കുഞ്ഞുട്ടൻ തിരിഞ്ഞു എന്നെ നോക്കി………….
“ഇതിനെ പറഞ്ഞുവിടാനുള്ള ടൈം ആയിട്ടുണ്ട് ട്ടോ……….”………അവൻ എന്നോട് ദേഷ്യത്തോടെ പറഞ്ഞു…………..
“നീയല്ലേ അവളെ കൊണ്ടുവന്നത്………….”…………ഞാൻ ചോദിച്ചു………..
“ശരിയാ………..എന്റെ ഭാഗത്തും തെറ്റുണ്ട്…………”……….അവൻ സങ്കടത്തോടെ പറഞ്ഞു…………..
“ആറ്റംബോംബിന് കയ്യും കാലും വെച്ച സാധനത്തിനെയാണ് ഇങ്ങോട്ട് ഞാൻ കൊണ്ടുവന്നത് എന്നറിയാൻ കുറച്ചു വൈകിപ്പോയി…………എന്താ ചെയ്യാ………….”………..കുഞ്ഞുട്ടൻ അതും പറഞ്ഞു തിരിഞ്ഞു………….
ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചു…………..
“ഒന്ന് പോടീ പോർക്കേ………..”………..അതും പറഞ്ഞ് അവൻ ചവിട്ടി തുള്ളി ഉള്ളിലേക്ക് കയറി……………
പക്ഷെ പണി പാളി………….തലയ്ക്ക് കിട്ടിയത് കുറച്ചു കടുപ്പത്തിൽ തന്നെ ആയിരുന്നു…………
അവന് പെട്ടെന്ന് തല കറങ്ങുന്ന പോലെ തോന്നി……………കുഞ്ഞുട്ടൻ ബാലൻസ് തെറ്റി വീഴാൻ പോയി………….
ഷാഹി പെട്ടെന്ന് തന്നെ അവനെ താങ്ങി…………..
അവൾ പിടിച്ചപ്പോൾ അവൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു………..
“സോറി ഡാ മുത്തേ………. കളിയാക്കുന്നത് സ്നേഹം കൊണ്ടല്ലേ…………..”……….ഷാഹി അവന്റെ താടിയിൽ പിടിച്ചുകൊണ്ട് കളിയാക്കി പറഞ്ഞു…………..
“ഇങ്ങനെ ആണെങ്കി നിനക്ക് സ്നേഹം കുറച്ചു കൂടുതൽ തോന്നുമ്പോ ഉലക്ക കൊണ്ട് എന്നെ തല്ലുമല്ലോ………..”…………കുഞ്ഞുട്ടൻ ടെംപർ വിടാതെ അവളോട് ചോദിച്ചു………….
“അതൊക്കെ ഉണ്ടായി എന്ന് വരും………..”………..ഷാഹി കണ്ണിറുക്കിക്കൊണ്ട് അവനോട് പറഞ്ഞു…………..
“ഒരു പ്രത്യേകതരം സ്വഭാവം ആണല്ലേ………..”……….കുഞ്ഞുട്ടൻ അവളോട് ചോദിച്ചു………….
“യാ……….”……….അവൾ മറുപടി കൊടുത്തു…………
അവൾ അവനെ താങ്ങി റൂമിൽ കൊണ്ടുപോയി കിടത്തി……………
ഷാഹി അവനെ നല്ല പോലെ കെയർ ചെയ്തു………….
ഷാഹി അടുക്കളയിൽ കയറി ഞങ്ങൾക്ക് ചായ കൊണ്ട് വന്നു തന്നു………..
എന്തുപറ്റിയതാ അവൾ ചോദിച്ചപ്പോൾ വഴുക്കി വീണതാണെന്ന് തന്നെ മറുപടി കൊടുത്തു…………
അവൾ പിന്നെ ചോദിച്ചില്ല…………അവൾക്ക് ഞങ്ങളെ വിശ്വാസമായിരുന്നു……………
പതിവിൽ നിന്ന് വിപരീതമായി അവൾക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കേണ്ടി വന്നു………..
സാധാരണ ഞങ്ങൾ കോളേജിൽ പോകുമ്പോൾ ഉച്ചയ്ക്ക് ഞാൻ അവളെയും കൊണ്ട് നല്ല വല്ല ഹോട്ടലിലും കയറി ഫുഡ് അടിക്കാറാണ് പതിവ്…………
ഷാഹി അതിന് ആദ്യം എതിരായിരുന്നു………..പൈസ വെറുതെ കളയേണ്ട എന്നായിരുന്നു അവളുടെ ഭാക്ഷ്യം…………. പക്ഷെ ഉച്ചയ്ക്ക് അവളെ ഹോട്ടലിൽ കൊണ്ടുപോകുന്നത് എനിക്ക് അവളുടെ കൂടെ കുറേ നേരം ചിലവഴിക്കാനാണെന്ന് അവൾക്കറിയില്ലല്ലോ………….. വീട്ടിൽ നിന്ന് ഫുഡ് ഉണ്ടാക്കി കൊണ്ടുപോയാൽ അവൾ ക്ലാസിലിരുന്ന് അവളുടെ കൂട്ടുകാരുടെ ഒപ്പം ഇരുന്ന് തിന്നും…………അവളെ എന്റെ അടുത്ത് കിട്ടില്ല………..
അതുകൊണ്ട് തന്നെ ഉച്ചയ്ക്കുള്ള ഫുഡിന്റെ കാര്യത്തിൽ ഞാൻ കടുംപിടുത്തം പിടിച്ചു…………അവസാനം അവൾ അതിന് വഴങ്ങി……………