പീലികാവ് [Akrooz]

Posted by

പീലികാവ്

Peelikkavu | Author : Akrooz

 

പാലു ആശാന്റെ മടിയിൽ കണ്ണ് അടച്ചു കിടക്കുമ്പോഴും നാണുവിന്റെ മനസ്സ് നിറയെ അംബികയുടെ മുഖം ആയിരുന്നു.”നാണുവെ….കേക്കണ്ണ്ടോ നീ.ഓരോ ഊരുകളും കാവ്കളും തോറും ദേവി പ്രീതിക്ക് വേഷം കെട്ടി ആടുന്ന മനുഷ്യ കോലങ്ങള നമ്മൾ.”

“കോലം കെട്ടി ആടുംമ്പോൾ ഭക്തർ നമ്മെ തൊഴുകൈയാലെ തൊഴുതു നിൽക്കുന്നത് വെറുതെ അല്ല കുട്ടി.”

“ഭക്തരുടെ വിഷമം മാറ്റി തെയ്യകോലം കെട്ടി ആടുന്ന നമ്മുടെ മനസ്സിൽ യാതൊരു വക ചിന്തയോ വിഷമമോ പാടില്ല.”

“ഞാൻ പറയുന്നത് തിരിയുന്നുണ്ടോ നിനക്ക്.”

മുഖം നിറയെ ചുവന്ന നിറം വാരി പൊത്തി കണ്ണ് അടച്ചു കിടന്നിരുന്ന നാണുവിന്റെ കണ്ണിൽ കണ്മഷി കൊണ്ട് തേച് ചുടല തെയ്യത്തിനെ സുന്ദരമാക്കികൊണ്ട് പാലു ആശാൻ പറഞ്ഞു.

തെയ്യം കെട്ടി ആടുന്ന നാണു എന്ന സുന്ദരനായ ചെറുപ്പക്കാരന്റെ മനസിനെ സന്തോഷിപ്പിച്ചതും ഇപ്പൊ ഇതാ വിഷമിക്കുന്നതും ചെയുന്നതിന്റെ കാരണം ഈ നാട്ടിലെ അംബിക എന്ന നായർ പെണ്ണ് ആണ്.

വീണ്ടും ഈ ഒരു ഗ്രാമത്തിലേക്ക് അതും പീലികാവിൽ തെയ്യം കെട്ടാൻ വരണമെന്ന് നാണു കരുതിയിരുന്നില്ല.

പാലു പറയുന്നത് കേൾക്കുക എന്നല്ലാതെ എല്ലാം മറക്കാൻ നാണുവിന് പ്രയാസമായിരുന്നു.കഴിഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ വരുവാൻ തുടങ്ങി.

മൂക്കോലകാവ് ഗ്രാമം…ദൈവത്തിന്റെ സ്വന്തം നാട്.ആ ഗ്രാമം കണ്ടാൽ ആരായാലും അങ്ങനെ പറഞ്ഞു പോകും.അത്രയും സുന്ദരമായിരുന്നു മൂക്കോലകാവ്.

പേര് പോലെ തന്നെ നിറയെ കാവുകൾ ആണ് ഇവിടം.വലിയ പുഴയിൽ നിന്ന് തോണി തുഴഞ്ഞ് ഇക്കരയിൽ എത്തിയാൽ ആദ്യം കാണുന്നത് തന്നെ ഓല കൊണ്ട് മേഞ്ഞ വള്ളിവല്യമ്മയുടെ കുടിലാണ്

ച്ചിമ്മിണി വിളക്കിൽ കത്തി നിൽക്കുന്ന പ്രകാശം. ഇവിടുത്തെ എല്ലാ കുടിലിലും അതായിരുന്നു.

പാഠങ്ങൾ നിറഞ്ഞ ഗ്രാമം ആയിരുന്നു മൂക്കോല.

മൂക്കോല ഗ്രാമത്തിൽ ഉള്ളവർ തലമുറകളായി മുടക്കം വരുത്താതെ എല്ലാ കാവുകളിലും തെയാട്ടം നടത്താറുണ്ട്.

ഒരിക്കൽ പാലു ആശാന്റെ കൂടെ മൂക്കോലയിൽ വന്നതായിരുന്നു നാണു.

ആ ഗ്രാമത്തിലെ എല്ലാ കാവുകളിലും തെയ്യം കെട്ടി ആടിയിരുന്നത് പാലു ആശാൻ ആയിരുന്നു.

വേഷം ഇട്ടിലെങ്കിലും ആശാന്റെ മുഖത്തേക്ക് നോക്കിയാൽ ആരും ഒന്ന് ഭയന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *