രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

അവളെ തല്ലിയതിന്റെ കുറ്റബോധം മനസിൽ ഉള്ളതുകൊണ്ട് മഞ്ജുസിനെ ഫേസ് ചെയ്യാൻ എനിക്കെന്തോ ചമ്മല് ആണ് . അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടന്നു ബെഡിലേക്ക് കയറി ഇരുന്നു .
“ലൈറ്റ് ഓഫ് ചെയ്തേക്ക്..”
ഞാൻ ബെഡിലേക്ക് കയറി ഒരു വശം ചെരിഞ്ഞു കിടന്നു അവളോടായി പറഞ്ഞു . കേൾക്കേണ്ട താമസം എന്ന പോലെ മഞ്ജു എഴുനേറ്റു ലൈറ്റ് ഓഫാക്കി . പിന്നെ അരണ്ട വെളിച്ചമുള്ള വേറൊരു ലൈറ്റ് ഓൺ ചെയ്തിട്ട് തിരികെ വന്നു കിടന്നു .

പരസ്പരം മുഖം കൊടുക്കാതെ , കട്ടിലിന്റെ രണ്ടു ഓരങ്ങളിലായി ഞാനും മഞ്ജുവും അപരിചിതരെ പോലെ കിടന്നു . അവൾക്കു അതിൽ വല്യ പ്രെശ്നം ഉള്ളതുപോലെ എനിക്ക് തോന്നിയില്ലെങ്കിലും എനിക്ക് മനസു കിടന്നു ചുട്ടു പൊള്ളുവായിരുന്നു . കുറെ നേരം അങ്ങനെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. മഞ്ജുസും ഉറങ്ങിയിട്ടില്ലെന്നു അവളുടെ ഇടക്കുള്ള തിരിച്ചിലും മറിച്ചിലുമൊക്കെ കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടു .
അങ്ങനെ സഹികെട്ടു ഞാൻ ബെഡിൽ നിന്നും എഴുനേറ്റു .

ഒന്ന് ചുമക്കുന്ന പോലെ ഞാൻ ഭാവിച്ചതും മഞ്ജുസ് എന്നെയൊന്നു തിരിഞ്ഞു നോക്കി . അതോടെ അവള് ഉറങ്ങിയിട്ടില്ലെന്നു എനിക്കുറപ്പായി . ഞാൻ അവളെ മൈൻഡ് ചെയ്യാതെ ബെഡിൽ നിന്നും താഴേക്കിറങ്ങി . മഞ്ജു അതെല്ലാം ഇടം കണ്ണിട്ടു നോക്കുന്നുണ്ട് .

“ഇവൻ എന്തൊക്കെയാ ഈ പാതിരാത്രിക്ക് കാണിക്കണേ” എന്ന് അവള് മനസിൽ ചിന്തിക്കുന്നുണ്ടാവും .

“ഉറക്കം വരുന്നില്ല..ഞാൻ താഴെ പോവാ ..”
മഞ്ജുസിനോടെന്ന പോലെ പയ്യെ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു .

“എന്റെ അടുത്ത് കിടക്കാൻ ഇഷ്ടം അല്ലെങ്കിൽ അത് പറഞ്ഞാൽ മതി . ഞാൻ നിലത്തു കിടന്നോളാം ”
തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നോടായി മഞ്ജു പയ്യെ പറഞ്ഞു .

“ഓ…വേണ്ട…എല്ലാം സ്വന്തം ആയിട്ടുള്ള ആളല്ലേ . ശീലം ഇണ്ടാവില്യ ”
ഞാൻ അതിനു അർഥം വെച്ചു തന്നെ ഒരു മറുപടി നൽകികൊണ്ട് നിന്നു . അതോടെ മഞ്ജുവിന്റെ മുഖം ഒന്ന് മാറി .

“മിസ് സുഖായിട്ട് കിടക്ക്…എന്റെ കാര്യം ഞാൻ നോക്കിക്കോളാം ..”
ഞാൻ സ്വല്പം പുച്ഛമിട്ടുകൊണ്ട് പയ്യെ പറഞ്ഞു . അതോടെ ഒന്നും മിണ്ടേണ്ടിയിരുന്നില്ല എന്ന മട്ടിൽ മഞ്ജുസ് ബെഡിലേക്ക് തിരികെ കിടന്നു .

ആദ്യം താഴെ പോയി കിടക്കാം എന്ന് വിചാരിച്ചെങ്കിലും അത് അമ്മയോ അച്ഛനോ ഒകെ കണ്ടാൽ മോശം ആണ് . അതുകൊണ്ട് ആ ശ്രമം ഞാൻ അവസാനിപ്പിച്ചു മഞ്ജുവിനടുത്തു തന്നെ വന്നു കിടന്നു . എന്നിട്ടും ഉറക്കം വരാതായപ്പോൾ ഞാൻ മൊബൈൽ എടുത്തു നോക്കാൻ തുടങ്ങി . അതിന്റെ വെളിച്ചത്തിൽ പ്രാണികളും ജന്തുക്കളുമൊക്കെ ബെഡിലേക്ക് വന്നതോടെ മഞ്ജുസ് എന്നെ നോക്കി ദഹിപ്പിച്ചു .

“എടുത്തു വെക്കുന്നുണ്ടോ അത് …മനുഷ്യന് ഉറങ്ങണം ”
അവളെന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ടു അവളുടെ ഒരു ഉറക്കം …”

Leave a Reply

Your email address will not be published. Required fields are marked *