രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു അവളെ നോക്കി .”കവി..ഞാനാകെ അപ്‌സെറ്റ് ആണ്…എനിക്കിപ്പോ ഒന്നും പറയാനും കേൾക്കാനും മൂഡില്ല ”
എന്റെ ഭീഷണി കേട്ട് മഞ്ജുസ് ശാന്തമായി തന്നെ പറഞ്ഞു .

“ഓ..അപ്പോ നീയെന്റെ പേര് മറന്നിട്ടില്ല …സന്തോഷം ”
അവന് കവി എന്നി കുറെ നേരത്തിനു ശേഷം പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ മൊഴിഞ്ഞു .

“കവി..പ്ലീസ് എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ല…നമുക്ക് പിന്നെ എപ്പോഴെലും സംസാരിക്കാം ”
എന്റെ ദേഷ്യം കണ്ടു മഞ്ജു ഒഴിഞ്ഞു മാറാൻ നോക്കി ബെഡിലേക്ക് കിടക്കാൻ ശ്രമിച്ചു . പക്ഷെ അപ്പോഴേക്കും ഞാനവളെ വീണ്ടും കടന്നുപിടിച്ചു .

“പറ്റില്ല…അങ്ങനെ നിന്റെ മാത്രം സൗകര്യം നോക്കാൻ പറ്റില്ല..”
ഞാൻ തീർത്തു പറഞ്ഞു അവളെ വീണ്ടും ബലമായി എണീപ്പിച്ചിരുത്തി .

“എന്നെ വിട് …”
ഞാൻ അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചത് കണ്ടു മഞ്ജുസ് സ്വരം ഉയർത്തി .

“സൗകര്യം ഇല്ല….”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“എനിക്ക് ഉറങ്ങണം ….”
മഞ്ജുസ് വീണ്ടും ഗൗരവത്തിൽ തട്ടിവിട്ടു .

“എന്റെ ഉറക്കം കളഞ്ഞിട്ട് അങ്ങനെ നീ മാത്രം ഉറങ്ങേണ്ട …”
ഞാൻ അവളെ നോക്കി ദേഷ്യത്തിൽ തന്നെ പറഞ്ഞു .

“എടി …ശ്…ഞാൻ …ഞാൻ എന്താ നിന്നോട് ചെയ്തേ ഇങ്ങനെയൊക്കെ കാണിക്കാൻ …?”
എന്റെ ദേഷ്യവും സങ്കടവുമൊക്കെ വന്നു വിങ്ങികൊണ്ട് ഞാൻ പയ്യെ തിരക്കി .

അതിനു അവൾക്കു ഒരു മറുപടി ഉണ്ടായിരുന്നില്ല .

“എത്രവട്ടം ഞാൻ നിന്റെ അടുത്ത് വന്നു സോറി പറഞ്ഞു ..നീ കേട്ടോ ?എന്നെ ഒന്ന് തിരിഞ്ഞു നോക്കിയോ ? അതിൽ കൂടുതൽ ഞാൻ ഇനി എന്താ വേണ്ടേ ? നിന്റെ കാലു പിടിക്കണോ? ”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ഒക്കെ കഴിഞ്ഞപ്പോ നിന്റെ തള്ളയുടെ വക ഒരു കുറ്റപ്പെടുത്തലും …ഇതിലും ഭേദം അന്നത്തെ അപകടത്തില് അങ്ങ് ചത്ത് പോവുന്നതാരുന്നു ..ഇതൊന്നും കാണുവേം കേൾക്കുവേം വേണ്ടല്ലോ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞതും മഞ്ജുസിന്റെ മുഖ ഭാവം മാറി തുടങ്ങി .

“കവി..വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള് പറയണ്ട ”
ഞാൻ പോകുന്ന റൂട്ട് മനസിലായ മഞ്ജുസ് വിഷയം മാറ്റാനൊരു ശ്രമം നടത്തി .

“പറയും…നീ എന്നെകൊണ്ട് പറയിപ്പിക്കുന്നതാ …”
ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *