രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

അവള് ഇത്തവണ എന്നെ തിരിച്ചു വിളിക്കുമെന്ന് എനിക്കുറപ്പായിരുന്നു . പക്ഷെ വിളിക്കുന്നതിനും പകരമായിട്ടു അവള് ബെഡിൽ നിന്നും ചാടിയിറങ്ങി എന്റെ പിറകെ ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു നിർത്തി .

“വിടെടി..”
ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“പോവല്ലെടാ..സോറി….”
എന്റെ ഗൗരവം വക വെക്കാതെ മഞ്ജുസെന്നെ നോക്കി ചിണുങ്ങി .

“എനിക്ക് നിന്റെ സോറി ഒന്നും കേൾക്കണ്ട ..”
ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളുട കൈ കുതറി വിടുവിച്ചു .അതോടെ മഞ്ജു എന്നെ ദയനീയമായി ഒന്ന് നോക്കി .

“ഞാനും കൊറേ സോറി പറഞ്ഞതാ ..നീ കേട്ടില്ലല്ലോ ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ ഉറ്റുനോക്കി .

“അതെനിക്ക് അത്ര ഫീൽ ആയോണ്ടല്ലേ…”
മഞ്ജുസ് എന്ന് നോക്കി ചിണുങ്ങി .

“എന്ത് അടിയാ അടിച്ചത് …”
മഞ്ജുസ് എന്നെ നോക്കി വിഷമത്തോടെ പറഞ്ഞു , പിന്നെയെന്റെ വലതു കൈപിടിച്ചെടുത്തു എന്നെ നോക്കി ചിണുങ്ങി .

“പ്ലീസ് …വന്നു കിടക്ക്..നമുക്ക് നാളെ ഫ്രീ ആയിട്ട് സംസാരിക്കാന്നെ..”
മഞ്ജുസ് എന്നെ നോക്കി ചെറിയ പേടിയോടെ തന്നെ പറഞ്ഞു .

“നാളെ നിന്റെ സ്വഭാവം മാറില്ലെന്ന് എന്താ ഉറപ്പ് ?”
ഞാൻ ചെറിയ പുച്ഛത്തോടെ തന്നെ തിരക്കി.

“എന്ന നീയെന്നെ അങ്ങ് ഡിവോഴ്സ് ചെയ്യടാ …പറഞ്ഞാലും മനസിലാവില്ലെന്നു വെച്ചാ ”
എന്റെ തർക്കുത്തരം കേട്ടു അവൾക്കും ദേഷ്യം വന്നു .

“ആർക്കാടി മനസിലാവാത്തത്… നിന്റെ തന്തക്കോ ?”
അവളുടെ ഭാവം മാറിയതുകൊണ്ടു എനിക്കും ചൊറിഞ്ഞു വന്നു .

“ദേ മര്യാദക്ക് സംസാരിച്ചില്ലേൽ ഉണ്ടല്ലോ…”
എന്റെ കൈവിട്ടു എന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് മഞ്ജുസ് പല്ലിറുമ്മി . അവൾക്കു അച്ഛനെ പറഞ്ഞാൽ അപ്പോൾ ദേഷ്യം വരും .

“ഇല്ലെങ്കിൽ നീ എന്ത് ചെയ്യൂവെടി ..എന്നെ തല്ലുവോ ?”
ഞാൻ ഒരു ചുവടു മുന്നോട്ടു വെച്ചുകൊണ്ട് അവളെ ഗൗരവത്തിൽ നോക്കി .

“ആഹ്..ചിലപ്പോൾ തല്ലും …”
മഞ്ജുസും വിട്ടില്ല .

“എന്ന അടിക്കെടി …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കവിളിൽ വലതുകൈകൊണ്ട് കുത്തിപ്പിടിച്ചു . മഞ്ജുസ് അത് പ്രതീക്ഷിക്കാത്തതുകൊണ്ട് അവളൊന്നു പേടിച്ചു എന്നുള്ളത് സത്യമാണ് . പക്ഷെ ഞാൻ മുൻപ് അടിച്ച അതെ ഭാഗത്തു എന്റെ കൈകൾ അമർന്നതുകൊണ്ട് അവൾക്കു സാമാന്യം വേദനിച്ചു .

“സ്സ് …ആഹ്.. ന്റെ കവിള് …”
ഞാൻ കയറിപിടിച്ചതും മഞ്ജുസ് വേദനിച്ച പോലെ ഞെരങ്ങി . പിന്നെ എന്നെ വല്ലായ്‌മയോടെ നോക്കി .അതോടെ ഞാൻ എന്റെ കൈ പയ്യെ പിൻവലിച്ചു .അതോടെ മഞ്ജുസ് അവളുടെ ഇടതു കവിളിൽ സ്വയം ഒന്ന് തഴുകികൊണ്ട് എന്നെ നോക്കി .

“ഇപ്പഴും വേദന ഉണ്ടോ ?”

Leave a Reply

Your email address will not be published. Required fields are marked *