നോക്കി ചിരിച്ചുകൊണ്ട് ബീനേച്ചിയുടെ ഇടുപ്പിൽ ഇരുന്നു .
“ആണോ…എന്താ കാര്യം?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“അതൊക്കെ പറയാം..നീ കേറിവാ ..ഇപ്പൊ എന്താ കേറാനൊക്കെ ഒരു മടി ?”
ബീനേച്ചി ചിരിച്ചുകൊണ്ട് അർഥം വെച്ച് ചോദിച്ചപ്പോൾ ഞാനൊന്നു ചൂളിപ്പോയി .
“ഏയ് അങ്ങനെ ഒന്നും ഇല്ല…ഒക്കെ ബീനേച്ചിക്ക് അറിയുന്നതല്ലേ ..’
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .
“ഹ്മ്മ് …അറിയാം അറിയാം …”
അവർ ചിരിയോടെ പറഞ്ഞു . അതോടെ ബീനേച്ചിക്കൊപ്പം ഞാൻ അവരുടെ വീടിനകത്തേക്ക് കയറി .
“ചായ എടുക്കട്ടെടാ ?”
ബീനേച്ചി എന്നെ നോക്കി ചിരിയോടെ തിരക്കി .
“ഏയ് വേണ്ട ..ഇപ്പൊ കുടിച്ചേ ഉള്ളു ..”
ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട് ഹാളിൽ കിടന്ന സോഫയിലേക്കിരുന്നു . അതോടെ റോസ് മോളെ മടിയിലേക്കിരുത്തികൊണ്ട് ബീനേച്ചിയും എന്റെ അരികിൽ വന്നിരുന്നു . ഉള്ളുകൊണ്ട് എത്ര കൺട്രോൾ ഉണ്ടെന്നു പറഞ്ഞിട്ടും അവര് അടുത്ത് വന്നിരുന്നതോടെ ഞാൻ ഒന്ന് പരുങ്ങി . പഴയ ഓർമകളും അവരുടെ ചൂടും മണവുമൊക്കെ എന്നെ തെല്ലൊന്നു അലോസരപ്പെടുത്തി .
“എന്താടാ ഇരുന്നു വിയർക്കുന്നെ ?”
അതെല്ലാം മനസിലാക്കിയ പോലെ ബീനേച്ചി ചിരിച്ചു .
“ഏയ് ഒന്നും ഇല്ല….എന്തോപോലെ..’”
ഞാൻ അവരെ നോക്കി കണ്ണിറുക്കി .
“ഹ ഹ …സ്വയം അത്ര വിശ്വാസം ഇല്ല അല്ലെ ?”
ബീനേച്ചി എന്ന് കളിയാക്കി ചിരിച്ചു .
“അങ്ങനെ ഒന്നും ഇല്ല…പിന്നെ ഇപ്പൊ ഇവള് കൂടെ ഉള്ളൊണ്ടു ഒരു ധൈര്യാ ..അല്ലെടി പൊന്നുസേ”
ഞാൻ റോസിമോളെ നോക്കി ചിണുങ്ങി .
“ആഹ്…അത് ശരിയാ ..അച്ഛനെ നോക്കാൻ പറ്റിയ ആളാ..”
റോസ്‌മോളുടെ തലയിൽ ചികഞ്ഞുകൊണ്ട് ബീനേച്ചി ചിരിച്ചു .
“ഇത് നിന്റെ ടീച്ചറുടെ കാർബൺ കോപ്പി തന്നെയാ മോനെ ..”
റോസ്‌മോളുടെ മുഖഛായ ഓർത്തു ബീനേച്ചി എന്നോടായി പറഞ്ഞു .
“ആഹ്…എല്ലാരും പറയാറുണ്ട്..”
ഞാൻ അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .