ഇളംതെന്നൽ പോലെ [രുദ്ര]

Posted by

” എടി കള്ളി…. അവസാനം നീ ഒരു രാജകുമാരനെ തന്നെ കട്ടെടുത്തല്ലോ…. ”
അവളെ പുണർന്നുകൊണ്ട് രേണുക പറഞ്ഞു….
പിന്നീട് പെണ്ണുകാണാൻ ചടങ്ങ് നടന്നു… ചായയുമായി രാധികയെത്തി…. അവളുടെ മുടന്ത് ഒരു പോരായ്മയായിട്ട് അവന് തോന്നിയതെയില്ലന്നാണ് സത്യം…

അന്ന് മുതൽ അവൻ അവൾക്ക് നന്ദേട്ടനായി….. അവൾ അവന്റെ രാധുവും….. സന്തോഷത്തോടെയുള്ള ജീവിതം….

എല്ലാവരെയും വിളിച്ചു കൂട്ടി ആർഭാടമായി തന്നെ അവരുടെ വിവാഹം നടന്നു…. അവന്റെ ബന്ധുക്കളിൽ പലരും പെണ്ണിന്റെ കുറവിനെ ചൊല്ലി മുറുമുറുത്തപ്പോൾ അവളുടെ ബന്ധുക്കൾ അവൾക്ക് വന്ന ഭാഗ്യത്തെ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു….. വിചിത്ര ജീവിയെ പോലെ പലരുടെയും നോട്ടത്തിൽ തളർന്നു പോകാതെ അവൾക്ക് കൈ താങ്ങായത് അവൻ തന്നെയായിരുന്നു…. കണ്ണുകൾ ചിമ്മി ഒന്നുമില്ലന്ന് ചിരിയോടെ അവൻ കാണിച്ചപ്പോൾ എന്തിനെയും നേരിടാനുള്ള ധൈര്യം അവൾക്കും വന്നു ചേർന്നു….

ആദ്യരാത്രിയിൽ പാലും കൊണ്ട് അവൾ മുറിയിലേക്ക് പോകുമ്പോളും അവളുടെ കുറവിനെ കളിയാക്കാൻ ആളുകൾ ഉണ്ടായിരുന്നു….. പക്ഷെ അവന്റെ അച്ഛനും അമ്മയും സ്വന്തം മകളെ പോലെ അവളെ സംരക്ഷിച്ചു…..

റൂമിൽ അവളുടെ വരും കാത്തിരുന്ന അവനോട്‌ അവൾക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു…. എന്തിനാണ് ഈ ചട്ടുകാലിയെ????….

” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്…..”
അത്ര മാത്രം മതിയായിരുന്നു അവൾക്ക്…. ഒരു നല്ല ഭാര്യയായി നല്ല മരുമകളും മകളുമായി സന്തോഷത്തോടെയുള്ള ജീവിതം അവിടെ നിന്നും തുടങ്ങുകയായിരുന്നു….

അന്ന് രാത്രി അവന് അവളോട് ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു….. അവനെ പറ്റി വീട്ടുകാരെ പറ്റി…. അവൾ ഒരു ചിരിയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു…. ആദ്യമായി അവളെ കണ്ടത് ഒരു കഥപോലെ അവൻ അവൾക്ക് പറഞ്ഞു കൊടുത്തു…..

റിയൽഎസ്റ്റേറ്റ് ബിസ്സിനെസ്സുള്ള ഒരു കൂട്ടുകാരനൊപ്പം രാധികയുടെ വീടിനടുത്തുള്ള സ്ഥലം നോക്കാൻ വന്നതായിരുന്നു നന്ദൻ…. അവനും സ്ഥലത്തിന്റെ ഉടമസ്ഥനും തമ്മിൽ റേറ്റിനെ ചൊല്ലിയുള്ള സംസാരം തുടങ്ങിയപ്പോൾ അത് കേൾക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് നന്ദൻ അവിടെ നിന്നും മാറി നിന്നു… അപ്പോളാണ് മതിൽക്കെട്ടിനപ്പുറത്ത് നിന്നും ഒരു കരച്ചിൽ അവൻ കേൾക്കുന്നത്…. എത്തിച്ചാടി നോക്കിയപ്പോൾ ഒരു പെൺകുട്ടി പടർന്നു പന്തലിച്ച മാവിൻ ചുവട്ടിൽ നിന്ന് കരയുന്നു…. അകത്തു നിന്നും എന്തോ ബഹളവും കേൾക്കുന്നുണ്ട്….

” അമ്മേ…..അമ്മ എന്തിനാ വഴക്ക് ഉണ്ടാക്കുന്നത് അവളല്ലലോ അയാളെ വേണ്ടായെന്ന് പറഞ്ഞത്… അയാളല്ലേ…. അതിന് അവളെന്തു പിഴച്ചു….. ”
ഒരു പെൺകുട്ടി അകത്തു നിന്നും വിളിച്ചു പറഞ്ഞു…

” അതേടി…. ആ നശൂലത്തെ അയാൾക്കും വേണ്ടായെന്ന് പറഞ്ഞു…. ഈ

Leave a Reply

Your email address will not be published. Required fields are marked *