“ആറുമാസം”
“വേറെ ജോലിക്ക് ട്രൈ ചെയ്തിരുന്നോ”
“ഉം”
കുറെ ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടാകും; ഞാനോര്‍ത്തു. സൌന്ദര്യം ഉണ്ടെന്നല്ലാതെ ഒരു ചുക്കും ചുണ്ണാമ്പും ഇവള്‍ക്കറിയില്ല. എന്നെപ്പോലെ ഏതെങ്കിലും ദുരാഗ്രഹി മാത്രമേ ഇവള്‍ക്ക് ജോലി നല്‍കൂ എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ജോലി കിട്ടാനുള്ള സാധ്യത ഇനിയില്ല എന്നൊരു ചിന്തയില്‍ എത്തിയിട്ടുണ്ടാകണം ഇവള്‍. അതാണീ നിരാശ.
“എന്തായാലും ഞാന്‍ വിളിക്കാം.” ഞാന്‍ പറഞ്ഞു.
“വിളിക്കുമോ സര്‍? ചേട്ടന്റെ മാത്രം സാലറി കൊണ്ട് പറ്റുന്നില്ല” മടിച്ചുമടിച്ച് അവള്‍ പറഞ്ഞു.
എന്റെ മുഖത്തെ സൌഹൃദഭാവം ആയിരിക്കണം ആ തുറന്ന് പറച്ചിലിന്റെ പിന്നില്‍.
“ഷുവര്‍” ഞാന്‍ പുഞ്ചിരിച്ചു.
അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി ദുഖത്തോടെ തലയാട്ടി. പിന്നെ മെല്ലെ എഴുന്നേറ്റു.
“ബൈ സര്‍”
“ബൈ”
അവള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി ഭര്‍ത്താവിന്റെ അടുത്തേക്ക് നടന്നു. വര്‍ണ്ണനകള്‍ക്കും അതീതമായ ആ പിന്നഴകും, നടക്കുമ്പോള്‍ തെന്നിത്തെറിച്ച് തുളുമ്പുന്ന ചന്തികളും എന്റെ നിയന്ത്രണം തെറ്റിച്ചു.
ബോസ് സ്ഥലത്തുള്ള സമയത്ത് ഞാന്‍ സവിതയെ സെലക്റ്റ് ചെയ്ത കാര്യം അദ്ദേഹത്തെ അറിയിച്ചു. പുള്ളി ആളെ കാണാതെ തന്നെ അപ്പോയിന്റ്മെന്റ് ലെറ്റര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ അദ്ദേഹം കൂടി ഇന്റര്‍വ്യൂ ചെയ്തിട്ട് മതി എന്ന് പറഞ്ഞതിന്റെ പേരില്‍ അവളെ വീണ്ടുമൊരു ഇന്റര്‍വ്യൂവിനു വിളിച്ചു.
ഇത്തവണ അകമ്പടിക്കാരന്‍ ഉണ്ടായിരുന്നില്ല; സവിത ഒറ്റയ്ക്കാണ് വന്നത്.
“മിസ്സിസ്സ് സവിത, മിസ്റ്റര്‍ ജിത്തു പറഞ്ഞതുകൊണ്ട് നിങ്ങളെ അപോയിന്റ്റ് ചെയ്തിരിക്കുന്നു. സിന്‍സിയര്‍ ആയി ജോലി ചെയ്താല്‍, നിങ്ങളുടെ ശമ്പളം റിവ്യൂ ചെയ്യുന്നതാണ്” ബോസ്സ് ആമുഖം പോലുമില്ലാതെ അവളോട് പറഞ്ഞു.
സവിതയുടെ മുഖം ഒരു താമരപ്പൂവ് പോലെയാണ് വിടര്‍ന്നത്. അവള്‍ കരഞ്ഞില്ല എന്നേയുള്ളൂ. എന്നെ അവള്‍ നന്ദിയോടെ നോക്കിയ നോട്ടം ലോകത്ത് ഒരു നടിക്കും മുഖത്ത് വരുത്താന്‍ സാധിക്കാത്ത ഭാവമായിരുന്നു.
അങ്ങനെ സവിത ജോലിയില്‍ പ്രവേശിച്ചു. അവളുടെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. വളരെയധികം വാചാലയായിരുന്നു അവള്‍. ഒരുപാടൊരുപാട് കാര്യങ്ങള്‍ എന്നോടവള്‍ പറഞ്ഞു, ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ. അവളോട് തോന്നിയ കാമം തെറ്റായിരുന്നു എന്നെനിക്ക് തോന്നിയ ദിവസങ്ങള്‍. അവളുടെ വരവോടെ ഓഫീസ് ആകെ മാറി. മുന്‍പുണ്ടായിരുന്ന മടുപ്പ് ഇപ്പോഴില്ല. രാവിലെ ഓഫീസിലേക്ക് വരാന്‍ ഭയങ്കര ഉത്സാഹം; മടങ്ങിപ്പോകാനാണ് മടി. സവിത ചുറുചുറുക്കിന്റെ പര്യായമായിരുന്നു. അവളുടെ ഒപ്പമുള്ള ഓരോ നിമിഷവും അതിവേഗതയിലാണ് പൊയ്ക്കൊണ്ടിരുന്നത്.