എന്റെ കവിളിൽ നുള്ളികൊണ്ട് മഞ്ജുസ് ചൂടായി .
“ഹി ഹി…ആള് പിന്നേം ചൂടായല്ലോ ..”
ഞാനവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .
“ഒന്ന് മിണ്ടാതെ കിടന്നേ കവി…ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ …”
മഞ്ജുസ് എന്നെ ദയനീയമായി നോക്കി .
“കൊറച്ചു കഴിയട്ടെടി ..എന്റെ ഉറക്കം ഒക്കെ പോയി”
ഞാൻ പയ്യെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
“അതിനു ഞാൻ തലേം കുത്തി നിക്കണോ ?”
അവള് പിന്നേം ദേഷ്യപ്പെട്ടു .
“ഏയ് അതൊക്കെ മഞ്ജുസിനു ബുദ്ധിമുട്ടാവും…തല്ക്കാലം നീ ഏട്ടനെ ഒന്ന് സ്നേഹിച്ചാൽ മതി ..”
ഞാൻ അർഥം വെച്ചു പറഞ്ഞു അവളുടെ പിന്കഴുത്തിൽ തഴുകി .
“ഒലക്കേടെ മൂട്…ഒരു ഏട്ടൻ വന്നേക്കുന്നു …”
മഞ്ജുസ് അതുകേട്ടു പല്ലിറുമ്മി എന്റെ നെഞ്ചിൽ ശരിക്കൊന്നു നുള്ളി .
“ആഹ്…”
ഞാൻ അവള് നുള്ളിയ വേദനയിൽ ഒന്ന് വാ പൊളിച്ചു .
“മിണ്ടാണ്ടെ കിടന്നോ അവിടെ … ഈ നേരത്തൊന്നും എനിക്ക് പറ്റില്ല ”
മഞ്ജുസ് കട്ടായം പറഞ്ഞു .
“ഇതിനു അങ്ങനെ ജാതകം നോക്കണ്ട കാര്യം ഒന്നും ഇല്ല ”
ഞാൻ വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചിരിച്ചു .
“ഞാൻ ഇവിടന്നു ഇറങ്ങിപോണ വരെ ഉണ്ടാവും …”
മഞ്ജുസ് എന്റെ മറുപടി കേട്ടു പല്ലിറുമ്മി അവളുടെ ദേഷ്യം കടിച്ചമർത്തി .
“ഹി ഹി…പല്ലു പൊട്ടുമെടി ..”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .
“ഉറങ്ങിക്കോടി പുല്ലേ…ഇങ്ങനെ ഒരു സാധനം ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .
“ഹ്മ്മ്…”
അതിനു മഞ്ജുസ് പയ്യെ മൂളി . പിന്നെ എന്നെയും കെട്ടിപിടിച്ചുകൊണ്ട് പുതപ്പെടുത്തു ഞങ്ങളെ മുടി . അത്ര നേരത്തെ ദേഷ്യവും സങ്കടവുമോകെക് മറന്നു ഞങ്ങൾ വീണ്ടും പഴയ വൈബിലേക്കെത്തി .
പിറ്റേന്ന് പത്തുമണി ഒക്കെ ആയപ്പോഴാണ് ഞാൻ എഴുന്നേറ്റത് . ഒരുവട്ടം മഞ്ജുസ് വന്നു വിളിച്ചിട്ടും ഞാൻ അവിടെ തന്നെ കിടന്നുറങ്ങി രണ്ടാംവട്ടം ആണ് എണീറ്റത് . അവളും അന്നത്തെ ദിവസം ലീവ് ആയിരുന്നു . രാത്രി തന്നെ ഞങ്ങൾക്കിടയിലെ പ്രേശ്നത്തിൽ ഒരു തീരുമാനം ആയതുകൊണ്ട് പിറ്റേന്ന് ഞാനും മഞ്ജുവും നല്ല ഹാപ്പി മൂഡിൽ തന്നെയാണ് പെരുമാറിയത് .
എഴുനേറ്റു വന്നയുടനെ മഞ്ജു തന്നെ എനിക്ക് ബ്രെക്ഫാസ്റ്റ് വിളമ്പി തന്നു .