ഇളംതെന്നൽ പോലെ [രുദ്ര]

Posted by

ചട്ടുകാലിയെ ആർക്കും വേണ്ടാ…. ഇവൾ എടുക്കാ ചരക്കായി ഇവിടെ കിടക്കും…. ആരാ ഇവളെ നോക്കുക…. ഓരോന്ന് എന്റെ വയറ്റിൽ വന്നു പിറന്നോളും…. അവളുടെ ജാതക ദോഷം കൊണ്ടാ ഈ വീട് ഗുണം പിടിക്കാതെ പോയത്…. ”
ആ പറഞ്ഞതൊക്കെ ആ പെൺകുട്ടിയുടെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ അവന് ഒരു ഞെട്ടലുണ്ടായി…. ഒരമ്മയ്ക്ക് മകളോട് ഇങ്ങനൊക്കെ സംസാരിക്കാൻ സാധിക്കുമോയെന്ന് അവൻ അത്ഭുതപ്പെട്ടു…” അമ്മേ അല്ലെങ്കിലും അയാൾ അവൾക്ക് ചേരില്ലായിരുന്നല്ലോ…. പത്തു നാല്പത് വയസ്സില്ലേ അയാൾക്ക്…. ഏകദേശം അവളുടെ ഇരട്ടി പ്രായമുണ്ടാകും…. കുറച്ചു പണം ഉണ്ടെന്നല്ലാതെ…. അവൾക്ക് കാലു വയ്യന്നല്ലേ ഉള്ളു… സുന്ദരി അല്ലേ അവൾ… ”
അകത്ത് അവൾക്ക് വേണ്ടി വാദിക്കുന്നത് സഹോദരിയാകും എന്നവൻ ഊഹിച്ചു….

” അതേടി… അവൾ സൗന്ദര്യവും കെട്ടിപിടിച്ച് ഇവിടെ ഇരുന്നോട്ടെ…..രാജകുമാരൻ വരും കെട്ടിക്കൊണ്ട് പോകാൻ….. എന്തിനേറെ സ്വന്തം അച്ഛന് പോലും അറിയാം ചട്ടുകാലി ദുശ്ശകുനമാണെന്ന്…. പിന്നല്ലേ ബാക്കി ആണുങ്ങൾ….. ”
അവർ പുച്ഛത്തോടെ പറഞ്ഞു… അകത്തെ ബഹളം ഒന്നടിങ്ങിയപ്പോൾ മാവിൻ ചുവട്ടിൽ നിന്നിരുന്ന പെൺകുട്ടി അകത്തേക്ക് പോകാൻ നടക്കുകയാണെന്ന് അവളുടെ കരച്ചിൽ അകന്ന് പോകുന്നത് അറിഞ്ഞപ്പോൾ അവന് തോന്നി…. അവളെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്തിൽ ഏഴടിയോളമുള്ള മതിലിന്റെ മുകളിൽ അവൻ ചാടി പിടിച്ച് ഉയർന്നു പൊങ്ങി…. അവൾ തിരിഞ്ഞു നടക്കുന്നത് മാത്രമാണ് അവൻ കണ്ടത്….. വീട്ടിലേക്ക് കയറുന്നതിന് മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കണേയെന്ന് അവൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു….. അവന്റെ ആഗ്രഹം മനസ്സിലാക്കിയെന്ന പോലെ അടുക്കള വാതിലിൽ മറയുന്നതിന് മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കി…..

ഒരു നിമിഷം…. ജീവിതത്തിൽ ഒരിക്കലും നന്ദന് മറക്കാനാകാത്ത ഒരു നിമിഷം….. ഭൂമിയിലുള്ള എല്ലാ പൂക്കളും ഒരുമിച്ചു പൂത്ത സുഗന്ധം അവന്റെയുള്ളിൽ നിറഞ്ഞു…. നിറഞ്ഞു നിന്ന അവളുടെ കരിമഷി കണ്ണുകൾ വെയിലിൽ തിളങ്ങുന്നത് പോലെ അവന് തോന്നി…. ഇത്രയും നാൾ അവൻ കാത്തിരുന്ന പെൺകുട്ടി അവളാണെന്ന് അവനോട് ആരോ കാതിൽ മന്ത്രിച്ചു…. അത്രയും നേരം അവളോട് തോന്നിയിരുന്ന സഹതാപം പ്രണയമായി മാറാൻ ആ ഒരു നിമിഷം ധാരാളമായിരുന്നു….

അന്ന് മുഴുവൻ അവൻ ആ നിമിഷത്തിന്റെ ഹാങ്ങോവറിൽ കഴിഞ്ഞു…. പിറ്റേന്ന് തൊട്ട് അവളെ ഒരു നോക്ക് കാണാൻ ആ വീടിന് അങ്ങോട്ടും ഇങ്ങോട്ടും വലം വച്ചുകൊണ്ടിരുന്നു…. ഒരു കോളേജ് പയ്യനെ പോലെ….. പക്ഷെ ഒരിക്കലും അവളെ കാണാൻ സാധിച്ചില്ല…. അവസാനം കാര്യം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചു…. കാലു വയ്യാത്ത കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ എതിർത്തെങ്കിലും അച്ഛൻ അവന്റെ തീരുമാനത്തിനൊപ്പം നിന്നു….. അങ്ങനെയാണ് ബ്രോക്കറിനെ കണ്ടെത്തി വിവാഹം ആലോചിക്കുന്നത്….. പക്ഷെ അവിടെ വന്നപ്പോൾ കാലിന് വയ്യാന്നു പറഞ്ഞ പെണ്ണ് യാതൊരു കുഴപ്പവുമില്ലാതെ നടന്നു വരുന്നത് കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി….. പിന്നീട് ആ തെറ്റിദ്ധാരണ മാറിയപ്പോളാണ് സമാധാനമായത്…..

കാരണം അവൻ സ്നേഹിച്ചത് അവളുടെ രൂപ ഭംഗിയെ മാത്രമായിരുന്നില്ല…. അവളിലെ സ്ത്രീയെക്കൂടിയായിരുന്നു…. ഭൂമിയോളം താഴുന്ന ആരോടും

Leave a Reply

Your email address will not be published. Required fields are marked *