അവളുടെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ഞാൻ പയ്യെ ചിരിച്ചു .
“അല്ല ..ഞാൻ നിന്നെ കെയർ ചെയ്യുന്നില്ലേ എന്നൊരു ഡൗട്ട് ”
മഞ്ജുസ് ചെറിയ വിഷമത്തോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
“ഓഹോ..അത് കൊള്ളാല്ലോ ”
ഞാൻ അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ടു ചിരിച്ചു .
“ചിരിക്കല്ലേ ..വല്യ രസം ഒന്നും ഇല്യ ..ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ ”
എന്റെ തുടയിൽ നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി .
“സ്സ്…എടി എടി ..പതുക്കെ . ഈ പിച്ചലിനും മാന്തലിനും ഒകെ നല്ലവേദനയാ ട്ടോ ”
ഞാൻ തുട ഉഴിഞ്ഞുകൊണ്ട് അവളെ നിസ്സഹായതയോടെ നോക്കി .
“സോറി….വേദനിച്ചോ ?”
എന്റെ മറുപടി കേട്ട് ചിണുങ്ങി മഞ്ജുസ് എന്നെ നോക്കി . പിന്നെ അവളുടെ സ്വന്തം കൈകൊണ്ട് എന്റെ തുടയിൽ തടവി .
“ഹി ഹി..ഇപ്പൊ നീ കെയർ ചെയ്തില്ലേ ?”
ഞാൻ തടവുന്നതിനിടെ ഞാൻ ചിരിയോടെ ചോദിച്ചു . അതുകേട്ടതും മഞ്ജുസെന്നെ മുഖം ചെരിച്ചൊന്നു നോക്കി .
“ഇതൊക്കെ ഇത്രയേ ഉള്ളു മഞ്ജുസേ…”
ഞാൻ പെട്ടെന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പല്ലിറുമ്മി .
“നിനക്കെന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെയൊരു സംശയം തോന്നാൻ ?”
ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് പയ്യെ തിരക്കി .
“പെട്ടെന്ന് ഒന്നുമല്ല …ഞാൻ ഇങ്ങനെ ഇടക്കൊക്കെ ആലോചിക്കും ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു .
“എന്ത് മൈരിന്..”
അതുകേട്ടു അങ്ങനെ ചോദിക്കാൻ ആണ് എനിക്ക് തോന്നിയത് .
“ആവശ്യം ഉണ്ടായിട്ട് …നിനക്കെന്താ? എപ്പോ നോക്കിയാലും ഈ സൈസ് വർത്തനമേ ഉള്ളു ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചൂടായി .
“പിന്നെ ദേഷ്യം വരില്ലേ …നിനക്കു മാത്രേ ഇതൊക്കെ ഉള്ളു ? ഞാൻ ഒന്നും പറയണ്ടല്ലോ ”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .
“വേണ്ട …എനിക്ക് അറിയാം ..”
മഞ്ജുസ് കാര്യം മനസിലായ പോലെ ചിരിച്ചു .
“ആഹ്…എന്നാപ്പിന്നെ കൂടുതൽ ചോദ്യം ഒന്നും വേണ്ട . അവളുടെ ഒരു കെയറിങ് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഇനി അതിൽ പിടിച്ചു കേറണ്ട ന്റെ പൊന്നോ …ഞാൻ ഒരു ഡൗട്ട് ചോദിച്ചതാ”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ആത്മഗതം പറഞ്ഞു .