ഒരുപക്ഷേ എന്നെ പവി എന്ന് വിളിച്ചു കേട്ടതിൽ കാതിനെ കുളിരണിയിക്കുന്ന ഒരു വിളി..
തിരിഞ്ഞു നോക്കാതെ എനിക്ക് മനസിലായി
ഷഹാന
ബൈക്കു സ്റ്റാൻഡിൽ തന്നെവെച്ചു ഞാൻ ഇറങ്ങി, എൻ്റെ തൊട്ട് മുൻപിൽ അവൾ, ഷഹാന…
ഷഹാന :പവി നീ എങ്ങോട്ടാ
സ്കൈ ബ്ലൂ കളർ ടോപ്പും വൈറ്റ് ഷാളും വൈറ്റ് ലെഗ്ഗിൻസും ഡ്രെസ്സിൽ അവൾ, കണ്ണിൽ കൺമഷി തിളക്കം, ഓറഞ്ച് അല്ലിയിലെ പാട നീക്കിയാൽ ചെറിയ അല്ലികൾ കാണുന്നപോലത്തെ ചുണ്ടുകൾ, കഴുത്തിലെ ഗോൾഡ് ചെയിൻ അവളുടെ കഴുത്തിലെ വിയർപ്പ് തുള്ളിയിൽ തട്ടി നിൽക്കുന്ന എല്ലാ കാഴ്ചകളും സെക്കന്റുകളിൽ കണ്ണിൽ വന്നു പോയപ്പോ ഞാൻ അവൾ ചോദിച്ചേ കേട്ടില്ല…അവൾ വീണ്ടും എന്നെ വിളിച്ചു
ഷഹാന :പവി എന്ത് പറ്റി ആർ യൂ ഒക്കെ??
ഞാൻ :yes, പെർഫെക്ട്ലീ
നീ എന്താ ചോദിച്ചേ…
(അവളുടെ മുഖത്ത് എന്തോ സങ്കടം പോലെ എനിക്ക് തോന്നി..പക്ഷെ ഞാൻ ഒന്നും ചോദിച്ചില്ല )
ഷഹാന :നീ എങ്ങോട്ടേക്കാണ്
ഞാൻ :ടോ ഞാൻ വീട്ടിലേക്കു പോകാൻ ഇറങ്ങിയതാ, ട്രെയിനിൽ പോകാം എന്ന് കരുതി, ബട്ട് ട്രെയിൻ ഒരുപാട് ലേറ്റ് ആ, സൊ ബൈക്കിൽ പോകാമെന്നു കരുതി.. ഈവെനിംഗ് ആവുമ്പോളേക് വീട് പിടിക്കാമല്ലോ…
നീ എന്താ ടോ ഇവിടെ??
ഷഹാന :ഞാനും വീട്ടിലേക് ഇറങ്ങിയതാ ബട്ട് ട്രെയിൻ ലേറ്റ്.. ബസും ഇപ്പഴേ ഇല്ല… എനിക്ക് ഇവിടെ അങ്ങനെ യാത്ര ചെയ്ത് ശീലമില്ല… സോ എന്നെ ഒന്ന് സഹായിക്കാമോ..
ഞാൻ :താൻ ഇപ്പോ എല്ലാരുടേം ഫേവറിറ്റ് അല്ലെ ക്ലാസ്സിൽ, അപ്പോൾ ഇയാളെ സഹായിക്കാൻ കിട്ടുന്ന ഒരു അവസരം ഞാൻ ആയിട്ട് കളയാൻ ആഗ്രഹിക്കുന്നില്ല,എന്താ ടൊ ഞാൻ ചെയുക,
ഷഹാന :ഡാ എന്തായാലും നീ ഒറ്റക് അല്ലെ പോകുന്നെ എന്നെ കൂടി ഡ്രോപ്പ് ചെയ്യാമോ. പ്ലീസ്
ഡി ഇതൊക്കെ നേരത്തെ പറയണ്ടേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് തലയ്ക്കു ചുറ്റുന്ന ലഡ്ഡുസിനു ഒരു റസ്റ്റ് കൊടുത്തോണ്ട്
ഞാൻ :തനിക് പ്രോബ്ലം ഇല്ലെങ്കിൽ എനിക്ക് നോ ഇഷ്യൂ…
ഷഹാന :താങ്ക്സ് പവി..
എന്തോ എനിക്ക് എൻ്റെ വണ്ടിയിൽ കേറി ഇരുന്നിട്ട് ഒരിക്കലും തോന്നാത്ത ഒരു അഭിമാനമോ സന്തോഷമോ എന്തോ പറഞ്ഞു അറിയിക്കാൻ ആവാത്ത ഒരു അവസ്ഥ…