ചെയ്തു ഒരു ബ്ലൂ കളർ ഷർട്ട് ഒരു ബ്ലാക് കളർ പാന്റും പിന്നെ ഒരു അഡിഡാസ് ഷൂ വലിച്ചു കയറ്റി ഫോണും പേഴ്സും പേരിന് വേണ്ടി ഒരു ബുക്കും എടുത്തു നേരെ ഹാളിൽ എത്തി അവിടെ അമ്മാ ദോശ സാമ്പാർ കൊണ്ട് തന്നു അത് കഴിച്ചു ഞാൻ ഇറങ്ങിയപ്പോൾ അമ്മയുടെ ഒരു ഉപദേശം ഇവിടെ എങ്കിലും മര്യയാദിക്കു പഠിക്കാൻ ഞാൻ നീട്ടി ഒന്നു മൂളി . ആ മൂളൽ കേട്ടു അമ്മ ചേട്ടനെ പൊക്കാൻ തുടങ്ങി ഞാൻ കേട്ട് മടുത്ത പല്ലവി അയ്യോണ്ട് ഞാൻ ചിരിച്ചു കൊണ്ട് ഞാൻ എന്റെ ബൈക്ക് ആയ cbr250 (വണ്ടി എന്റെ അല്ല ചേട്ടന്റെയാ 😅) നോക്കിയപ്പോഴാ ഞാൻ ഓർത്തെ വണ്ടി കീ എടുത്തില്ലെന്നു ഓടി പോയി കീ എടുത്ത് കോളേജ് തിരിച്ചു കുട പഠിച്ച മിക്ക തെണ്ടികളും സീനിയർ ആയിരിക്കും എന്ന ചെറിയ ചമ്മൽ എനിക്ക് ഉണ്ട് പിന്നാ ഒരു ആശ്വാസം റാഗിങ് ഒന്നും പേടിക്കണ്ട റാഗിങ് പേടി ഉണ്ടായൊണ്ട് അല്ല പുതിയ വളികെട്ടു തലയിൽ എടുത്തു വാക്കണ്ട്ന്ന് വച്ചിട്ട.
നേരെ ഞാൻ എന്റെ 250 കൊണ്ട് കോളേജ് ക്യാമ്പസ് എത്തി. അവിടെ പയ്യൻമാരും പെൺകുട്ടികളും എന്ന തന്നെ നോക്കുന്നു ഞാൻ ആലോചിതാ മറ്റൊന്നാ എന്ന ആണോ വണ്ടി ആണോ നോക്കുന്നു എന്ന് 😅
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ 5, 6 പയ്യൻമാര് കുടി നിന്നു എന്ന കൈ കൊട്ടി വിളിച്ചു എനിക്ക് സീനിയർ ആണെന്ന് മനസിൽ ആയി ഈശ്വര ഫസ്റ്റ് ഡേ തന്നെ ഏണി ആണോ ചിന്തിച്ചു അങ്ങോട്ടു പോയി ഞാൻ അവരുടെ മുൻപിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരുത്തൻ എന്റെ അടി മുടി നോക്കി അവൻ എന്നോട് ആദ്യ തന്നെ ചൂടായി നാളെ തന്നെ താടി വെട്ടി കൊണ്ട് വരാനാ പറഞ്ഞത് വേറെ ഒരുത്തൻ എന്റ വണ്ടി കോളേജ് കൊണ്ട് വരില്ലെന്ന് പറഞ്ഞു ചാടി കടിക്കാൻ വരുന്നു എനിക്ക് ഉള്ളം കാല് തൊട്ട് തല വര പെരുത്ത് കയറി അവസ്ഥ എന്റെ മുഖം ഭാവം കണ്ടു അതിൽ ഒരുത്തൻ എന്ന പിടിച്ചു തള്ളി എന്റ ദേഷ്യം ഇരച്ചു കയറി അവനെ അടിക്കാൻ ഓങ്ങിയതു് മറ്റൊരിടത് നിന്നു അജയ് എന്ന് വിളി ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ അത് പ്രവീൺ ആയിരിന്നു എന്റ കുട +2 വര പഠിച്ച എന്റ ബെസ്റ്റ് ഫ്രണ്ട് എന്ന്ന്നും ചങ്ക് എന്നൊക്കെ വേണോകിൽ പറയാം ആശാൻ വലിയ സഖാവ് ഓക്കേ ആണ്
അവന്റെ വിളി കേട്ടു മറ്റവൻമാർ ഞെട്ടി ഇരിക്കേണ് കാര്യം വേറെ ഒന്നുമല്ല അവൻ കോളേജ് ചെയർമാനും ഡിഫൈഐ ഏരിയ സെക്രട്ടറി ഓക്കേ ആണ് അവന്റെ റേഞ്ച് വേറെ ലെവൽ ആണ് കൂടാതെ അവൻ തൊട്ടാ കോളേജ് മൊത്തം ഇളക്കും.അവൻ എന്റ അടുത്ത് വന്നു “എന്താ അളിയാ പ്രശ്നം ”
ഞാൻ നടന്ന കാര്യം പറഞ്ഞു അവൻ നേരെ മറ്റവൻമാരോട് കാര്യ തിരക്കി
അപ്പഴ്ത്തേക്കും അവൻ ഒരു പ്രശ്നം ഇല്ലെന്നു പറഞ്ഞു അവിടെന്നു വലിഞ്ഞു. ഞാൻ ഇത് കണ്ടു ചിരിച്ചു ഞാൻ അവോന്ടെ വിശേഷം ഓക്കേ തിരക്കി
അപ്പോഴത്തേക്കും ക്ലാസ്സ് തുടങ്ങുന്നതിന്റെ ബെൽ അടി എന്റെ കാതിൽ പതിച്ചു.
“അളിയാ പിന്നെ കാണാം എന്നു പറഞ്ഞു “ഞാൻ നേരെ ക്ലാസിൽ എത്തി. അപ്പൊ ക്ലാസിൽ കുറച്ചു ബോയ്സും കുറച്ചു ഗേൾസും ഉണ്ട്. പക്ഷ പലർക്കും പലതാണ് ചിന്ത ചിലർ ഫോണിൽ നോക്കി കൊണ്ട് ഇരിക്കുന്നു ചിലർ അങ്ങോട്ടും