രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് എന്നെ നോക്കി .”ആ വിഷമത്തില് നിക്കുമ്പോ അവന്റെ ഒരു ..”
മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .

“സാരല്യ അത് കഴിഞ്ഞില്ലേ….അതിന്റെ പേരില് നീ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്താലോ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“ആര് ചെയ്തു..നീയല്ലേ രാത്രിക്ക് രാത്രി അവിടന്ന് പോയത് ..അപ്പൊ എനിക്കും ദേഷ്യം ആയി ”
മഞ്ജുസ് എന്നെ നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അതിനു മുൻപും ഞാൻ വന്നു സോറി പറഞ്ഞല്ലോ..അപ്പൊ നീയെന്താ അറിഞ്ഞില്ലേ ?”
ഞാൻ ശാന്തനായി തന്നെ ചോദിച്ചു .

“പിന്നെ നീ പറഞ്ഞ അപ്പൊ തന്നെ വന്നു കെട്ടിപിടിക്കണോ? മനുഷ്യൻ വേദനിച്ചിട്ട് കിടക്കുമ്പോഴാ അവന്റെ ഒരു സോറി..”
മഞ്ജുസ് ദേഷ്യവും സങ്കടവും ചെറിയ ആശ്വാസവും ഒകെ ചേർത്ത് പറഞ്ഞൊപ്പിച്ചു .

“അമ്മ വന്നു എന്റെ ഇരിപ്പു കണ്ടത് അതിലും വല്യ നാണക്കേടായി . പിന്നെ മോന് വല്ലോം പറ്റിയോ എന്ന ടെൻഷൻ ..ഒകെ കൂടി ഞാൻ തീ തിന്നുവായിരുന്നു . ”
മഞ്ജുസ് വിഷമത്തോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“ഒടുക്കത്തെ ഒരടി ..എന്ത് പൈൻ ആയിരുന്നുന്നു അറിയോ ഡാ തെണ്ടി …”
മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .

“പോട്ടെ മഞ്ജുസേ…നിനക്ക് ഒരു അടിയുടെ കുറവുണ്ട് ..അതിങ്ങനെ അങ്ങ് തീർന്നെന്നു വിചാരിച്ചോ ”
ഞാൻ അവളെ കളിയാക്കികൊണ്ട് കെട്ടിപിടിച്ചു .

“പോടാ ..എനിക്കെന്തു വിഷമം ആയിന്നു അറിയോ ..”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം അമർത്തികൊണ്ട് ചിണുങ്ങി .

“നീ വേണേൽ തിരിച്ചു തല്ലിക്കൊ ..”
ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു .

“എന്നിട്ടെന്തിനാ…”
അവളെന്റെ പുറത്തു പയ്യെ നുള്ളി .

“ചുമ്മാ …പകരത്തിനു പകരം ആവട്ടെ…”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .

“ഉവ്വ…അത് ഫിസിക്കൽ ആയിട്ടേ ആവുള്ളു ..മെന്റലി ഉള്ള വിഷമം നിനക്കു പറഞ്ഞ മനസിലാവില്ല ..എങ്ങനെ തോന്നിയെടാ നിനക്ക് ..”
മഞ്ജുസ് എന്റെ തോളിൽ പയ്യെ കടിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .

“ആഹ്…എടി എടി …”
ഞാൻ അവളുടെ കടി ഓർത്തു ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *