രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Posted by

മുത്തശി ഭക്തി മാർഗത്തിൽ തട്ടിവിട്ടു .”എനിക്ക് വയ്യ ..മുത്തശ്ശി പൊക്കോ ”
മഞ്ജുസ് പിന്നെയും ചിണുങ്ങിക്കൊണ്ട് അവരെ നോക്കി .

“ഒന്നങ്ങട് തരുവാ വേണ്ടേ ..എന്തേലും നല്ലതു പറഞ്ഞാല് പെണ്ണ് കൂട്ടാക്കില്യ . ”
മഞ്ജുസിനെ നോക്കി കണ്ണുരുട്ടിക്കൊട്ണ് മുത്തശ്ശി പറഞ്ഞു . അതുകേട്ടു അവളുടെ അച്ഛനും ചെറുതായി പുഞ്ചിരിക്കുന്നുണ്ട് .

“അമ്മ പറഞ്ഞത് കേൾക്കടി ..എന്നും ഒന്നും ഇല്ലല്ലോ ..ഒരു ദിവസം അല്ലെ ”
അവളുടെ അച്ഛനും മുത്തശ്ശിയെ പിന്താങ്ങി .

“ഹ്മ്മ് …ശരി..ശരി..”
മഞ്ജുസ് ഒടുക്കം സമ്മതിച്ചു . പിന്നെ മുത്തശ്ശിയുടെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് നടന്നു വന്നു . ഞാൻ റോസിമോളെ നോക്കി ഗോഷ്ടി കാണിച്ചു അവളെ ചിരിപ്പിക്കുന്ന തിരക്കിലായിരുന്നു .

“വാ ..”
അവളെന്നെ തോണ്ടി വിളിച്ചുകൊണ്ട് അകത്തേക്ക് നടന്നു . അച്ഛനെയും മുത്തശ്ശിയേയും നോക്കി ചിരിച്ചുകൊണ്ട് ഞാനും പിന്നാലെ പോയി . റൂമിലെ ബാത്‌റൂമിൽ കയറി അവള് കുളി കഴിഞ്ഞു പുറത്തിറങ്ങി . മാറിയിടാനുള്ള ചുരിദാറും എടുത്തുകൊണ്ട് തന്നെയാണ് അവള് പോയിരുന്നത് . അതുകൊണ്ട് വേഷമൊക്കെ ധരിച്ചുകൊണ്ട് തന്നെയാണ് പുറത്തിറങ്ങിയത് . അതുവരെയും ഞാനും റോസ്‌മോളും ബെഡിൽ കിടന്നു കളിച്ചു .

“അതിനെ ഇങ്ങു താ ..നീ പോയി കുളിച്ചേ..”
മഞ്ജുസ് ബെഡിലേക്ക് ഇരുന്നുകൊണ്ട് എന്നോടായി പറഞ്ഞു . പിന്നെ എന്റെ നെഞ്ചിൽ ഇരുന്ന റോസിമോളെ അവള് കയ്യിലെടുത്തു പിടിച്ചു .

“ആഹ്…ചാച്ചാ …”
മഞ്ജുസ് അവളെ എടുത്തതും പെണ്ണ് നടുവളച്ചുകൊണ്ട് ചിണുങ്ങി . ഞാനതു നോക്കി ചിരിച്ചുകൊണ്ട് ബെഡിൽ നിന്നും താഴേക്കിറങ്ങി .

“ഒന്ന് മിണ്ടാണ്ടിരിക്കെടി പെണ്ണെ ..ഇല്ലെങ്കി നല്ല അടികിട്ടും എൻ്റെന്നു ”
മഞ്ജുസ് പെണ്ണിനെ നോക്കി കണ്ണുരുട്ടി . അതോടെ പെണ്ണ് ചുണ്ടു കടിച്ചുകൊണ്ട് മഞ്ജുസിനെ പേടിയോടെ നോക്കി .

“പെണ്ണ് ഇപ്പൊ കരയും …”
റോസ്‌മോളുടെ സങ്കടം നോക്കി മഞ്ജുസ് എന്നോടായി പറഞ്ഞു .പിന്നെ അവളെ മാറോടു അടക്കിപ്പിടിച്ചു ചിരിച്ചു .

“അമ്മേടെ മുത്ത് പേടിച്ചാ…”
റോസ് മോളുടെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചുകൊണ്ട് മഞ്ജുസ് ചിണുങ്ങി . പിന്നെ പെണ്ണിന്റെ കവിളിൽ അവളുടെ മൂക്കുകൊണ്ട് ഉരുമ്മി . അതോടെ കരയാൻ വന്ന പെണ്ണിന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു . ആകെ കൂടി മഞ്ജുസ് ശബ്ദം ഉയർത്തിയാൽ മാത്രമാണ് റോസ്‌മോളുടെ മുഖം വാടുന്നത് . ഞാൻ ഒകെ ചീത്ത പറഞ്ഞാലും അവള് ചിരിക്കുവേ ഉള്ളു !

“മ മ്മ ..”
പെണ്ണ് അവളെ നോക്കി കൈകൊട്ടി . പിന്നെ മഞ്ജുസിനെ ഉമ്മവെച്ചു അവളുടെ സ്നേഹം അറിയിച്ചു. സ്വല്പ നേരം അതൊക്കെ നോക്കി നിന്ന് ഞാനും പോയി കുളിച്ചു വന്നു . പിന്നെ വേഷം മാറി തറവാട്ടമ്പലത്തിലും സര്പ്പ കാവിലും പോയി തൊഴുതു വന്നു . പിള്ളേരേം കൂട്ടിതന്നെയാണ് പോയത് .

അന്നത്തെ ദിവസം അങ്ങനെ എല്ലാംകൊണ്ടും നല്ല സന്തോഷത്തോടെ തന്നെ കഴിഞ്ഞുപോയെങ്കിലും അതിനടുത്ത ദിവസം തരക്കേടില്ലാത്ത ഒരു സംഗതി ഉണ്ടായി . ഞാൻ ആദ്യമായി മഞ്ജുസിനിട്ടു ശരിക്കൊന്നു പൊട്ടിച്ചു !

Leave a Reply

Your email address will not be published. Required fields are marked *