രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15
Rathishalabhangal Life is Beautiful 15
Author : Sagar Kottapuram | Previous Part
അതൊക്കെ ആലോചിച്ചു കിടന്നു എപ്പോഴോ ഞാൻ മയങ്ങിപ്പോയി . പിറ്റേന്ന് രാവിലെയും ഞാൻ അവളുടെ ഒരു ഫോൺ വിളിക്കു വേണ്ടി “കവി ” എന്നുള്ള വിളിക്കു വേണ്ടി ആഗ്രഹിച്ചെങ്കിലും ഒന്നും ഉണ്ടായില്ല . അവളുടെ വാട്സാപ്പ് ഒകെ എടുത്തു നോക്കിയപ്പോൾ കക്ഷി അതിലൊക്കെ കേറുന്നുണ്ട് എന്നെനിക് ബോധ്യപ്പെട്ടു . അങ്ങനെ കൊറച്ചു നേരം എന്ത് വേണം എന്നറിയാതെ ഇരുന്നു .
പവിഴം വന്നുണ്ടാക്കിയ ബ്രെക് ഫാസ്റ്റ് ഒകെ കഴിച്ചു ഞാൻ അസ്വസ്ഥനായി ഉമ്മറത്ത് വന്നിരുന്നു . ഗേറ്റിനു മുൻപിൽ നിൽക്കുന്ന പഴനി അണ്ണൻ എന്നെക്കണ്ടതും കൈ ഉയർത്തി അഭിവാദ്യം ചെയ്തു . ഞാൻ തിരിച്ചും ചെറു ചിരിയോടെ അപ്രകാരം ചെയ്തു . പിന്നെ ന്യൂസ് പേപ്പർ ഒകെ മറിച്ചു നോക്കി . അതിനിടയ്ക്കാണ് മഞ്ജുവിന്റെ അമ്മയുടെ വിളി എന്നെത്തേടി എത്തിയത് .
“മഞ്ജു മോം കാളിങ്ങ് ”
എന്ന് ഡിസ്പ്ളേയിൽ തെളിഞ്ഞതും എന്റെ വയറൊന്നു കാളി . എന്ത് പറയാനാണോ എന്തോ . ഒരു ദീർഘ ശ്വാസം വിട്ട ശേഷം ഞാൻ കാൾ അറ്റൻഡ് ചെയ്തു .
“ഹലോ….”
ഞാൻ ഔപചാരികമായി തന്നെ പയ്യെ തുടങ്ങി .
“ഹലോ മോനെ ….”
മറുതലക്കൽ അവളുടെ അമ്മയുടെ പതിഞ്ഞ സ്വരം കേട്ടു.
“ആഹ് എന്താ അമ്മെ …പറഞ്ഞോളൂ ”
ഞാൻ ഒഴുക്കൻ മട്ടിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .
“മോൻ ഇന്നലെ എങ്ങോട്ടാ പോയത് ? ആരോ മരിച്ചു എന്നൊക്കെ മഞ്ജുന്റെ അച്ഛൻ പറഞ്ഞുലോ ”
അമ്മച്ചി സംശയത്തോടെ തിരക്കി .