“തമാശ ഒകെ നല്ലതാ ..അത് കാര്യം ആകാൻ അധികം സമയം ഒന്നും വേണ്ട ”
ഒരോര്മപ്പെടുത്താൽ പോലെ പറഞ്ഞു പുള്ളിക്കാരി എന്റെ മുൻപിലെ തിണ്ണയിലേക്കിരുന്നു . പിന്നെ ആദികുട്ടന്റെ തലയിൽ പയ്യെ കൈകൊണ്ട് തഴുകി .
“മുൻപ് ഉണ്ടായതൊക്കെ മോന് ഓര്മ ഉണ്ടല്ലോ അല്ലെ ..”
സ്വല്പം ഗൗരവത്തിൽ തന്നെ അവളുടെ അമ്മച്ചി പറഞ്ഞെന്നെ നോക്കി .
“അയ്യോ അമ്മെ ..അതൊക്കെ കഴിഞ്ഞില്ലെ . അത് പാവം ആണ് , എന്നെയും പിള്ളാരെയുമൊക്കെ വല്യ കാര്യാ ..പിന്നെ ദേഷ്യം വന്നാൽ അതിനു കണ്ണും നോട്ടവും ഒന്നുമില്ല ..അത്രേ ഉള്ളു ”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ അവളെ ന്യായീകരിച്ചു .
“ഹ്മ്മ്…മോൻ തന്നെയാ എല്ലാത്തിനും വളം വെച്ച് കൊടുക്കുന്നത് .”
എന്റെ മറുപടി കേട്ട് അമ്മയും ചിരിച്ചു .
“ഹ ഹ ..അങ്ങനെ ഒന്നും ഇല്ലെന്നേ . അമ്മക്ക് തോന്നുന്നതാ”
ഞാൻ വീണ്ടും ചെറിയ പുഞ്ചിരിയോടെ പറഞ്ഞൊപ്പിച്ചു .
“എന്തായാലും ഇനി അങ്ങനെ ഒക്കെ ഉണ്ടാവാതെ നോക്കണം . പിള്ളേരൊക്കെ ആയതല്ലേ ”
അമ്മച്ചി ഒരുപദേശം പോലെ പറഞ്ഞു .
“ഇല്ലമ്മേ ..അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല .ആളിപ്പോ ഡീസന്റ് ആണ് ”
ഞാൻ മഞ്ജുസിനെ ഓർത്തു ചിരിച്ചു .
“ഹ്മ്മ്…അങ്ങനെ ആണെങ്കിൽ കൊള്ളാം ”
അമ്മയും ചിരിച്ചുകൊണ്ട് ആദിയുടെ കൈപിടിച്ച് തമ്മിൽ കൊട്ടി . അതിഷ്ടപ്പെട്ട പോലെ അവനും ഒന്ന് പുഞ്ചിരിച്ചു .
“അവളെവിടെ ?”
ഞാൻ അമ്മയെ നോക്കി സംശയത്തോടെ തിരക്കി .
“മോള്ക്ക് പാല് കൊടുക്കുവാ …അപ്പറത്തുണ്ട് ”
അമ്മച്ചി ആദിയെ കൊഞ്ചിക്കുന്നതിനിടെ തന്നെ അതിനുള്ള മറുപടിയും നൽകി.
“ആഹ്…അതിനു അമ്മയെ കൊറച്ചു പേടിയുണ്ട് ..അതാ ഇങ്ങോട്ടൊന്നും വരാത്തത് ”
ഞാൻ അവളുടെ രീതി ഓർത്തു പയ്യെ പറഞ്ഞു . ഞാനും അവളുടെ അമ്മയും സംസാരിക്കുന്നിടത്തു അധികമൊന്നും മഞ്ജുസ് ഇരിക്കില്ല . മാത്രമല്ല അമ്മയോട് മാത്രം അവള് കയർത്തു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുമില്ല .
“ആഹ്..ആരെയെങ്കിലും പേടി വേണ്ടേ ..അവളുടെ അച്ഛനെ പറഞ്ഞാൽ മതി . കൊച്ചിലെ മുതൽ കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി ..പെണ്ണിന് അന്നുതൊട്ടേ പിടിവാശി ആണ് ”
മഞ്ജുസിന്റെ അമ്മ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .
“ഏയ്..അത്ര ഒന്നും ഇല്ല …”
അമ്മ പറഞ്ഞത് ശരി ആണേൽ കൂടി എനിക്കെന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത് .
“ഹ്മ്മ്…രണ്ടു മാസം കാലൊടിഞ്ഞു കിടന്ന മോൻ തന്നെ ഇത് പറയണം ”
എന്റെയും മഞ്ജുവിന്റെയും അടിയുടെ ഫലമായി ഉണ്ടായ ആക്സിഡന്റ് ഓർത്തു അമ്മച്ചി ചിരിച്ചു .
“അയ്യോ അതൊക്കെ അങ്ങനെ കാണണ്ട കാര്യം ഉണ്ടോ അമ്മെ ? .എന്റെ സമയം ശരി ആയിരുന്നില്യ എന്നങ്ങട് വിചാരിച്ചാൽ പോരെ ”
ഞാൻ വീണ്ടും മഞ്ജുസിനെ ന്യായീകരിച്ചു .