അദ്ധ്യാപനം ഒരു ഇഷ്ട കാര്യമല്ലെങ്കിലും ഒരു പുതിയ തുടക്കം നല്ലതാണു. സ്കൂളിൻ്റെ മുമ്പിൽ ഓട്ടോ നിന്നു. ഗേറ്റിനകത്തേക്കു പോണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നും പറഞ്ഞു അവിടെ ഇറങ്ങി, ഒരു ഓടിട്ട, പലകത്തട്ടിട്ട നാലു കടകൾ, പിന്നെ ഒരു ബസ്സ്റ്റോപ്പും സ്കൂൾ ഗേറ്റും, അത്രെ ഉള്ളു സ്കൂൾ ജംഗ്ഷൻ. ഉപ്പുചാക്കിരിക്കുന്നുണ്ട് ഒരു കടയുടെ മുൻപിൽ, പലചരക്കായിരിക്കും, പിന്നെ ഒരു സ്റ്റേഷനറിയും ടെലിഫോൺ ബൂത്തും, ഒരു തയ്യൽകട, രണ്ടിനും ബോർഡ് ഉള്ളത് കണ്ടു ഊഹിച്ചു. ഓരത്തുള്ള ചായക്കടയിൽ നാലഞ്ചു പേരുണ്ട്, സ്കൂൾ ടൈം ആകുന്നെ ഉള്ളു.
ഹരി ചായക്കടയിലേക്ക് കയറി ഒരു ചായ പറഞ്ഞു. തോളത്തു ഒരു തോർത്തു മുണ്ടും നെറ്റിയിൽ ഒരു കുറിയും, തനി നാടൻ ചായക്കടക്കാരൻ, ഹരി മനസിലോർത്തു. ചായയുടെ കൂടെ ചോദ്യമെത്തി, ആരാ, എവിടുന്നാ. പുതിയ മാഷാണെന്നു പറഞ്ഞപ്പോ ബഹുമാനം കൂടി, പിന്നെയും കുറെ ചോദ്യങ്ങൾ. അയ്യപ്പൻ ചേട്ടൻ പെട്ടെന്ന് കമ്പനി ആയി, ഹരി അയ്യപ്പനോട് പറഞ്ഞു വലിയ ബാഗ് അവിടെ വെച്ച് സ്കൂളിലേക്ക് ഇറങ്ങി. ഒരു കഷണ്ടിക്കാരൻ പലചരക്കു കട തുറക്കുന്നു. അയ്യപ്പൻ പരിചയപ്പെടുത്തി, മാത്യൂസേ, ഇത് പുതിയ മാഷാ. ഒന്ന് ചിരിച്ചു കാണിച്ചു, മാത്യൂസിൻ്റെ ആണ് പലചരക്കു കടയും സ്റ്റേഷനറി കടയും. രണ്ടും കൂടെ ഒന്നിച്ചെങ്ങിനെ മാനേജ് ചെയ്യുമെന്നോർത്തപ്പോ സ്റ്റേഷനറി കടയിൽ നിന്നും ഒരു സ്ത്രീരൂപം ഇറങ്ങി വന്നു. അയ്യപ്പനെ ഒന്ന് നോക്കി, മാത്യൂസിൻ്റെ ഭാര്യയാ, എൻ്റെ മുഖം വായിച്ചു അയ്യപ്പൻ പറഞ്ഞു. ചേച്ചി കൊള്ളാം, അധികം ശരീര വലുപ്പമില്ലാത്ത നന്നായി സാരിയുടുത്ത വെളുത്തൊരു സുന്ദരി. ആദ്യമേ നോക്കി വെള്ളമിറക്കുന്നതു ശെരിയല്ലല്ലോ എന്നോർത്തപ്പോ നോട്ടം മാറ്റി. അയ്യപ്പൻ ചോദിച്ച അതെ ചോദ്യങ്ങൾ, ആലീസ് ചേച്ചിക്ക് ഉത്തരങ്ങൾ കൊടുക്കുമ്പോ ഇതിനി എത്ര പേരോട് പറഞ്ഞാലാ തീരുക എന്നോർത്തു. മാത്യൂസ് സംസാരം കുറവാണു, അതിൻ്റെ കുറവ് ഭാര്യ തീർക്കുന്നുണ്ട്. ചേച്ചീ, STD വിളിക്കാമല്ലോ അല്ലേ, ഞാൻ കടയിലേക്ക് നടന്നു. അകത്തു പേന, പെൻസിൽ, ബുക്ക് പിന്നെ കച്ചറ സാധനങ്ങളും – ക്ലിപ്പ്, ചീപ്, നെയിൽ പോളിഷ് ആകെ നിറമയം. വീട്ടിലേക്കൊന്നു വിളിച്ചു, അമ്മയോട് പറഞ്ഞു എത്തി എന്ന്, പാവം ഉറങ്ങാതെ ഇരിക്കുകയാകണം രാത്രി മുഴുവൻ. കോളിനുള്ള പൈസയും കൊടുത്തു് ചേച്ചിയോട് പിന്നെ കാണാം എന്ന് പറഞ്ഞു ഇറങ്ങി നടന്നു. ബാലൻസ് തരുമ്പോ കൈ ഒന്ന് ശക്തിയായി ഉരസിയോ എന്നൊരു സംശയം. ഒരു ചാൻസ് ഒത്തുവരും എന്ന് മനസ്സ് പറഞ്ഞു, തിരിഞ്ഞു നോക്കിയപ്പോ ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു, ഒന്ന് ചിരിച്ചുകാട്ടി, ചിരി തിരിച്ചും കിട്ടി.
ഗേറ്റിൽ നിന്നും അര കിലോമീറ്ററെങ്കിലും ഉണ്ട് സ്കൂളിലേക്ക്. രണ്ടു വശത്തും മരങ്ങൾ നിറഞ്ഞ വഴി. കുട്ടികൾ ഒറ്റക്കും കൂട്ടം കൂടിയും പോകുന്നുണ്ട്, സ്കൂളിൽ എത്തി, ഓഫീസ് മുറിയിൽ ചെന്ന് മുഖം കാണിച്ചു. ഹരീഷ് ആണ് ഓഫീസിൽ ഇൻചാർജ്. അപ്പോയിന്മെൻറ് ലെറ്റർ കാണിച്ചു, ഒന്ന് ചിരിച്ചു ഹരീഷ് രജിസ്റ്റർ എടുത്തു നീട്ടി. പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു കൊടുത്തു. ഹെഡ് മാസ്റ്ററെ കണ്ടിട്ടു സ്റ്റാഫ് റൂമിലേക്ക് പോകാം എന്ന് പറഞ്ഞു ഹരീഷ് തന്നെ എന്നെ ഹെഡ് മാസ്റ്ററുടെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി. സോമശേഖരൻ നമ്പ്യാർ, കയറി വരാൻ പറഞ്ഞു ഒന്ന് വാതിലിൽ തട്ടിയപ്പോൾ. പേരിനുള്ള ഗാംഭീര്യം ആൾക്കില്ല, പൊക്കം കുറഞ്ഞു തടിച്ച ഒരു മനുഷ്യൻ. ചിരിച്ചു കൊണ്ടാണ് മുഴുവൻ നേരവും സംസാരിച്ചത്. എവിടാ താമസം എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.