“അതേ ജഹാൻകിറേ അവറാച്ചന് വേണ്ടിയിട്ടാ ഞാൻ എല്ലാ പിള്ളേരേം വളക്കണെ… ഓരോ പെൺപിള്ളേരെ സെറ്റ് ആക്കി അങ്ങേർക്കു കൊടുത്താൽ ഞാൻ ചോദിക്കുന്ന പൈസ തരും “നജീബ് സത്യങ്ങൾ വിളിച്ച് പറഞ്ഞതും ഞങ്ങൾ എല്ലാം ഞെട്ടിത്തെറിച്ചിരുന്നു. ഇപ്പോള മരിയയുടെ കണക്ഷൻ കൂടുതൽ വ്യക്തമാവുന്നത്. മരിയയുടെ അപ്പാപ്പൻ ആണ് അവറാച്ചൻ.
“നിങ്ങള്ക്ക് എന്തിന്റെ കേടാ മനുഷ്യാ… എന്റെ ബാപ്പയുടെ മുഴുവൻ സ്വത്തും നിങ്ങള്ക്ക് എന്നെ കെട്ടിയപ്പോൾ തന്നില്ലേ എന്നിട്ട് ഈ പടച്ചോന് നിരക്കാത്ത പണി ചെയ്യാൻ നിങ്ങള്ക്ക് എങ്ങനെ തോന്നി “ഷഹല ഉള്ള ദേഷ്യം മുഴുവൻ അവന് നേരെ ചൊരിഞ്ഞു.
“അപ്പൊ ഇതൊരു ബിസിനസ് ആണല്ലേടാ കഴുതേർടാ മോനെ… അത് പോട്ടെ മരിയ ആണല്ലോ ജിസ്നയെ ഇങ്ങോട്ട് കൊണ്ട് വന്നത്…. അവൾക്കു ഇതുമായുള്ള കണക്ഷൻ? “ഞാൻ എന്റെ സംശയം മറച്ചു വച്ചില്ല.
“അത് പിന്നെ ഞാൻ വിളിച്ചാൽ ജിസ്ന ഇങ്ങോട്ടേക്കു വരില്ല എന്ന് അറിയാവുന്നതുകൊണ്ട് അവറാച്ചൻ മുതലാളി പറഞ്ഞു തന്ന ഐഡിയ ആണ് ഇത്. ഷഹലയ്ക്കു കേക്ക് ബേക്ക് ചെയ്യാൻ പഠിക്കാൻ താല്പര്യമുണ്ടെന്നു ഞാൻ മരിയയോട് പറഞ്ഞിരുന്നു അത മരിയ ജിസ്ന ആയി ഇവിടെ വന്നത്. ”
“ഇവിടെ വന്നപ്പോൾ മരിയയെ തന്ത്രപൂർവം ഒഴിവാക്കി അല്ലെ? ”
“അതേ ”
“ഓഹ് അതാണോ മനുഷ്യ നിങ്ങൾ എന്നോട് കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞു കുറച്ച് ദിവസമായി പുറകെ നടക്കുന്നത്? “ഷഹല നജീബിനെ കണ്ണുരുട്ടി കാണിച്ചു. “ഇങ്ങേരു പറയുന്നത് ശരിയാ മരിയയ്ക്കു ഒന്നും അറിയില്ല. ഇങ്ങേരു കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞപ്പോൾ സ്നേഹം കൊണ്ടാണെന്ന് വച്ച് ഞാനാ ആ കൊച്ചിനെ വിളിച്ചത്. പക്ഷെ ഇങ്ങനൊരു പ്ലാൻ ഇതിന്റെ പിന്നിലുണ്ടെന്ന് പടച്ചോനാണേ എനിക്കും ആ കൊച്ചിനും അറിയില്ലായിരുന്നു. ”
“എന്തായാലും കെട്ടിയോന്റെ തനി കൊണം ഇപ്പൊ മനസിലായല്ലോ. മയിരന്റെ ബിസിനസ് കണ്ടില്ലേ കൊച്ച് പെൺപിള്ളേരെ വളച്ചു കളിക്കുന്നതും പോരാ അവരറിയാതെ അവരെ ഒരു മുതു കിളവന് കൊണ്ട് നടന്ന് വിൽക്കേം ചെയ്യുന്നു. “ജഹാൻകിർ അണ്ണൻ നജീബിനെ പിടിച്ച് വലിച്ച് ഹാളിന്റെ ഒരു മൂലയ്ക്കിട്ടു.
“വിനുവേ…തീരുമാനം നിന്റേതാ… നീ പറഞ്ഞോ.. ഈ നായിന്റെ മോനെ കൊല്ലണോ അതോ എണീച്ചു നടക്കാൻ വയ്യാത്ത വിധം കിടത്തണോ എന്ന് “അത് കേട്ടതും ഷഹല എന്റെ കൈ പിടിച്ചു.
“കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യനാ ഇങ്ങേർ എന്നറിയാം എന്നാലും എന്റെ പിള്ളേരുടെ ബാപ്പ ആയി പോയില്ലേ… നിനക്ക് എന്റെ അനിയന്റെ പ്രായമില്ലേ എന്നെ ഓർത്തു ഇത്തവണ ക്ഷമിച്ചൂടെ? ”
“കഴിഞ്ഞ തവണ ഒന്ന് ക്ഷമിച്ചിട്ടു എന്തായി? ഇനി ഇവൻ ആവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പു? ”
“പടച്ചോനാണെ ഞാൻ ഇനി ആവർത്തിക്കില്ല സത്യം “എന്ന് നജീബ് പറഞ്ഞതും ജഹാൻകിർ അണ്ണൻ അവന്റെ അടി വയറ്റിൽ ഒന്നൂടെ തൊഴിച്ചു.
“വാ തുറന്നാൽ നിന്നെ ഞാൻ കൊല്ലും പന്നി “ജഹാൻകിർ അണ്ണൻ നജീബിന് നേരെ ചീറി.