ആ കരുതലിൻ കാരണമായുള്ള സ്വപ്നങ്ങളിലൊരുവളായിരുന്നു “തമിഴന്റെ മകൾ.. ”
ഇരുനിറമാണ് അവൾക്ക്!..
എന്നാൽ അവളുടെ വെളുപ്പ് സൂര്യന്റെ അരിച്ചിറങ്ങിയ വെളിച്ചത്തിൽ പ്രകാശിക്കുന്നുണ്ടായിരുന്നു!.
നിതംബം മറച്ച കറുകറുത്ത മുടിയിഴകൾ നീരസമുണ്ടാക്കിയെങ്കിലും കാറ്റിന്റെ ഗന്ധമായി ശ്വാസങ്ങളിലലിഞ്ഞു പ്രാണനിൽ പ്രസരിച്ചു!.
പാദരക്ഷകളില്ലാതെ പാദസരങ്ങളില്ലാതെ നഗ്നമായ പാദങ്ങൾ രണ്ടിലേയും, ഞെരിയാണിയിലെ കറുപ്പും നഖങ്ങളിലെ ചുമപ്പും തണുപ്പുള്ള ഓർമയാണ്..
പ്രതിഫലനമായാണെങ്കിലും ആ മുന്തിരി വർണമുള്ള ചുണ്ടുകളും ഞാൻ കണ്ടു.
ഉച്ചവെയിലിൽ മാത്രം കണ്ടിട്ടുള്ള ഉപ്പനെ ഞാനന്നവിടെ കണ്ടിരുന്നു.
ഉമ്മ പറയുക.,.
തിളങ്ങുന്നതും വിലപിടിപ്പുള്ളതുമായ എന്തു കണ്ടാലും ഉപ്പൻ അതെടുത്തു കൂട്ടിൽ കൊണ്ടുവെക്കും. നല്ല ഉയരമുള്ള മരങ്ങളിലായിരിക്കും ഉപ്പന്റെ കൂട്!.
അതിനു ശേഷം, തമിഴന്റെ മകളെ എന്റെ ധൃതിക്കിടയിൽ ഞാൻ കണ്ടിട്ടില്ല.
പിന്നീടുള്ള എത്ര ദിവസങ്ങളിൽ എത്ര പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും അവളെ കാണാൻ കഴിഞ്ഞിട്ടില്ല “തമിഴന്റെ മകളെ.. “.
മനോ വികാരങ്ങൾ കീഴ്പ്പെടുത്തിയ ദിനങ്ങളിൽ എന്റെ പ്രണയത്തിൽ ആ കുപ്പിയും ചരടും ഉമ്മവെച്ചിട്ടുണ്ട്, മണമില്ലാത്ത ചെമ്പരത്തികൾ മണത്തിയിട്ടുണ്ട്.
നമ്മുടിഷ്ടക്കാരുടെ സ്വപ്നങ്ങളിൽ ജീവിക്കുക സുകൃതം തന്നെ. പെറ്റ വയറിന്റേതാകുമ്പോൾ “സുസ്സുകൃതം”
– നന്ദി –
J räbih