“ആണോ ? എന്ന ഞാനും ചോദിക്കാം ..ഞാൻ നിന്നെ നോക്കുന്നുണ്ടോ ?”
കണ്ണിറുക്കികൊണ്ട് തന്നെ ഞാൻ അവളെ നോക്കി .
“നോക്കിയതിന്റെ കണക്കൊക്കെ നോക്കുവാണേൽ ആദ്യം തൊട്ട് പറയേണ്ടി വരും ”
മഞ്ജുസ് എന്റെ ക്‌ളാസ്സിലെ പെരുമാറ്റം ഓർമിപ്പിച്ചുകൊണ്ട് ചിരിച്ചു.
“ആ നോക്കല് അല്ല ….അത് ഞാൻ അന്ന്…അങ്ങനെ ഒകെ …”
അവളുടെ നോട്ടം കണ്ടു ഞാൻ ഇളിച്ചു കാണിച്ചു .
“എങ്ങനെ ഒകെ ?”
മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി .
“ചുമ്മാ ഇരിയെടി ..അതൊക്കെ നിന്നെ കിട്ടാൻ വേണ്ടി മെനക്കെട്ടതല്ലേ ”
ഞാൻ പഴയ കാര്യം ഓർത്തു ചിരിച്ചു .
“ഹി ഹി…നാണം വന്നല്ലോ …”
എന്റെ ചിരി നോക്കി മഞ്ജുസും പയ്യെ ചിരിച്ചു .
“നീ കിണിക്കാതെ കാര്യം പറ ..ഞാൻ നിന്നെ നോക്കുന്ന കാര്യം പറഞ്ഞില്ല ”
ഞാൻ അറിയാനുള്ള ത്വര കൊണ്ട് മഞ്ജുസിനെ ഉറ്റുനോക്കി .
“അത് പറയാൻ എന്താ ഉള്ളേ..എന്റെ കവി സൂപ്പർ അല്ലെ ”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ തോളിലൂടെ ഇടം കൈചുറ്റിപിടിച്ചു എന്റെ കവിളിൽ പയ്യെ മുത്തി .
“എങ്ങനെ ഉണ്ടാരുന്ന ചെക്കനാ…”
അവള് ചുംബിച്ച ശേഷം എന്നെ ബെഡിലേക്കു തള്ളിയിട്ടുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ അതോടൊപ്പം എന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്നു .
“അത് തന്നെയാ എനിക്കും പറയാൻ ഉള്ളത് . നീ ഞാൻ വിചാരിച്ച ടൈപ്പേ അല്ല ”
ഞാൻ അവളെ വട്ടം പിടിച്ചുകൊണ്ട് അവളെ ഉറ്റുനോക്കി .
“ഹ്മ്മ്..അതെന്താ ? ”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് നെറ്റിചുളിച്ചു .
“നീ എന്ത് സാധനം ആയിരുന്നു കോളേജില് . നിന്റെ ഗൗരവവും കൗണ്ടർ അടിയുമൊക്കെ കേട്ടപ്പോ ഞാൻ വിചാരിച്ചിരുന്നത് നീ ഭയങ്കര മനക്കട്ടി ഉള്ള ടൈപ്പ് ആണെന്നാ…പക്ഷെ ഇതൊരുമാതിരി തൊട്ടാവാടി സാധനം ”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .
“അഭിനയം അല്ലെ മോനെ …നിങ്ങളുടെ ഒകെ മുൻപിൽ താഴ്ന്നു തന്നാൽ തലയിൽ കേറും ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി . ഞാൻ അവളെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവളെന്നെ ബെഡിലേക്ക് അമർത്തിപിടിച്ചുകൊണ്ട് ആ ചുംബനത്തിന്റെ ദൈർഘ്യം ഒന്ന് കൂട്ടി .
“കടിച്ചു പൊട്ടിക്കട്ടെ …”
എന്റെ ചുണ്ടിൽ പയ്യെ പല്ലുകൊർത്തുകൊണ്ട് മഞ്ജുസ് പുരികങ്ങൾ ഇളക്കി .
“നിനക്കും ചുണ്ടൊക്കെ ഉണ്ടെന്നു ഓർക്കുന്നത് നല്ലതാ …”
ഞാൻ അവളെ നോക്കി അർഥം വെച്ച് തന്നെ പറഞ്ഞു .
“പേടിപ്പിക്യാ?”
അവളെന്റെ ചുണ്ടിലെ പിടിവിട്ടു ചിണുങ്ങി .