രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Posted by

“ഹ്മ്മ്…നല്ല ചേലായി …ഇങ്ങനെ ആണേൽ നിന്നെയാ രണ്ടു പറയേണ്ടത് ”
എന്റെ സംസാരം കേട്ട് അമ്മച്ചി ചിരിച്ചു .

“ഹ ഹ..പോട്ടെ അമ്മെ ..നമ്മുടെ മഞ്ജു അല്ലെ ..”
ഞാൻ വീണ്ടും പയ്യെ ചിരിച്ചു .

“ഉവ്വ ഉവ്വ ..ഇനി വല്ലതും ഉണ്ടാവട്ടെ …അപ്പൊ ഞാൻ പറഞ്ഞു തരാം ”
മഞ്ജുസിന്റെ അമ്മ ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി . അപ്പോഴേക്കും ആദികുട്ടൻ ഉറക്കം വന്ന പോലെ കോട്ടുവാ ഇടാൻ തുടങ്ങി .

“മോന് ഉറക്കം വരുന്നുണ്ടെന്ന് തോന്നണൂ ..ഞാൻ ഇവനെ ഒന്നു കൊണ്ട് കിടത്തട്ടെ ”
അവന്റെ ചേഷ്ടകൾ ശ്രദ്ധിച്ചുകൊണ്ട് അമ്മ എന്നെ നോക്കി പറഞ്ഞു .

“ആഹ്…അങ്ങനെ ആവട്ടെ ..”
ഞാനും അത് ശരിവെച്ചു . അതോടെ ആദിയെയും എടുത്തുകൊണ്ട് അമ്മച്ചി അകത്തേക്ക് പോയി . അമ്മ പോയതും ഉമ്മറവാതിലിന്റെ മറവിൽ ഞങ്ങളുടെ സംസാരമെല്ലാം ഒളിഞ്ഞു നിന്ന് കേട്ട മഞ്ജുസ് മെല്ലെ എന്റെ നേരെ തലനീട്ടി നോക്കി .

“ആഹ്…ഇവിടുണ്ടാരുന്നാ?”
അവളെ പെട്ടെന്ന് കണ്ടതും ഞാൻ അതിശയത്തോടെ ചോദിച്ചു .

“ഹ്മ്മ്…ഉണ്ടല്ലോ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു .

“മോളെന്തിയെ ?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“ഉറങ്ങി…”
പയ്യെ പറഞ്ഞുകൊണ്ട് മഞ്ജുസ് എന്റെ മുൻപിലേക്ക് വന്നിരുന്നു . ഒരു പിങ്ക് കളർ നൈറ്റി ആണ് അവളുടെ വേഷം .

“എന്തായിരുന്നു അമ്മയുമായി ഒരു സംസാരം ?”
എന്റെ മുൻപിൽ വന്നിരുന്നുകൊണ്ട് മഞ്ജുസ് ചോദിച്ചു .

“ഏയ്..ഒന്നും ഇല്ല…ഞങ്ങളിങ്ങനെ ചുമ്മാ …ഓരോന്ന്…”
ഞാൻ സ്വല്പം ഉരുണ്ടുകളിച്ചുകൊണ്ട് ഒരു മറുപടി പറഞ്ഞു .

“ചുമ്മാ ഒന്നും അല്ല…ഞാൻ ഒക്കെ കേട്ടു”
മഞ്ജുസ് ചെറിയ ചിരിയോടെ തന്നെ പറഞ്ഞു.

“ഓഹോ….കേട്ടെങ്കില് പിന്നെ എന്തിനാ വന്നു ചോദിക്കണേ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“പിന്നെ ..വല്ല കള്ളത്തരവും ഉണ്ടോ എന്നറിയണ്ടേ ?”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഒട്ടിയിരുന്നു . ഞാനതെല്ലാം ശ്രദ്ധാപൂർവം നോക്കി ഇരുന്നു .

“അതിനു നിന്റെ അടുത്ത് ഞാൻ എന്ത് കള്ളത്തരം ആണെടി കാണിച്ചിട്ടുള്ളത് ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“അങ്ങനെ ഒകെ ചോദിച്ചാൽ …”
എന്റെ ചോദ്യം കേട്ടു മഞ്ജുസ് ഒന്ന് ശങ്കിച്ചു.

Leave a Reply

Your email address will not be published. Required fields are marked *