രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

“ആഹ്..ശരിയാ…എന്റെ ഒരു കൂട്ടുകാരന്റെ അച്ഛനായിരുന്നു ”
ഞാൻ പയ്യെ തട്ടിവിട്ടു .

“മോൻ നന്നായിട്ട് നുണ പറയുന്നുണ്ട് അല്ലെ ..”
എന്റെ കള്ളത്തരം ഒകെ മനസിലായെന്ന പോലെ അവർ ഗൗരവത്തിൽ തിരക്കി .

“ഏയ് ..സത്യമാണ് അമ്മെ…”
ഞാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു .

“ഞാൻ നിന്റെ അമ്മക്ക് വിളിച്ചിരുന്നു …നീ അവിടെക്കൊന്നും ചെന്നിട്ടില്ലെന്നു പറഞ്ഞല്ലോ ”
മഞ്ജുസിന്റെ അമ്മ സ്വല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു . അതോടെ ഇനി ഉരുണ്ടു കളിച്ചിട്ട് കാര്യമില്ലെന്നു എനിക്കും ബോധ്യമായി .

“അത് അമ്മെ ..ഞാൻ ..”
അവരുടെ ചോദ്യം ചെയ്യലിന് മുൻപിൽ ഞാൻ ഒന്ന് പരുങ്ങി .

“എന്താ മോനെ ഇത് ..ഇങ്ങനെ നിസാര കാര്യത്തിന് ഒക്കെ ഇറങ്ങിപ്പോകാൻ മാത്രം ഞങ്ങളൊക്കെ എന്ത് തെറ്റാ നിന്നോട് ചെയ്തത് ?”
അവര് സ്വരം ഒന്ന് തണുപ്പിച്ചുകൊണ്ട് വിഷമത്തോടെ ചോദിച്ചു .

“ഇല്ലമ്മേ …എല്ലാം എന്റെ തെറ്റാ ..അമ്മ പറഞ്ഞോളൂ .”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“എന്താ കുട്ടി ഇങ്ങനെ ഒക്കെ പറയണേ ..”
എന്റെ മറുപടി കേട്ടു അവർ ആശ്ചര്യത്തോടെ തിരക്കി .

“പിന്നെ എന്ത് പറയണം അമ്മെ ..എന്നോടൊന്ന് മിണ്ടാൻ പോലും അവൾക്കു വയ്യെങ്കിൽ പിന്നെ ഞാൻ എന്തിനാ അവിടെ നിൽക്കുന്നെ ?”
ഞാൻ ചെറിയ പരിഭവത്തോടെ ചോദിച്ചു .

“ഒരു നൂറുവട്ടം ഞാൻ അവളോട് സോറി പറഞ്ഞിട്ട് അവൾക്കു മിണ്ടാൻ വയ്യെങ്കിൽ എനിക്കും അവളെ കാണണം എന്നില്ല ”
ഞാൻ തീർത്തു പറഞ്ഞു എന്റെ ദേഷ്യം അവരെ അറിയിച്ചു .

“ശേ…എന്താ കുട്ടി ഇത് ..നിങ്ങള് രണ്ടാളും ഇങ്ങനെ തുടങ്ങിയാലോ? അവളുടെ അച്ഛൻ ഒന്നും അറിഞ്ഞിട്ടില്ല. മോൻ എവിടെയാണെന്ന് വെച്ചാൽ നേരം കളയാതെ ഇങ്ങോട്ടു വാ..എന്നിട്ട് അവളേം പിള്ളേരേം വീട്ടിലോട്ടു വിളിച്ചോണ്ട് പോ ”
മഞ്ജുസിന്റെ അമ്മ ഒരുപദേശം പോലെ പറഞ്ഞു .

“ഹ്മ്മ്..നോക്കട്ടെ …”
ഞാൻ അതിനു മൂളികൊണ്ട് ഒരു മറുപടി നൽകി .

“നോക്കിയാൽ പോരാ …എന്തായാലും വരണം …”

Leave a Reply

Your email address will not be published. Required fields are marked *