“മോൻ ഒന്ന് വീണു ല്ലേ ?”
ആദിയുടെ കാര്യം അറിഞ്ഞ പോലെ അച്ഛൻ തിരക്കി .
“ആഹ്…ചെറിയ വികൃതി ….”
ഞാൻ പയ്യെ ഒരു നുണ തട്ടിവിട്ടു .
“മ്മ്..ഒന്നും പറ്റാഞ്ഞത് ഭാഗ്യായി…അല്ലേലും ആ പെണ്ണിന് ഒരു നോട്ടവും ഇല്ല ”
പുള്ളി ആരോടെന്നില്ലാതെ പറഞ്ഞു . ഞാനതിനെ എതിർത്തോ അനുകൂലിച്ചോ ഒന്നും മിണ്ടാൻ പോയില്ല.
“അമ്മേടെ അടുത്ത് പോണോ ഡാ അപ്പൂസേ ?”
ഞാൻ ആദികുട്ടന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിണുങ്ങി .
“ആഹ്…കൊണ്ട് കൊടുക്ക് ..കൊറേ നേരം ആയി വാശി പിടിക്കുന്നു …അതാ ഞാൻ വേഗം ഇങ്ങു പോന്നത് ”
എന്റെ ചോദ്യത്തിന് മറുപടി എന്നോണം മഞ്ജുസിന്റെ അച്ഛൻ ചിരിച്ചു .
അതോടെ ചെറുക്കനെയും എടുത്തു ഞാൻ എഴുന്നേറ്റു . പിന്നെ ഹാളിലേക്ക് കടന്നു ഗോവണി കയറി . മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയും അവിടെ ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട് . റോസിമോളെ അമ്മച്ചി മടിയിലും തിരുത്തിയിട്ടുണ്ട്. അവളും വല്യ ഗൗരവത്തിൽ ടി.വി യിൽ ശ്രദ്ധിക്കുന്നുണ്ട് .
ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി . വാതിലൊക്കെ തുറന്നു തന്നെ കിടപ്പുണ്ട്. ഞാൻ ചെല്ലുമ്പോൾ മഞ്ജുസ് ബെഡിൽ എഴുനേറ്റു ഇരിപ്പുണ്ട് . കട്ടിലിന്റെ ക്രാസിയിൽ ചാരി കൈകൾ മാറിൽ പിണച്ചുകെട്ടി എന്തോ ആലോചനയിലാണ് . എന്റെ അടികൊണ്ട പാട് അവളുടെ ഇടത്തെ കവിളിൽ അപ്പോഴും നല്ല തെളിച്ചത്തിൽ കിടപ്പുണ്ട് .
എന്നെ കണ്ടിട്ടും വല്യ മൈൻഡ് ഒന്നും ഇല്ല. അവളൊന്നു മിണ്ടികിട്ടിയാൽ മതി എന്ന രീതിക്കാണ് ഞാൻ നടക്കുന്നത് . പക്ഷെ കക്ഷി അടുക്കുന്നില്ല !
ഞാൻ ഒന്നും മിണ്ടാതെ ചെന്ന് ആദിയെ അവളുടെ മടിയിലേക്കിരുത്തി . പിന്നെ അവളുടെ ഓരത്തായി ചെന്നിരുന്നു . എന്നെ മൈൻഡ് ചെയ്യാതെ അവള് ആദിയെ പിടിച്ചു ഉയർത്തി . പിന്നെ അവന്റെ മുറിവ് പറ്റിയ ഭാഗം ശ്രദ്ധിച്ചു നോക്കികൊണ്ട് അവന്റെ നെറ്റിയിൽ പയ്യെ മുത്തി .
“സോറി അപ്പൂസേ …അമ്മ അറിയാണ്ടെ പറ്റിതാ ഡാ മുത്തേ ”
അവള് അവനെ വാരിപുണർന്നുകൊണ്ട് ചിണുങ്ങി .
“അമ്മാ ..”
അവൻ അതിനു പയ്യെ വിളികേട്ടു അവളുടെ കവിളിലും ഉമ്മവെച്ചു . ഞാനതൊക്കെ നോക്കി ഇരിപ്പുണ്ടേലും അവള് എന്നെ മൈൻഡ് ചെയ്യുന്നില്ല . അതുകൊണ്ട് ഞാൻ പയ്യെ അവളുടെ ഇടം കയ്യിൽ എന്റെ വലതു കൈകൊണ്ട് പിടുത്തമിട്ടു .അതോടെ അവളെന്നെ ഒന്ന് മുഖം ഉയർത്തി നോക്കി .
“സോറി …”
ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി ചിണുങ്ങി എന്റെ നിസഹായത തുറന്നു കാണിച്ചു . എന്നിട്ടും അവൾക്ക് വല്യ മാറ്റം ഒന്നും കണ്ടില്ല .
“ഹ്മ്മ്…”