ഓഫീസില്‍ [Master]

Posted by

“ഹായ്, എന്തൊക്കെ ഉണ്ടെടി വിശേഷം! എത്ര നാളായി നീ വിളിച്ചിട്ട്”

ഒരു ദിവസം ബോസിന്റെ മുറിയില്‍ കയറിയിരുന്ന് സവിത ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. പക്ഷെ എനിക്കത് കേള്‍ക്കാം എന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. സ്വകാര്യ സംഭാഷണത്തിന് ബോസില്ലാത്ത സമയത്ത് അവിടെ കയറാന്‍ ഞാന്‍ അനുമതി കൊടുത്തിട്ടുണ്ട്. സ്വന്തം സീറ്റിലിരുന്നു സംസാരിച്ചാല്‍ ഓഫീസ് ബോയ്‌ കേള്‍ക്കുമത്രേ.

“ഇവിടെ സുഖം. ഓ, അങ്ങേരു ബോറാടീ” സവിത ചിരിക്കുന്നു. ആരുടെ കാര്യമാണ് ഇവള്‍ പറയുന്നത്? എന്റെയോ അതോ വേറെ ആരുടെയെങ്കിലുമോ?

“ഒരു നല്ല ഡ്രസ്സ്‌ ഇടാന്‍ സമ്മതിക്കില്ല. അയാള്‍ ഇല്ലാത്ത നേരം നോക്കിയാ ജീന്‍സ് ഇട്ടാണ് ഞാന്‍ ജോലിക്ക് വരുന്നത്” വീണ്ടും ചിരി. എനിക്ക് ആശ്വാസമായി. ഭര്‍ത്താവിന്റെ കാര്യമാണ്.

“ഇവിടെ ഞങ്ങള്‍ മൂന്നുപേരെ ഉള്ളടി. ജിത്തു സാറും ഞാനും പിന്നെ പ്യൂണും. എംഡി വല്ലപ്പോഴുമേ വരൂ…ഉം..ജിത്തു സാറോ? ചെറുപ്പമാ..ഉം..മാരീഡ്.. ഒന്നുപോടി..ഓ എന്നെ വലിയ ഇഷ്ടമാ..ഇല്ല വഴക്കൊന്നും പറയില്ല. ങേ..പോടീ പിശാചേ..വൃത്തികെട്ടവള്‍..” സവിത കുടുകുടെ ചിരിക്കുന്നു.

ഞാന്‍ താല്‍പര്യത്തോടെ ചെവിയോര്‍ത്തു:

“..കൂടിയെടി..നാട്ടീന്ന് കൊണ്ടുവന്ന ഡ്രസ്സ്‌ ഒക്കെ ടൈറ്റ് ആയി. അതൊന്നും ഇടാന്‍ അങ്ങേരു സമ്മതിക്കത്തുമില്ല. ആ ഓറഞ്ച് ചുരിദാര്‍ കളയാന്‍ എന്നോട് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല..എന്റെ ഫേവറിറ്റ് ഡ്രസ്സാ അത്. പക്ഷെ ഒത്തിരി ടൈറ്റ് ആയി..അതേടീ..ഓ എന്ത് സുഖം..ബോറാ..ങാ..” അവള്‍ സംസാരം തുടരവേ ഞാനത് വിട്ടു ജോലിയില്‍ ശ്രദ്ധിച്ചു.

കൂട്ടുകാരിയോട് സംസാരിച്ചു തീര്‍ന്നപ്പോള്‍ അവള്‍ പുറത്തെത്തി. ഓഫീസ് ബോയ്‌ അവള്‍ കാണാതെ അവളുടെ അംഗോപാംഗം നോക്കി വെള്ളമിറക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ എന്നെയവള്‍ സര്‍ എന്നാണ് വിളിക്കുന്നത് എന്നെനിക്ക് മനസ്സിലായി. നേരില്‍ പക്ഷെ ആ വിളിയില്ല. പേരും വിളിക്കില്ല. ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുന്നതുപോലെ നിങ്ങള്‍ എന്ന് ഒന്നുരണ്ടു തവണ വിളിച്ചിട്ടുണ്ട്.

“ഇവന്റെ നോട്ടം ശകലം പ്രശ്നമാ കേട്ടോ” ഉള്ളിലേക്ക് വന്ന സവിത എന്റെ തൊട്ടടുത്തെത്തി പരാതി പറഞ്ഞു.

“പയ്യനല്ലേ. കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ കണ്ടാല്‍ നോക്കിപ്പോകും. വിട്ടുകള” ഞാന്‍ ചിരിച്ചു.

“നല്ല ബെസ്റ്റ് ബോസ്; ഹും” അവളെന്റെ കൈയില്‍ നുള്ളിയിട്ട് പൊയ്ക്കളഞ്ഞു.

ഒരു തരിപ്പ്; ദേഹമാസകലം. അവളെന്നെ തൊട്ടിരിക്കുന്നു; ആദ്യമായി.

“ഞാന്‍ കണ്ടു” കോഫി കൊണ്ടുവന്നപ്പോള്‍ ഓഫീസ് ബോയ്‌ കള്ളഭാവത്തോടെ പറഞ്ഞു.

“എന്തോന്ന്?”

“നുള്ളുന്നത്”

Leave a Reply

Your email address will not be published. Required fields are marked *