വെട്ടി തിളങ്ങുന്നത് പോലെ തോന്നി.. ……..
അതുകണ്ടിട്ടാകാം ആ ഒരു തുള്ളിക്കൊപ്പം ദേവുവിനെ തൊട്ടു അവളുടെ ശരീരത്തിൽ പറ്റി ചേർന്ന് വെട്ടിത്തിളങ്ങാന് ശേഷിച്ച ഓരോ മഴതുള്ളികൾ തമ്മിലും മത്സരിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.
” അയ്യോ നന്ദുവേട്ട മഴ….. ”
ചുറ്റും നിന്ന ആളുകൾ ഞങ്ങൾക്ക് മുന്നിലൂടെ ഓടി മറയുമ്പോൾ ദേവു എന്നെയും വലിച്ചോടാൻ തുടങ്ങി. പെട്ടന്ന് ഞാൻ ഒന്നു നിന്നു. കൂടെ അവളും…
” മഴ നനയല്ലേ നന്ദുവേട്ട. പനി പിടിക്കുവേ…വേഗം വാ… . ”
ചോദ്യഭാവത്തിൽ അവളെന്നെ നോക്കി നിൽക്കെ ഒരിക്കൽ കൂടി ഞാനവളെ എന്നിലേക്ക് ചേർത്തു നിർത്തി..
” ഇതെന്തു ഭ്രാന്ത ഈ കാട്ടണേ… നന്ദുവേട്ടൻ വന്നേ… പോകാം… ”
” ഈ മഴ നമുക്കായിട്ടു ദൈവം അറിഞ്ഞു കനിഞ്ഞ അനുഗ്രഹിച്ചതാടീ പെണ്ണെ… നമ്മൾ ഇത് നനഞ്ഞില്ല എങ്കിൽ മോശമല്ലേ… ”
” രണ്ടു തുള്ളി വെള്ളം തലയിൽ വീണപ്പോൾ എന്റെ ചെക്കന് വട്ടായെന്നാ തോന്നുന്നേ….. ”
അവളുടെ കുസൃതി നിറഞ്ഞ വാക്കുകൾക്ക് കേട്ടു ഞാൻ പൊട്ടിച്ചിരിച്ചു. ഇരമ്പിയെത്തുന്ന മഴയുടെ ശബ്ദത്തിൽ അതും അലിഞ്ഞില്ലാതെ ആയി. മഴ വെള്ളം എത്ര ശക്തിയായി ഞങ്ങളിൽ പതിക്കുന്നുവോ അതിലും ശക്തിയിൽ ഞങ്ങൾ പരസ്പരം ഇറുകെ പുണർന്നു… തണുപ്പ് ഞങ്ങളെ വന്നു പൊതിയുമ്പോഴും പരസ്പരം ആലിംഗനം ചെയ്തു നിന്ന ഞങ്ങളുടെ ശരീരത്തിന്റെ ചൂട് ഉയരുന്നത് പോലെ തോന്നി.. അവളുടെ ശ്വാസഗതി ഉയരുന്ന പോലെ…. ആ വലിയ കടൽ തീരത്തു പരസ്പരം ചേർന്ന് നിന്നു ഞങ്ങൾ മാത്രമാ മഴ ആസ്വദിച്ചു… പെട്ടന്നൊരു മിന്നൽ പിണർ ഭൂമിയിൽ വന്നു പതിച്ചു. അതി ഭയങ്കര ശബ്ദത്തോടെ… ഞെട്ടി തരിച്ച ദേവു എന്നിൽ നിന്നടർന്നു മാറി.. എന്നെ വലിച്ചു കൊണ്ട് നടന്നു.. ആളുകൾ തിങ്ങി കൂടി നിന്ന പാർക്കിംഗ് ഏരിയയിലെ ഒരു ഷെഡിനുള്ളിൽ ഞങ്ങളും കയറി കൂടി….
അപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞിരുന്നു.. ചില കണ്ണുകൾ മാത്രം നനഞ്ഞൊട്ടിയ അവളുടെ വസ്ത്രത്തിലേക്കും അത്ര വലിപ്പമില്ലാത്ത എന്നാൽ അഴകോട്ടും കുറയാത്ത ശരീരത്തിലേക്കും ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു…. അത് കണ്ടെന്ന പോലെ ഞാൻ എല്ലാവരുടെയും ദൃഷ്ടിയിൽ നിന്നും അവളെ മറച്ചു അവൾക്കു മുന്നിൽ കയറി നിന്നു… ദേവു ഇതൊന്നും അറിയുന്ന കൂടി ഉണ്ടായിരുന്നില്ല.. അവളാ മഴയിലും ഞാൻ നൽകുന്ന സ്നേഹത്തിലും അലിഞ്ഞു ചേർന്നിരുന്നു…
മുന്നിലേക്ക് കയറി നിൽക്കെ ചുരിധാറിന്റെ ഷാൾ എടുത്തു അവളെന്റെ തല തുവർത്താൻ തുടങ്ങി.
” മഴയും നനഞ്ഞു ഇനി പനി കൂടി പിടിക്കട്ടെ ട്ടോ… ഞാൻ അപ്പോൾ പറയാമെ… ഓരോരോ ആഗ്രഹങ്ങൾ….. ”